Peruvayal News

Peruvayal News

എളമരം ബി ടി എം ഒ യു പി സ്കൂൾ കലോത്സവം സമാപിച്ചു.

എളമരം ബി ടി എം ഒ യു പി സ്കൂൾ കലോത്സവം സമാപിച്ചു.

വാഴക്കാട് :
എളമരം ബി ടിഎം ഒ യുപി സ്കൂൾ കലോത്സവം സ്കൂൾ എംടിഎ പ്രസിഡണ്ടും ഗായികയുമായ ശ്രീമതി സന്ധ്യാദേവദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്  അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ വി മുഹമ്മദ്‌ സമ്മാനദാനം നടത്തി.മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം  കുട്ടികളുടെ വൈവിധ്യമാർന്ന  സർഗ്ഗശേഷികളാൽ വേദികൾ സമ്പന്നമായി. നാല് ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത് . പി ടി എ വൈസ് പ്രസിഡന്റ് ബാരിജ്  വെട്ടത്തൂർ ,  എം ടി എ അംഗങ്ങളായവിലാസിനി, വിനീത,ഹമീദ് ഉസ്താദ്,സ്റ്റാഫ് സെക്രട്ടറി സുധ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.. കലാമേള കൺവീനർ രാകേന്ദു കെ വർമ്മ സ്വാഗതവും റഫീഖ്  ടി കെ നന്ദിയും പറഞ്ഞു .
Don't Miss
© all rights reserved and made with by pkv24live