Showing posts with label Latest News Health. Show all posts
Showing posts with label Latest News Health. Show all posts

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും.

No comments
പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. 


 ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍  ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി  മോരില്‍ കലക്കി  കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കൊളസ്ട്രോള്‍ കുറയ്ക്കാനായി  ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്.  ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.  വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.

ചെറിയ ഉള്ളി ചുട്ട് കഴിച്ചാല്‍ ഗുണമിരട്ടി

No comments
ചെറിയ ഉള്ളി ചുട്ട് കഴിച്ചാല്‍ ഗുണമിരട്ടി


ആരോഗ്യത്തെ എപ്പോഴും ഇരിക്കുക എന്നത് തന്നെയാണ് എല്ലാവർക്കും ആഗ്രഹം. പലപ്പോഴും ഇതിന് പലർക്കും സാധിക്കാറില്ല എന്നത് തന്നെയാണ് കാര്യം. പലപ്പോഴും നമ്മുടെ തന്നെ തെറ്റുകള്‍ കൊണ്ട് ഇത് നടക്കാതെ വരാറുണ്ട്. പക്ഷേ ചെറിയ ചില അടുക്കള പൊടിക്കകളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ വളരെ ഫലപ്രദമായി തരണം ചെയ്യാം. ചെറിയ ഉള്ളി കൊണ്ട് ഇത്തരം അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കാവുന്നതാണ്. ചെറിയ ഉള്ളി ദോശക്കല്ലിൽ വെച്ച് ചുട്ട് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ ഉണ്ടാവുന്നുണ്ട്.

കൊളസ്‌ട്രോളിന് പരിഹാരം

കൊളസ്ട്രോൾ ശരീരത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പല വിധത്തിലുള്ള പരിഹാരം കാണുന്നതിന് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇനി ചെറിയ ഉള്ളിയിലൂടെ ഇത്തരം അവസ്ഥകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ചെറിയ ഉള്ള കല്ലിലിട്ട് ഒന്ന് ചുട്ട് കഴിക്കാവുന്നതാണ്. ഇത് കൊളസ്ട്രോൾ കുറക്കുന്നതിന് പെട്ടെന്ന് പരിഹാരം കാണുന്നു.കൂടാതെ പച്ചക്ക് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍

ക്യാൻസർ എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി മുകളിൽ പറഞ്ഞ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയെല്ലാം തടയാന്‍ ചെറിയ ഉള്ളി സഹായിക്കുന്നു. ഇത് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നീര്‍വീക്കം മാറ്റാൻ

നീർവീക്കം പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിച്ച് നോക്കൂ. പെട്ടെന്ന് തന്നെ ചെറിയ ഉള്ളി കൊണ്ട് ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. നീർവീക്കം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ദഹനക്കേടിന് പരിഹാരം

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചെറിയ ഉള്ളി കഴിക്കാവുന്നതാണ്. ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കി ദഹനക്കേടിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയും ദഹന പ്രശ്നത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് ചെറിയ ഉള്ളി.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ചെറിയ ഉള്ളി. ഇത് കഴിക്കുന്നതിലൂടെ അത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. പനി, ജലദോഷം, ചുമ എന്നീ അവസ്ഥകൾക്കെല്ലാം നമുക്ക് പെട്ടെന്ന് തന്നെ ചെറിയ ഉള്ളിയിലൂടെ പരിഹാരം കാണാം.


സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന പോലുള്ള അസ്വസ്ഥതകൾ ശരീരത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും സന്ധിവേദനയും മസിൽ വേദനയും പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഉള്ളി ചുട്ട് കഴിക്കുന്നത്.

എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്? കാരണം അമ്പരപ്പിക്കുന്നത്….

No comments
എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്? കാരണം അമ്പരപ്പിക്കുന്നത്….


നമ്മള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമായിരിക്കും കൊതുകുകള്‍ എല്ലായ്‌പ്പോഴും കുറച്ചുപേരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്. കൊതുകുകള്‍ അങ്ങനെ കടിക്കുന്നതിന് കുറച്ച് കാരണങ്ങളുണ്ട്.

നമ്മള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്.

കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം ഉള്ളവരിലാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക.

ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍.

അതിനാല്‍ തന്നെ അവരും കൂടുതല്‍ കൊതുകുകടി അനുഭവിക്കേണ്ടിവരും. മുട്ടയിട്ടു പെരുകുന്ന പെണ്‍കൊതുകുകള്‍ രക്തത്തിലെ പ്രൊട്ടാനുകള്‍ ശേഖരിക്കും. ഇതിനായി ഒ ഗ്രൂപ്പുകാരെ കൊതുകുകള്‍ തിരഞ്ഞുപിടിച്ച് കടിക്കും.

കൊതുക് തീരെ കടിക്കാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയര്‍പ്പിലൂടെ പോലും കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാക്കാനാകും.
Don't Miss
© all rights reserved and made with by pkv24live