Peruvayal News

Peruvayal News

കാത്തിരിപ്പിന് വിരാമം:അങ്കണവാടിക്ക് വൈദ്യുതി ലഭിച്ചു.

കാത്തിരിപ്പിന് വിരാമം:
അങ്കണവാടിക്ക് വൈദ്യുതി ലഭിച്ചു.

കൂളിമാട് : 
നീണ്ട കാത്തിരിപ്പിന് വിരാമം . ഒടുവിൽ എരഞ്ഞിപ്പറമ്പ് കാവുങ്ങൽ അങ്കണവാടിക്ക് വൈദ്യുതി ലഭിച്ചു. വാർഡ് മെമ്പർ കെ.എ.റഫീഖിന്റെ  ശ്രമ ഫലമായാണ് കണക്ഷൻ കിട്ടിയത്. ഇത് അധ്യാപകർക്കും കുട്ടികൾക്കും ഏറെ അനുഗ്രഹമായി. വൈദ്യുതി സ്വിച്ച് ഓൺ കർമ്മം അദ്ദേഹം നിർവഹിച്ചു.
കറന്റ് ലഭിക്കുന്നതിനാവശ്യമായ ഫണ്ട്
കെ സി വി കുടുംബവും  ടി.സഫറുള്ള കേബിളും നല്കി സഹായിച്ചു.
സി .അലി ചടങ്ങിൽ അദ്ധ്യക്ഷനായി.
മൈത്രി റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ സി സാദിഖ്,
അങ്കണവാടി അധ്യാപിക കെ. സിജി,
ടിവി .ഷാഫി മാസ്റ്റർ, ടി.സഫറുള്ള . വി. നുസ്റത്ത്, ഇ.പി.സജ്ല, എ ടി.സലാം, ഹെൽപ്പർ എം.കെ. സലീന സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live