Peruvayal News

Peruvayal News

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക:നേഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എഞ്ചി നീയേർസ് ആൻ്റ് എംപ്ലോയ്സ്

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക -കർഷകദ്രോഹ ജനദ്രോഹ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് നേഷണൽ കോഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എഞ്ചി നീയേർസ് ആൻ്റ് എംപ്ലോയ്സ് സംഘടിപ്പിച്ച ജനസഭ ആവശ്യപെട്ടു. പെരുമണ്ണയിൽ നടന്ന ജനസഭ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉത്ഘാടനം ചെയ്തു.ഇ മനോജ് കുമാർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, പീതാബരൻ' ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി, വിനോദ് കുമാർ കിഴക്കെ തൊടി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡണ്ട്, ഒ.രവീന്ദ്രൻ എ ഐ.ടി.യു.സി നേതാവ്, ഹസൈനാർ .എസ് .ടി .യു.പഞ്ചായത്ത് പ്രസിഡണ്ട്.വാസുദേവ കുറുപ്പ് .എം.കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം എന്നിവർ സംസാരിച്ചു.വി.പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രബീഷ് പി.സ്വാഗതവും, കരുണാകരൻ ' കെ. നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live