Showing posts with label Videos. Show all posts
Showing posts with label Videos. Show all posts

വീട്ടിലെ ഓൺലൈൻ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ ഓൺലൈൻ പഠന സൗകര്യം വീട്ടിൽ ഇലാത്തവരോ ആയ പെരുവയൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി പെരുവയൽ ശാഖ msf കമ്മറ്റി ഓൺലൈൻ ക്ലാസ്റൂമുകൾ ഒരുക്കിയിരിക്കുന്നു

No comments


വീട്ടിലെ ഓൺലൈൻ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ ഓൺലൈൻ പഠന സൗകര്യം വീട്ടിൽ ഇലാത്തവരോ ആയ പെരുവയൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി പെരുവയൽ ശാഖ msf കമ്മറ്റി ഓൺലൈൻ ക്ലാസ്റൂമുകൾ ഒരുക്കിയിരിക്കുന്നു

 KITE VICTORS ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ അതത് ദിവസം വിദ്യാർത്ഥികൾക്ക് എത്തിച്ചുകൊടുക്കുന്നതോടൊപ്പം ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത അറബി വിഷയത്തിന് പ്രത്യേകമായും മറ്റു വിഷയങ്ങൾക്ക് സമയക്രമത്തിനനുസരിച്ച് ട്യൂഷൻ നൽകിയും വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പെരുവയൽ ശാഖ msf കമ്മറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.


വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ തരത്തിലുമുള്ള സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവുമെല്ലാം ഉറപ്പാക്കിക്കൊണ്ട് പെരുവയൽ ശാഖ msf കമ്മറ്റി നടത്തുന്ന ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന ആവശ്യക്കാരായ വിദ്യാർത്ഥികൾ മാത്രം ബന്ധപ്പെടുക

+91 98467 28051
+91 80863 19598
+91 98952 37282

കേരള പിറവി ദിനത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലിന്റെ അഭിമുഖ്യത്തിൽ അക്ഷരമരമൊരുക്കി മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചൊതി.

No comments
കേരള പിറവി ദിനത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലിന്റെ അഭിമുഖ്യത്തിൽ അക്ഷരമരമൊരുക്കി മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചൊതി. അക്ഷരങ്ങൾ കൊണ്ടാണ് മരമൊരുക്കിയത്.കുടാതെ മലയാള ഭാഷ സംരക്ഷണ പ്രതിജ്ഞയെടുത്തു. അക്ഷരമൊരുക്കൽ, കേരള ഭൂപടം തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വി.കെ.ഫൈസൽ, കെ.പി.സാജിദ്പിടിഎ പ്രസിഡണ്ട് ഷാജി ക്രൈഫ് ,ടി.കെ.ഫൈസൽ, എം പി ഷാനവാസ് പ്രസംഗിച്ചു

തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന അനധികൃത വിദേശമദ്യശാല അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് സമസ്ത മലയോര മേഖലാ കോഡിനേഷൻ കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫിസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി.

No comments
'അനധികൃത മദ്യശാല അടച്ചു പൂട്ടുക'

സമസ്ത മാർച്ചിൽ പ്രതിഷേധം ഇരമ്പി


തിരുവമ്പാടി: തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന അനധികൃത വിദേശമദ്യശാല അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് സമസ്ത മലയോര മേഖലാ കോഡിനേഷൻ കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫിസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി.


തിരുവമ്പാടി ഇസ് ലാമിക് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് സമീപം പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്ഥഫ മാസ്റ്റർ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരസ്യമായ ലംഘനങ്ങളിലൂടെയാണ് മദ്യശാല പ്രവർത്തിക്കുന്നത്. ഇത് അടച്ചുപൂട്ടാൻ അധികൃതർ തയാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.
സി.എ.എം.അലി മൗലവി അധ്യക്ഷനായി.ഫാ.ജേക്കബ് കപ്പലുമാക്കൽ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.മുഹമ്മദ്, ഇബ്റാഹീം തട്ടൂർ, കെ.എ.അബ്ദു റഹ്മാൻ, സുബൈർ മുസ് ലിയാർ സംസാരിച്ചു.അംജദ് ഖാൻ റശീദി സ്വാഗതവും കെ.എൻ.എസ് മൗലവി നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ഓഫിസ് മാർച്ചിന് ഹുസൈൻ ബാഖവി, കെ.വി.നൂറുദ്ദീൻ ഫൈസി,നടുക്കണ്ടി അബൂബക്കർ, അബ്ദുല്ല ഫൈസി,മുഹമ്മദ് ഫൈസി പട്ടിണിക്കര, അബൂബക്കർ മൗലവി,
മുഹമ്മദ് പാതി പറമ്പിൽ, ദാരിമി ഇ.കെ.കാവനൂർ,ശാഫി മുറമ്പാത്തി, ഫസൽ കപ്പലാട്ട്, സലാം ഹാജി പുന്നക്കൽ,റശീദ് പുന്നക്കൽ,റഫീഖ് പുല്ലൂരാംപാറ, ശിഹാബ് കോപ്പിലാക്കൽ,ശമീർ തയ്യിൽ, നിശാദ് തോട്ടത്തിൻ കടവ്
നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live