നെഹ്റു ട്രോഫി വള്ളം കളി: ജേതാക്കളിൽ ഉൾപ്പെട്ട വാഴക്കാട്കാരിയെ മൈത്രി ആദരിച്ചു
വെട്ടുപാറ : 67-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിലെ വനിതാ വിഭാഗം ജേതാക്കളായ കേരള പോലിസ് ടീമിൽ ഉൾപ്പെട്ട വാഴക്കാട് ഐകുന്നുമ്മൽ സ്വദേശിനി ജമീന (ഉല)യെ മൈത്രി വെട്ടുപാറ ആദരിച്ചു.
വാഴക്കാട് സി ഐ കുഞ്ഞിമോയിൻ കുട്ടി
മൊമെന്റോ നൽകി.
കെ വി അസീസ് അധ്യക്ഷനായിരുന്നു.
ഗ്രാമ വികസന വകുപ്പ് മലപ്പുറം ജില്ലാ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ രാകേഷ്. ഇ.ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ജാൻസി .
ചീക്കോട് പഞ്ചായത്ത് വി ഇ ഒ ശിഹാബ്, നെഹ്‌റു യുവ കേന്ദ്ര അരീക്കോട് ബ്ലോക്ക് കോഡിനേറ്റർ അർഷാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മൈത്രി വെട്ടുപാറ പ്രസിഡന്റ് സൽമാൻ കെ സി, സെക്രട്ടറി ഗഫൂർ കല്ലട, കോഡിനേറ്റർ നൗഷാദ് പി കെ, വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് മോൻ തുടങ്ങിയവർ സംബന്ധിച്ചു.
സി സി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും, ജാഫർ ഷെരീഫ് നന്ദിയും പറഞ്ഞു.

