ഗ്രാസിം മാവൂർ വിടുക, വ്യവസായത്തിന് നൽകിയ ഭൂമി തിരിച്ചുനൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഗ്രാസിം സമരസമിതി മാവൂരിൽ തുടങ്ങിയ രാപ്പകൽ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ് ബാബു,
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കെ. മൂസ മൗലവി, ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കുമാരൻകുട്ടി, ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റിയംഗം ഷൗക്കത്തലി അരോത്ത്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ. മാധവൻ, കേരള പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി ടി.പി. മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മൂത്തേടം, മാവൂർ മർച്ചന്റ് അസോസിയേഷൻ ട്രഷറർ വി.കെ. അബ്ദുറസാഖ്, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ, കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡൻ്റ് വളപ്പിൽ റസാഖ്, വി.എസ്. രഞ്ജിത്ത്, എൻ.പി. അഹമ്മദ്, കെ.സി. വത്സരാജ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് സി. മുനീറത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി എന്നിവർ സംസാരിച്ചു. സമരസമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ടി. രഞ്ജിത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും ഗ്രാസിം സമരസമിതി ജനറൽ കൺവീനറുമായ ജയശ്രീ ദിവ്യപ്രകാശ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സമരസമിതി ട്രഷററുമായ ടി.ടി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും ഗ്രാസിം സമരസമിതി ജനറൽ കൺവീനറുമായ ജയശ്രീ ദിവ്യപ്രകാശ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സമരസമിതി ട്രഷററുമായ ടി.ടി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.