കോഴിക്കോട് ജില്ലാ യൂത്ത് ഇലവൻസ് അണ്ടർ 13 ഫുട്ബോൾ ജേതാക്കൾക്ക് സിഗ്സാഗ് കൽപ്പള്ളി സ്വീകരണം നൽകി.
മാവൂർ:
സിഗ്സാഗ് കൽപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാതല അണ്ടർ 13 ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജേതാക്കളായ റോയൽ ഫുട്ബോൾ അക്കാഡമിയിലെ താരങ്ങൾക്കും അണ്ടർ 13, അണ്ടർ 15 ടീമിൻ്റെ പരിശീലകർക്കും ഉപഹാരം നൽകി സ്വീകരിച്ചു. കൽപ്പള്ളി അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് ഉൽഘാടനം ചെയ്തു. അനസ് പി.പി അദ്ധ്യക്ഷത വഹിച്ചു. ഉപഹാരങ്ങൾ ഇന്ത്യൻ നേവി താരം മുഹമ്മദ് ഇനായത്ത് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത്, വാർഡ് മെമ്പർ കെ.ഉണ്ണികഷ്ണൻ, അഷ്റഫ് അബുസുൽത്താൻ എന്നിവർ ചേർന്ന് നൽകി.ക്ലബ്ബ് പ്രസിഡണ്ട് ടി.എം അൻസാർ ,ഇ.എ നാസർ, മധു കൽപ്പള്ളി എന്നിവർ പ്രസംഗിച്ചു തുടർന്ന് റോയൽ ഫുട്ബോൾ അക്കാഡമിയുടെ ഈ സീസണിൽ ധരിക്കേണ്ട ജേഴ്സിയുടെ പ്രകാശനം പരിശീലകൻ പി.ടി സുൽഫീഖർന് നൽകി എം.എ പ്ലൈവുഡ് എം.ഡി ആരിഫ് ബാബു നിർവ്വഹിച്ചു.സായിദ് പുത്തോട്ടത്തിൽ സ്വാഗതവും കെ.പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
