Peruvayal News

Peruvayal News

എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്? കാരണം അമ്പരപ്പിക്കുന്നത്….

എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്? കാരണം അമ്പരപ്പിക്കുന്നത്….


നമ്മള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമായിരിക്കും കൊതുകുകള്‍ എല്ലായ്‌പ്പോഴും കുറച്ചുപേരെ മാത്രം തേടിപ്പിടിച്ച് കടിക്കുന്നത്. കൊതുകുകള്‍ അങ്ങനെ കടിക്കുന്നതിന് കുറച്ച് കാരണങ്ങളുണ്ട്.

നമ്മള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്.

കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം ഉള്ളവരിലാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക.

ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍.

അതിനാല്‍ തന്നെ അവരും കൂടുതല്‍ കൊതുകുകടി അനുഭവിക്കേണ്ടിവരും. മുട്ടയിട്ടു പെരുകുന്ന പെണ്‍കൊതുകുകള്‍ രക്തത്തിലെ പ്രൊട്ടാനുകള്‍ ശേഖരിക്കും. ഇതിനായി ഒ ഗ്രൂപ്പുകാരെ കൊതുകുകള്‍ തിരഞ്ഞുപിടിച്ച് കടിക്കും.

കൊതുക് തീരെ കടിക്കാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയര്‍പ്പിലൂടെ പോലും കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാക്കാനാകും.
Don't Miss
© all rights reserved and made with by pkv24live