അധ്യാപക ദ്രോഹ നടപടികൾ തിരുത്തണം. കെ .എ . ടി .എഫ്
കോഴിക്കോട് : പൊതു വിദ്യാഭ്യാസ മേഖലയിൽ നിരന്തരം ആശയക്കുഴപ്പം സൃഷ്ടിച്ച് കൊണ്ട് അധ്യാപക വിദ്യാർത്ഥി ദ്രോഹ നടപടികൾ തുടരുന്ന സർക്കാർ നയം തിരുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ എ ടി എഫ് ജില്ല കമ്മിറ്റി കോഴിക്കോട് ഡി ഡി ഇ ഓഫിസിന് മുന്നിൽ നടത്തിയ ധർണ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി അഡ്വ:എ.വി. അൻവർ ഉദ്ഘാടനം ചെയ്തു.കെ ഇ ആർ നിർദ്ദേശിക്കാത്ത കോഴ്സിന്റെ പേരിലും, കെ ടെറ്റിന്റെ പേരിലും തടഞ്ഞു വെച്ച നിയമനങ്ങൾ ഉടൻ അംഗീകരിക്കുക,തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക,ഭിന്ന ശേഷിയുടെ പേരിൽ തടഞ്ഞു വെച്ച നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകുക,കുടിശികയുള്ള ക്ഷാമബത്ത അനുവദിക്കുക,ഉച്ച ഭക്ഷണ ഫണ്ട് കാലോചിതമായി വർധിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക,ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു. കെ എ ടി എഫ് റവന്യൂ ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ, അബ്ദുൽ റഷീദ് ഖാസിമി, സലാം കാവുങ്ങൽ,എസ്. അഷ്റഫ്,ഷറഫുന്നീസ ടീച്ചർ,സി കെ അബു തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ജൈസൽ സ്വാഗതവും ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു. റവന്യൂ ജില്ല ഭാരവാഹികളായ ടി.കെ. അബ്ദുൽ അസീസ്, കെ.കെ യാസർ, പി.അബ്ദുൽ റാസിഖ്,എൻ.ജാഫർ, മുനീർ പേരാമ്പ്ര, പി.അബ്ദുൽ റഹിമാൻ, കെ.കെ. അൻസാർ ,സി.കെ.സാജിദ് എന്നിവർ നേതൃത്വം നൽകി.