Peruvayal News

Peruvayal News

ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനം ഉടനെ.ജൂൺ 3 ന്പുതിയ ഡയറക്ടറുടെ കീഴിലായിരിക്കും സ്കൂളുകൾ തുറക്കുക

ഹൈസ്കൂൾ ഹയർസെക്കൻഡറി  ലയനം ഉടനെ

 1. ഖാദർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള ഹൈസ്കൂൾ ഹയർസെക്കൻഡറി ഏകീകരണം ഈ അക്കാദമിക വർഷം തന്നെ നടത്തുന്നതാണ് ആണ് .


2. ഇതിന്റെ  ആദ്യപടി എന്ന നിലക്ക് ഡി പി ഐ, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വിഎച്ച്എസ്ഇ എന്നിവ ഒന്നാക്കി പൊതു ഡയറക്ടർക്ക് കീഴിലാക്കും .


3. ഇതിനായി ഒരു ഡയറക്ടറെ കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉള്ള ഇദ്ദേഹം മെയ് 23 ന് ശേഷം തിരഞ്ഞെടുപ്പ് ജോലി അവസാനിക്കുന്നതോടെ  ചുമതലയേൽക്കും. 4. നിലവിലുള്ള വിഎച്ച്എസ്ഇ  ഹയർസെക്കൻഡറി റീജണൽ ഓഫീസുകൾ ഇല്ലാതാവും .ഇതിനുപകരം  ഡിഡിഇ ഓഫീസിന് കീഴിൽ ആകും ഹയർസെക്കൻഡറി വിഭാഗം അടക്കമുള്ള സ്കൂളുകൾ ഉണ്ടാവുക.


5. എന്നാൽ  ഈ ഓഫീസുകൾ പ്രവർത്തനം ഉടനെ നിർത്തുകയും ഇല്ല സാവധാനത്തിൽ  ഈ മേഖല ഓഫീസുകളിലെ സെക്ഷനുകൾ ഡിഡിഇ ഓഫീസിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റാഫ് വിന്യാസത്തിലുള്ള ഹയർ സെക്കണ്ടറി സ്റ്റാഫിന്റെ അസംതൃപ്തിയാണ് കാരണം.


 6. DEO ഓഫീസുകൾക്ക് തൽക്കാലം മാറ്റമുണ്ടാവില്ല. ഹൈസ്കൂൾ സംബന്ധമായ കാര്യങ്ങൾക്ക് പുറമേ ഹയർ സെക്കണ്ടറിയുടെ സെക്ഷനുകളും ഇവിടെ തുടങ്ങും.

7.25% DEO തസ്തിക പ്രിൻസിപ്പൽമാർക്ക് നൽകും ഇതിന് 10% DEO തസ്തിക താൽകാലികമായി നിർമ്മിക്കും.


 8.സ്കൂളുകളുടെ  തലവൻ  ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ആയിരിക്കും .

9. പ്രിൻസിപ്പാൾ സ്കൂളിന്റെ DDO  ആയി മാറും. അതോടൊപ്പം ഹയർസെക്കൻഡറി വിഭാഗത്തിൻറെ അക്കാദമിക് ഹെഡും പ്രിൻസിപ്പാൾ തന്നെ ആയിരിക്കും.


 10. സ്കൂൾ കെട്ടിടങ്ങൾ മറ്റു ഭൗതികസൗകര്യങ്ങൾ പ്രിൻസിപ്പാളിന്റെ  അഭാവത്തിൽ പ്രിൻസിപ്പാളുടെ അക്കാദമി ഹെഡ് എന്ന ചുമതല ഒഴികെയുള്ള അധികാരങ്ങൾ വൈസ് പ്രിൻസിപ്പാളിനായിരിക്കും.11. ഈ ചുമതലകൾക്ക് പുറമേ ഹൈസ്കൂൾ അക്കാദമിക ഹെഡ് എന്ന ചുമതല കൂടി വൈസ് പ്രിൻസിപ്പാൾ വഹിക്കും.12. ഉച്ച കഞ്ഞി ഉൾപ്പെടെയുള്ള ഭരണകാര്യങ്ങൾ വൈസ് പ്രിൻസിപ്പാൾ കൈകാര്യം ചെയ്യും.


13. സ്റ്റാഫിനെ  നിയമനം പ്രിൻസിപ്പാളിന് ആയിരിക്കും .

14. ഹാജർ ,ലീവ് തുടങ്ങിയവയുടെ  എന്നിവയുടെ നിയന്ത്രണം വൈസ് പ്രിൻസിപ്പാളിനെ ഏൽപ്പിക്കാനായിരുന്നു ആദ്യ ധാരണ എങ്കിലും പിന്നീട് അതത്  അക്കാദമിക് ഹെഡ് തന്നെ കൈകാര്യം ചെയ്യട്ടെ എന്ന് തീരുമാനിച്ചിരിക്കുന്നു.


15. ഏകീകരണം കാരണമുള്ള വിവാദം ഒതുങ്ങുന്നതോടെ വൈസ് പ്രിൻസിപ്പാളിലേക്ക് നൽകാമെന്നാണ് ഇപ്പോഴത്തെ ധാരണ.16. പ്രിൻസിപ്പാളിന്  ക്ലാസ് ചാർജ് തൽക്കാലം തുടരേണ്ടിവരും, വൈസ്  പ്രിൻസിപ്പാളിന് ഇനി മുതൽ അവർക്ക് നിശ്ചയിച്ച ക്ലാസിൽ പോകേണ്ടിയും  വരും.


17. ക്ലാർക്ക് പ്യൂൺ തുടങ്ങിയ സ്റ്റാഫുകളുടെ  കൺട്രോളിങ്ങ് ഓഫീസർ പ്രിൻസിപ്പാൾ ആയിരിക്കുമെങ്കിലും അവർ ഇപ്പോൾ ചെയ്തുവരുന്ന ജോലികൾ മാത്രം ചെയ്താൽ മതിയാകും.


18.  സ്കൂൾ ലയനം മൂലമുണ്ടാകുന്ന അധിക ഭാരം ഏറ്റെടുക്കാൻ ഇവർ തയ്യാറല്ല എന്നതാണ് മുഖ്യകാരണം.19 ലാബുകൾ ലൈബ്രറികൾ തുടങ്ങിയവ പങ്കുവെക്കുന്നത് ഇപ്പോൾ ഉണ്ടാവില്ല 


20.  ഇനിമുതൽ സ്കൂൾ അസംബ്ലികൾ  ഒന്നിച്ച് നടത്തേണ്ടതാണ്. കുട്ടികളിൽ യോജിപ്പ് ഉണ്ടാക്കുകയാണ് ലക്ഷ്യം.

21. പരീക്ഷകൾ ഒന്നിച്ച്.ഒരു പരീക്ഷാഭവൻ എന്നാൽ വ്യാലുവേഷൻ ടാബുലേഷൻ എന്നിവ ഇപ്പോഴുള്ളത് തുടരും.


22. സ്റ്റുഡൻറ് പോലീസ് കേഡറ്റ് എൻഎസ്എസ് എന്നിവ  ഇപ്പോൾ ഉള്ളതുപോലെ തന്നെ പ്രവർത്തിക്കും. മറ്റു പൊതുവായ ക്ലബ്ബുകൾ ഈ അക്കാദമിക വർഷം തന്നെ ഏകീകരിക്കും.23 കാദർ കമ്മീഷൻ റിപ്പോർട്ടിൽ  പറഞ്ഞിട്ടുള്ള  പുതിയ തസ്തികകളും ഓഫീസുകളും ഈ വർഷം ഉണ്ടാവില്ല പകരം AEO പ്രൊമോഷൻ വൈസ് പ്രിൻസിപ്പാളിന് മാത്രമായിരിക്കും.24.പിജി എടുത്തവർക്ക് പീജിടി എന്നതും പഞ്ചായത്ത് തലത്തിലുള്ള ഓഫീസുകൾ നിർമ്മിച്ച് യുപി അധ്യാപകർക്ക് പ്രൊമോഷൻ നൽകുക എന്നുള്ളതും ഈ സർക്കാർ സാമ്പത്തിക ബാധ്യത മൂലം  നടപ്പാക്കുന്നതല്ല 

25  എന്നാൽ ഈ തസ്തികകൾ സജീവമായി നിലനിർത്തിക്കൊണ്ട്  അടുത്ത  ഭരണത്തിൽ പ്രതിപക്ഷത്തിരുന്നു  ശക്തമായ സമര സമ്മർദ്ദ തന്ത്രങ്ങളിലൂടെ അന്നത്തെ സർക്കാരിനെ കൊണ്ട് ഉണ്ടാക്കിയെടുക്കും.

 26.  നിലവിലുള്ള ആർ ഡിഡി മാർക്ക് ഡയറക്ടറേറ്റിൽ ജെ ഡി  തസ്തിക സൂപ്പർ ന്യൂമററി വ്യവസ്ഥയിൽ ഇതിൽ നിർമ്മിച്ചു നൽകും.


ഏകീകരണം നടത്തുന്നതുമൂലം ഹയർസെക്കൻഡറി അധ്യാപകർ നടത്താൻ ഇരിക്കുന്ന നിസ്സഹകരണ സമരം മുൻകൂട്ടി കണ്ടുകൊണ്ട് ഈ വർഷത്തെ അഡ്മിഷൻ നേരത്തെ പൂർത്തീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിനുശേഷം അധ്യാപക സംഘടനകളുടെ മീറ്റിംഗ് ഉണ്ടായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്


ജൂൺ 3 ന്പുതിയ ഡയറക്ടറുടെ കീഴിലായിരിക്കും സ്കൂളുകൾ തുറക്കുക

Don't Miss
© all rights reserved and made with by pkv24live