Peruvayal News

Peruvayal News

Special Story

Special Story
.post-title { font-size: 34px !important; line-height: 42px !important; } @media (max-width: 680px) { .post-title { font-size: 30px !important; line-height: 38px !important; } } @media (max-width: 500px) { .post-title { font-size: 22px !important; line-height: 30px !important; } }

Kozhikode News

Kozhikode News

Education

Education News

Death News

Death News

VIDEO

Videos

News By Picture

Latest News

ഫാസിസ്റ്റ് സർക്കാറിനെതിരെയുള്ള താക്കീതായി യൂത്ത് മാർച്ച് മാറുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു

No comments
ഫാസിസ്റ്റ് സർക്കാറിനെതിരെയുള്ള താക്കീതായി യൂത്ത് മാർച്ച് മാറും: 
ടി. മൊയ്തീൻ കോയ

കുറ്റിക്കാട്ടൂർ : കേന്ദ്രം ഭരിച്ച് കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സർക്കാറിനെതിരെയുള്ള താക്കീതായി യൂത്ത് മാർച്ച് മാറുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ  സെക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം ചേർന്ന കുന്ദമംഗലം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ.എം.എ റഷീദ്, വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണർ, സെക്രട്ടറി ഒ.എം നൗഷാദ്, കെ. ജാഫർ സാദിഖ്, പി.കെ അബ്ദുൽ ഹക്കീം, ടി.പി എം സാദിഖ്, അഡ്വ: ജുനൈദ്, മുഹമ്മദ് കോയ കായലം,,സി.ടി ശരീഫ്, എൻ.ടി.അബ്ദുള്ള നിസാർ, പി.പി അബ്ദുൽ സലാം, അഡ്വ. ജുനൈദ് മൂർക്കനാട്, ഷാക്കിർ പാറയിൽ സംസാരിച്ചു.  യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.കെ കുഞ്ഞിമരക്കാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

പേട്ടുംതടായിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു

No comments
പേട്ടുംതടായിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ പേട്ടുംതടായിൽ അങ്കണവാടി യുടെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു അഭി ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യാഥിതിയായി, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവിൽ,  ഗ്രാമപഞ്ചായത്ത്  മെമ്പർ കെ ചന്ദ്രമതി ,ഫാദർ ബോബി,പി.കെ ഗഫൂർ, വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ,പി നുസ്റത്ത് ,മണി പേട്ടും തടായിൽ,സി.ബി ശ്രീധരൻ, മീര,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, വി.ടി അച്ചുതൻ സ്വാഗതവും അങ്കണവാടി ടീച്ചർ ഷിബ ടീച്ചർ നന്ദി പറഞ്ഞു

ലക്ഷദ്വീപിലെ തനിമയെ തൊട്ടുണർത്തിയ അമിനിയിലെ തെക്കൻ തനിമ

No comments

ലക്ഷദ്വീപിലെ തനിമയെ തൊട്ടുണർത്തിയ അമിനിയിലെ തെക്കൻ തനിമ ക്ലബ്ബ് 9 മാസത്തെ ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്തതിന്റെ കാരണത്താൽ 15/09/2023 അതായത് ഇന്ന് തെക്കൻ തനിമ ക്ലബ്ബിലേക്ക് വിലമതിക്കാനാവാത്ത ഒരു പുരസ്കാരം ലഭിച്ചു.

മാവൂർ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കേര ഗ്രാമം പദ്ധതി

No comments
മാവൂർ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കേര ഗ്രാമം പദ്ധതി പ്രകാരം ഈ വർഷം ഉത്പാദിപ്പിച്ച 2500 തെങ്ങിൽ തൈകളുടെ വിതരണോദ്ഘാടനം പടാരുകുളങ്ങരയിൽ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ നിർവ്വഹിച്ചു. സി.ഡി.എസ് അംഗം സത്യ അധ്യക്ഷത വഹിച്ചു. എം. ജി. എൻ.ആർ. ഇ. ജി. എ ഓവർസിയർ എ. പി. ഷിജു പദ്ധതി വിശദീകരണം നടത്തി. സാബിറ, ലിജി എന്നിവർ സംസാരിച്ചു.

മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ അബ്ദുള്ള ഹാജി (82) നിര്യാതനായി.

No comments
മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ അബ്ദുള്ള ഹാജി (82) നിര്യാതനായി. മക്കൾ മുഹമ്മദ് ബഷീർ, ബാവ, അബ്ദുൽ നാസർ (ഇരുവരും സൗദി അറേബ്യ) ഫാത്തിമ. മരുമക്കൾ ആയിഷ, ജാസ്മിൻ, അസ്മാബി, പരേതനായ മുഹമ്മദലി . മയ്യിത്ത് നിസ്ക്കാരം ഇന്ന് (വെള്ളി ) രാത്രി 8 മണിക്ക് പാറമ്മൽ വലിയ ജുമഅത്ത് പള്ളിയിൽ

ഗ്രന്ഥശാല ദിനത്തിൽ പാറക്കുളം യുവജന വായനശാലയിൽ അക്ഷര ജ്വാല തെളിയിച്ചു..

No comments
ഗ്രന്ഥശാല ദിനാചാരണം 

ഗ്രന്ഥശാല ദിനത്തിൽ പാറക്കുളം യുവജന വായനശാലയിൽ അക്ഷര ജ്വാല തെളിയിച്ചു.. 
വായനശാല പ്രവർത്തകർ ഗ്രന്ഥശാല സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ധനരാജ് പി സ്വാഗതം പറഞ്ഞു പ്രസിഡന്റ് ടി സജീവൻ പരിപാടിയിൽ അധ്യക്ഷനായി. സുമേഷ് , ഷജീവ് വിസി, സുന്ദരൻ സിഎം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ബിജെപി മാവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന ഭാരവാഹിയോഗത്തിൽ ബിജെപി നേതാവ് പി പി മുകുന്ദൻ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

No comments
ബിജെപി മാവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന ഭാരവാഹിയോഗത്തിൽ  ബിജെപി നേതാവ് പി പി മുകുന്ദൻ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അനുശോചന യോഗത്തിൽ കെസി വ ത്സരാജ് കെ കൃഷ്ണൻ എന്നിവർഅനുശോചനം രേഖപ്പെടുത്തി
സംസാരിച്ചു
 പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് എം എം വിനോദ് അധ്യക്ഷനായി ഹരിനാരായണൻ മുല്ലപ്പള്ളി സ്വാഗതവും സനൽ പുത്തഞ്ചേരി നന്ദിയും പറഞ്ഞു

കുറ്റിച്ചിറ പരേതനായ പി.എൻ.എം. സൗണ്ട് മമ്മുക്കയുടെ മകൻ ആലികോയ (ന്യൂ ലൈറ്റ് & സൗണ്ട് കുറ്റിച്ചിറ - കോയമോൻ) (87) കുറ്റിച്ചിറ ജിഫ്രി ഹൗസ്സിന് സമീപമുള്ള നടുക്കണ്ടി ഹൗസ്സിൽ നിര്യാതനായി.

No comments
കുറ്റിച്ചിറ പരേതനായ പി.എൻ.എം. സൗണ്ട് മമ്മുക്കയുടെ മകൻ ആലികോയ (ന്യൂ ലൈറ്റ് & സൗണ്ട് കുറ്റിച്ചിറ - കോയമോൻ) (87) കുറ്റിച്ചിറ ജിഫ്രി ഹൗസ്സിന് സമീപമുള്ള നടുക്കണ്ടി ഹൗസ്സിൽ നിര്യാതനായി.

ഭാര്യ : പരേതയായ നടുക്കണ്ടി സൈനബി.

മക്കൾ : റഫീഖ്, ഇസ്തിക്കാർ, ഡാനിഷ്, സഫീറത്, സുജ, ഗനിയ 
 
മരുമക്കൾ : ബഷീർ ( മക്കാരി കക്കോടി ), നിഹാൽ ( പറമ്പിൽ ബസാർ ), റഷീദ, ഹസീന, ഷബ്‌ന, പരേതനായ കണ്ടിയിൽ അബ്ദുൽ നാസ്സർ.

ജനാസ നമസ്കാരം : ഇന്ന് ( 15.09.2023 ) വൈകുന്നേരം 5:00 മണിക്ക് കണ്ണം പറമ്പ് പള്ളിയിൽ.

ചേന്ദമംഗല്ലൂർ മേലേത്തൊടി ചിറ്റടി അബ്ദുല്ല ( 92) നിര്യാതനായി.

No comments
ചേന്ദമംഗല്ലൂർ മേലേത്തൊടി ചിറ്റടി അബ്ദുല്ല ( 92) നിര്യാതനായി.

ഭാര്യ മറിയം
മക്കൾ - അബൂബക്കർ, അഹമ്മദ് കുട്ടി , മൊയ്തീൻ കുട്ടി (മൂവരും ജിസാൻ), മുഹമ്മദ് റാഫി (ഓട്ടോ ഡ്രൈവർ), ജഅഫർ (കേബ്ൾ ഓപ്പറേറ്റർ), ഹസീന.
മരുമക്കൾ - സാദിഖ് (ഓമശേരി), മറിയം, ജമീല, റജിന, മഹ്റുന്നീസ, ഫൗസിയ.
ഖബറടക്കം ഇന്ന് 4 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാൻ.

ഇടിയങ്ങര: പരേതനായ പൊന്നമ്പത്ത് മുഹമ്മദ് കോയയുടെ മകൻ മാളിയക്കൽ ഖലീലു റഹ് മാൻ (ഫ്രഷ് ഫ്രൂട്ട്, ദുബൈ- 68) ഇടിയങ്ങര എളാൻ്റെ പള്ളിക്ക് സമീപമുള്ള 'അൽ-ഫലക്ക്' വസതിയിൽ നിര്യാതനായി.

No comments
ഇടിയങ്ങര: പരേതനായ പൊന്നമ്പത്ത് മുഹമ്മദ് കോയയുടെ മകൻ  മാളിയക്കൽ ഖലീലു റഹ് മാൻ (ഫ്രഷ് ഫ്രൂട്ട്, ദുബൈ- 68) ഇടിയങ്ങര എളാൻ്റെ പള്ളിക്ക് സമീപമുള്ള 'അൽ-ഫലക്ക്' വസതിയിൽ നിര്യാതനായി.

ഭാര്യമാർ: സുധീറ കൊളക്കാടൻ, പരേതയായ പൊന്നമ്പത്ത് ആയിശ.

മക്കൾ: നബീൽ റഹ്മാൻ, നദീർ റഹ്മാൻ, നഫീസത്തുൽ മിസ്റിയ, മുഹമ്മദ് ബിൻ ഖലീൽ, മുന ഖലീൽ.
മരുമക്കൾ: മൊയ്തീൻ വീട്ടിൽ അജ്മൽ (സിംഗപ്പൂർ), ജസ്ന ബാനു, എ.വി. ആമിന.

സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹാറൂൺ, അബ്ദുറസാഖ്, ഖദീജ, സെഹ്റ ബാനു , റഹ് മത്ത്, ആയിഷ, മുംതാസ്, പരേതരായ മുച്ചിന്തിയകം കോയസ്സൻ കോയ, അബ്ദുറഹ്മാൻ.

മയ്യത്ത് നമസ്ക്കാരം ഇന്ന് (വെള്ളി) രാവിലെ 10:30 ന് കണ്ണംപറമ്പ് പള്ളിയിൽ.

എം.എസ്.എം നേതൃസംഗമം സംഘടിപ്പിച്ചു

No comments
എം.എസ്.എം നേതൃസംഗമം സംഘടിപ്പിച്ചു

മുക്കം: എം.എസ്.എം മുക്കം ഏരിയ നേതൃസംഗമം കക്കാട് വെച്ച് നടന്നു.എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി ഒക്ടോബർ 22 ന് മുക്കം - പുൽപ്പറമ്പിൽ വെച്ച് നടത്തുന്ന ഹൈസ്ക് - ജില്ല ഹയർ സെക്കൻഡറി സമ്മേളനത്തിന്റെ ഭാഗമായാണ് നേതൃസംഗമം സംഘടിപ്പിച്ചത്. ഹൈസകിന്റെ പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. നേതൃസംഗമം എം.എസ്. എം ജില്ല പ്രസിഡണ്ട് അസ് ജദ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. എം.എസ് എം മുക്കം മുക്കം മണ്ഡലം സെക്രട്ട മുഫസ്സിൻ അധ്യക്ഷത വഹിച്ചു. സി.കെ ഉമർ സുല്ലമി, എം.എസ്.എം ജില്ല സെക്രട്ടറി ഷമൽ മദനി, ഐ.എസ്.എം മണ്ഡലം സെക്രട്ടറി ഫസ് ൽ റഹ്മാൻ മാസ്റ്റർ, ജാനിഷ് മദനി, ശിബിലി മുഹമ്മദ്,  ജാസിൽ, അമീൻ തിരുത്തിയാട്, അർഷദ് , സബീൽ, ജിനു ജസ്ലിൻ, ഫാദി ബഷീർ എന്നിവർ സംസാരിച്ചു

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു.

No comments
രണ്ടാംറാങ്ക്കാരിയെഅഭിനന്ദിച്ചു                സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ എൻ പി  ധന്യശ്രീയെ പാഴൂർ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ സാലിം പാഴൂർ ഉപഹാരം നൽകി വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഹർഷൽ പറമ്പിൽ, ഷാഫി മാസ്റ്റർ കൂളിമാട് ജെൻസ് വി ടി  ഫഹദ് പാഴുർ  പി കെ ശ്രീധരൻ പികെ ഗോപാലൻ പികെ സുബ്രഹ്മണ്യന് കെ സുരേഷ് സി ടി സുബ്രഹ്മണ്യന് എൻ പി ബാസിൽ എന്നിവർ പങ്കെടുത്തു

മാവൂർ ചെറൂപ്പ പേടിയോട്ടുപുറത്ത് നാരായണി(82) നിര്യാതയായി.

No comments
മാവൂർ ചെറൂപ്പ പേടിയോട്ടുപുറത്ത് നാരായണി(82) നിര്യാതയായി.
ഭർത്താവ് പരേതനായ ചന്തുക്കുട്ടി.
മക്കൾ:പത്മിനി,സുകുമാരൻ,സുനിൽകുമാർ,ശോഭന,മിനി.
മരുമക്കൾ: പരേതനായ ചന്ദ്രൻ എളമരം,ജയാധരൻ കാരശ്ശേരി,സുരേഷ്ബാബു മാംപറ്റ,ശൈലജ, ഷമിത.
സഹോദരങ്ങൾ:ശാരദ, പരേതരായ ഇമ്പിച്ചികുട്ടൻ,വേലായുതൻ.
സഞ്ചയനം 17.09.23 ഞായർ.

പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.

No comments
പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.

ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടിയാണ് അപകടം. ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ മറിഞ്ഞ് സമീപത്തെ ലൈനിലേക്ക് മറിയുകയായിരുന്നു.

ഉടന്‍ പേരാമ്പ്രയില്‍ നിന്ന് കെഎസ്ഇബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂടെ സഹായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാള്‍ക്ക് ഷോക്കേറ്റില്ല. അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്.

യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലൗ കൗണ്‍സിലര്‍. എസ്‌കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 
ചെറുകുന്നത്ത് മൂസ സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.

ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം സ്നേഹ വിരുന്നൊരുക്കി ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട്

No comments
ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം സ്നേഹ വിരുന്നൊരുക്കി ആര്യാടൻ മുഹമ്മദ്  ഫൗണ്ടേഷൻ വാഴക്കാട്

 കീഴ്പറമ്പിലുള്ള കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ജനകീയനായ ജന നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമക്കായ് പ്രഭാത ഭക്ഷണ വിരുന്നൊരുക്കി ആര്യാടൻ മുഹമ്മദ് സാഹിബ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി. സ്നേഹ- സൗഹാർദം പങ്കിട്ട് നേതാക്കളും സഹപ്രവർത്തകരും അന്തേവാസികൾക്കൊപ്പം ഒത്തുചേർന്നു.
ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ. എം. എ റഹ്മാൻ, കൺവീനർ മാനുട്ടി കുനിക്കാടൻ, വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, ഗ്ലോബൽ OICC വാഴക്കാട് മുൻ പ്രസിഡണ്ട് ശരീഫ് കിഴക്കു വീട്ടിൽ, വൈസ് പ്രസിഡണ്ട് ഷമീർ പുളിക്കത്തൊടി, ട്രഷറർ നഫീർ തറമ്മൽ,  ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീന സലീം ,കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ല സെക്രട്ടറി ഫൈസൽ വി. കിഴിശ്ശേരി ,ഭാരവാഹികളായ ഷബീർ ചെറുവാടി,മുഹമ്മദ് പാറക്കൽ, ചാലിൽ ഹമീദ്, കീഴ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റഹ്മത്ത്, സെക്രട്ടറി സലിം മുക്കോളി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ, വാഴക്കാട് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് പി കെ മുരളീധരൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഹമീദ് ഊർക്കടവ്, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, യു.കെ അസൈൻ, അൽ- ജമാൽ അബ്ദുൽ നാസർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ. കെ. എം കുട്ടി, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബിച്ചാവുട്ടി, ബൂത്ത് പ്രസിഡണ്ട് നാസർ ടി.കെ. ,പി .റഫീഖ് ബാബു, നാസർ കോലോത്തുംകടവ് , സലീം എന്നിവർ സംബന്ധിച്ചു.

സെപ്റ്റംബർ 24 ന് കോഴിക്കോട് SK പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടത്തുവാൻ തീരുമാനിച്ച ജീവരക്ഷ2023 പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഹോപ്പ് ഭാരവാഹികൾ അറിയിച്ചു

No comments
സെപ്റ്റംബർ 24 ന് കോഴിക്കോട് SK പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടത്തുവാൻ തീരുമാനിച്ച ജീവരക്ഷ2023 പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഹോപ്പ് ഭാരവാഹികൾ അറിയിച്ചു ..
നിപ്പാ വൈറസ് പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്റ്ററുടെ നിർദേശ പ്രകാരമാണ് ജീവരക്ഷ 2023 ന്റെ തീയതി മാറ്റുന്നത് ..

കരിപ്പൂരിന്റെ ഭാവി ചർച്ചാ സംഗമം വിമാനാപകടത്തിൽ രക്ഷപ്പെട്ട വിജയമോഹൻ അനുഭവങ്ങൾ പങ്കു വെക്കുന്നു.

No comments
കരിപ്പൂരിന്റെ ഭാവി ചർച്ചാ സംഗമം വിമാനാപകടത്തിൽ രക്ഷപ്പെട്ട വിജയമോഹൻ അനുഭവങ്ങൾ പങ്കു വെക്കുന്നു.

കരിപ്പൂരിന്റെ ചിറകടി ക്കുന്ന ചിത്രങ്ങൾ കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ തുടരുക യാണ്. ചിത്ര പ്രദർശന ത്തോടനുബന്ധിച്ച് കരിപ്പൂരിന്റെ ഭാവിയെ കുറിച്ച് നടന്ന ചർച്ച 
സജീവമായി നടന്നു. കരിപ്പൂർ 2020 എയർ ഇന്ത്യ വിമാനാ ദുരന്ത ത്തിൽ ഭാഗ്യത്തിന് രക്ഷപ്പെട്ട വിജയമോ ഹൻ ചർച്ച ഉൽഘാടനം ചെയ്തു.

കരിപ്പൂർ വിമാനാപക ടത്തിൽ രക്ഷപ്പെട്ട കോ ഴിക്കോട് സ്വദേശി വിജ യമോഹൻ വിമാനാപ കടത്തോടനുബന്ധിച്ച്
നേരിട്ട അനുഭവങ്ങൾ പങ്കു വെച്ചു.

മക്കളെ കാണാനായി ദുബായിൽ പോയി തിരിച്ചു വരുമ്പോഴാണ് കരിപ്പൂരിൽ വിജയ മോ ഹനും ഭാര്യയും അപക ടത്തിൽ പെട്ടത്. ഭാഗ്യ ത്തിന് രക്ഷപെട്ടെങ്കി ലും അപകടത്തിന് ശേഷം ശാരീരികാസ്ഥത
യുണ്ട്. എയർ ഇന്ത്യയി ൽ നിന്നും കിട്ടിയ നഷ് ട്ടപരിഹാര തുക ഭാവി ജീവിതം മുന്നോട്ട് നയിക്കുവാൻ പര്യാപ് തമല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപി ച്ച നഷ്ട്ടപരി ഹാര തുക ഇത് വരെ ലഭ്യമായിട്ടി ല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇരകൾക്ക് ലഭിച്ച നഷ്ട്ട പരിഹാര ത്തിൽ നിന്നും സംഭാവ നകൾ ചോദിച്ചു വരുന്ന വരുണ്ട്. അപകടത്തെ അതിജീവിച്ചവർക്ക് കിട്ടിയ നഷ്ട്ടപരിഹാരം
കൊണ്ട് എത്ര കാലം ജീവിതം മുന്നോട്ട് നയിക്കാം ? വിജയ മോഹൻ ചോദിച്ചു.

കരിപ്പൂരിൽ കസ്റ്റംസ്, എമിഗ്രേഷൻ കൌണ്ടറു കളിൽ മണിക്കൂറുക ളോളം ക്യൂ നിന്ന് ഉദ്യോ ഗസ്ഥ പീഡനം നേരിടേ ണ്ടി വരുന്ന ഗതികേട് വർഷങ്ങളോളമായി തുടരുന്നുവെന്ന് വീഡി യോ ചിത്രങ്ങളുടെ തെളിവുകൾ നിരത്തി കൊണ്ടാണ് പ്രവാസി 
സംരഭകനായ മുഹമ്മദ്
നജീബ് കൂട്ടായ്മയിൽ രംഗത്ത് വന്നത്.

തിരക്കേറിയ സമയ ങ്ങളിൽ മിക്ക ഇമിഗ്രേ ഷൻ, കസ്റ്റംസ് കൌണ്ട റുകളിൽ സ്റ്റാഫുകൾ ഉണ്ടാകാറില്ല. യാത്രക്കാ രെ ക്ലിയർ ചെയ്യണമെ ങ്കിൽ മണിക്കുറുകൾ കാത്തിരിക്കണമെന്നും
വ്യവസായിയായ മുഹ മ്മദ് നജീബ് പറഞ്ഞു.

കസ്റ്റംസിന്റെ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക് റ്ററുകളിൽ ഒന്ന് പ്രവർ ത്തിക്കുന്നില്ല. ലഗ്ഗേജ് എടുക്കേണ്ട കൺവയർ ബെൽറ്റുകൾ ഒന്ന് മാത്രം പ്രവർത്തിപ്പി ക്കുന്നു. കരിപ്പൂരിൽ വിമാനമിറങ്ങുന്ന യാത്ര ക്കാരെ മണിക്കൂറുകൾ ക്യൂവിൽ എന്തിനാണ് പീഡിപ്പിക്കുന്നതെന്നും മുഹമ്മദ് നജീബ് ചോദിച്ചു.

എം.ഡി.എഫ് പ്രസിഡ ണ്ട് കെ.എം. ബഷീർ അദ്ധ്യക്ഷ്യം വഹിച്ചു.

സ്വാഗത സംഘം ചെയ ർമാൻ ആർ. ജയന്ത് കുമാർ, മെറാൾഡഗോ ൾഡ് ചെയർമാൻ ജലീൽ മാസ്റ്റർ, കോഴി ക്കോട് പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡണ്ട് സി.എം.കെ. പണിക്കർ, കെ.വി. ഇസ് ഹാഖ്, ഖൈസ് അഹമ്മ ദ്,പി.പി ഉമ്മർ ഫാറൂഖ്, സി.എൻ. അബ്ദുൽ മജീദ് മുതലായവർ പ്രസംഗിച്ചു.

മലബാർ ഡവലപ്പ്മെന്റ് ഫോറം അവത രിപ്പിക്കുന്ന പി.മുസ്തഫയുടെ കരിപ്പൂരി ന്റെ ചിറകടിക്കുന്ന ചിത്രങ്ങൾ ചരിത്ര ഫോട്ടോ പ്രദർശനം കോഴിക്കോട്ട് ആരംഭിച്ചു.

No comments
മലബാർ ഡവലപ്പ്മെന്റ് ഫോറം അവത രിപ്പിക്കുന്ന പി.മുസ്തഫയുടെ കരിപ്പൂരി ന്റെ ചിറകടിക്കുന്ന ചിത്രങ്ങൾ   ചരിത്ര ഫോട്ടോ പ്രദർശനം കോഴിക്കോട്ട് ആരം ഭിച്ചു.

കോഴിക്കോട്ടെ ആർട്ട് ഗാലറിയിൽ ആരം
ഭിച്ച പ്രദർശനം ബഹുമാനപ്പെട്ട ഗോവ ഗ
വർണ്ണർ പി.എസ്സ്. ശ്രീധരൻ പിള്ള ഉൽ ഘാടനം ചെയ്തു. മലബാർ ഗോൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. പി. അഹമ്മദ് മുഖ്യാഥിതിയായി.
സമൂഹത്തിൽ നന്മകൾക്ക് വഴി തെളിയി ച്ച വ്യക്തിത്വങ്ങളായ ഡൊക്ടർ ഷമീമ അജ്മൽ , പി.മുസ്തഫ, ഡൊക്ടർ ഷം സീർ , എ. മിർസാദ്,പി.കെ.എം .അഹമ്മദ് ശരീഫ് എന്നിവർക്ക് മലബാർ ഡവലപ്പ് മെന്റ് ഫോറം അവാർഡ് ബഹു : ഗോവ
ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വ
ഹിച്ചു. മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് പൊന്നാട അണിയിച്ചു.

സ്വാഗത സംഘം ചെയർമാൻ ആർ. ജയന്ത് കുമാർ സ്വാഗതം പറഞ്ഞു. മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡ
ണ്ട് കെ.എം.ബഷീർ അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടരി ഖൈസ് അഹമ്മദ്
നന്ദി പറഞ്ഞു.

എം.ഡി.എഫ് ട്രഷറർ നാസ്സർ ഹസൻ
ബഹു: ഗോവ ഗവർണറെ പൊന്നാട അണിയിച്ചു.

സി.എൻ . അബ്ദുൽ മജീദ്, കെ.വി. ഇസ് ഹാക്ക് കുറ്റിച്ചിറ,ഷെവലിയാർ ചാക്കു ണ്ണി, ഡൊക്ടർ കെ.മൊയ്തു എന്നിവർ പ്രസംഗിച്ചു.

പ്രമുഖ വ്യവസായി ഫ്രാൻസിസ് ആലു
ക്കാസടക്കം നിരവതിയാളുകൾ എം.ഡി.
എഫിന്റെ കരിപ്പൂരിന്റെ ചിറകടിക്കുന്ന ചിത്ര പ്രദർശനം കാണാനെത്തി. പ്രദർശ
നം 15.09 - 2023 വരെ തുടരും. രാവിലെ 11 മണി മുതൽ വൈകുന്നേരം 07 മണി വരെ സന്ദർശകർക്ക് സ്വാഗതം .

കരിപ്പൂരിന്റെ ഭാവി ചർച്ചാ സംഗമം വിമാ നാപകടത്തിൽ രക്ഷ പ്പെട്ട വിജയമോഹൻ അനുഭവങ്ങൾ പങ്കു വെക്കുന്നു.

കരിപ്പൂരിന്റെ ചിറകടി ക്കുന്ന ചിത്രങ്ങൾ കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ തുടരുക യാണ്. ചിത്ര പ്രദർശന ത്തോടനുബന്ധിച്ച് കരിപ്പൂരിന്റെ ഭാവിയെ കുറിച്ച് നടന്ന ചർച്ച 
സജീവമായി നടന്നു. കരിപ്പൂർ 2020 എയർ ഇന്ത്യ വിമാനാ ദുരന്ത ത്തിൽ ഭാഗ്യത്തിന് രക്ഷപ്പെട്ട വിജയമോ ഹൻ ചർച്ച ഉൽഘാടനം ചെയ്തു.

കരിപ്പൂർ വിമാനാപക ടത്തിൽ രക്ഷപ്പെട്ട കോ ഴിക്കോട് സ്വദേശി വിജ യമോഹൻ വിമാനാപ കടത്തോടനുബന്ധിച്ച്
നേരിട്ട അനുഭവങ്ങൾ പങ്കു വെച്ചു.

മക്കളെ കാണാനായി ദുബായിൽ പോയി തിരിച്ചു വരുമ്പോഴാണ് കരിപ്പൂരിൽ വിജയ മോ ഹനും ഭാര്യയും അപക ടത്തിൽ പെട്ടത്. ഭാഗ്യ ത്തിന് രക്ഷപെട്ടെങ്കി ലും അപകടത്തിന് ശേഷം ശാരീരികാസ്ഥത
യുണ്ട്. എയർ ഇന്ത്യയി ൽ നിന്നും കിട്ടിയ നഷ് ട്ടപരിഹാര തുക ഭാവി ജീവിതം മുന്നോട്ട് നയിക്കുവാൻ പര്യാപ് തമല്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപി ച്ച നഷ്ട്ടപരി ഹാര തുക ഇത് വരെ ലഭ്യമായിട്ടി ല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഇരകൾക്ക് ലഭിച്ച നഷ്ട്ട പരിഹാര ത്തിൽ നിന്നും സംഭാവ നകൾ ചോദിച്ചു വരുന്ന വരുണ്ട്. അപകടത്തെ അതിജീവിച്ചവർക്ക് കിട്ടിയ നഷ്ട്ടപരിഹാരം
കൊണ്ട് എത്ര കാലം ജീവിതം മുന്നോട്ട് നയിക്കാം ? വിജയ മോഹൻ ചോദിച്ചു.

കരിപ്പൂരിൽ കസ്റ്റംസ്, എമിഗ്രേഷൻ കൌണ്ടറു കളിൽ മണിക്കൂറുക ളോളം ക്യൂ നിന്ന് ഉദ്യോ ഗസ്ഥ പീഡനം നേരിടേ ണ്ടി വരുന്ന ഗതികേട് വർഷങ്ങളോളമായി തുടരുന്നുവെന്ന് വീഡി യോ ചിത്രങ്ങളുടെ തെളിവുകൾ നിരത്തി കൊണ്ടാണ് പ്രവാസി 
സംരഭകനായ മുഹമ്മദ്
നജീബ് കൂട്ടായ്മയിൽ രംഗത്ത് വന്നത്.

തിരക്കേറിയ സമയ ങ്ങളിൽ മിക്ക ഇമിഗ്രേ ഷൻ, കസ്റ്റംസ് കൌണ്ട റുകളിൽ സ്റ്റാഫുകൾ ഉണ്ടാകാറില്ല. യാത്രക്കാ രെ ക്ലിയർ ചെയ്യണമെ ങ്കിൽ മണിക്കുറുകൾ കാത്തിരിക്കണമെന്നും
വ്യവസായിയായ മുഹ മ്മദ് നജീബ് പറഞ്ഞു.

കസ്റ്റംസിന്റെ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക് റ്ററുകളിൽ ഒന്ന് പ്രവർ ത്തിക്കുന്നില്ല. ലഗ്ഗേജ് എടുക്കേണ്ട കൺവയർ ബെൽറ്റുകൾ ഒന്ന് മാത്രം പ്രവർത്തിപ്പി ക്കുന്നു. കരിപ്പൂരിൽ വിമാനമിറങ്ങുന്ന യാത്ര ക്കാരെ മണിക്കൂറുകൾ ക്യൂവിൽ എന്തിനാണ് പീഡിപ്പിക്കുന്നതെന്നും മുഹമ്മദ് നജീബ് ചോദിച്ചു.

എം.ഡി.എഫ് പ്രസിഡ ണ്ട് കെ.എം. ബഷീർ അദ്ധ്യക്ഷ്യം വഹിച്ചു.

സ്വാഗത സംഘം ചെയ ർമാൻ ആർ. ജയന്ത് കുമാർ, മെറാൾഡഗോ ൾഡ് ചെയർമാൻ ജലീൽ മാസ്റ്റർ, കോഴി ക്കോട് പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡണ്ട് സി.എം.കെ. പണിക്കർ, കെ.വി. ഇസ് ഹാഖ്, ഖൈസ് അഹമ്മ ദ്,പി.പി ഉമ്മർ ഫാറൂഖ്, സി.എൻ. അബ്ദുൽ മജീദ് മുതലായവർ പ്രസംഗിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ ഫാത്തിമ ഉണിക്കൂരിനെ തിരഞ്ഞെടുത്തു.

No comments
മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ ഫാത്തിമ ഉണിക്കൂരിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണയനുസരിച്ച് വൈസ് പ്രസിഡൻറ് കോൺഗ്രസിലെ ജയശ്രീ ദിവ്യ പ്രകാശ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് കോൺഫറൻസുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി. നന്ദിനിയെ ഏഴിനെതിരെ ഒമ്പത് വോട്ടുകൾ തോൽപ്പിച്ചാണ് വൈസ് പ്രസിഡൻറ് ആയത്. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽനിന്നാണ് ഫാത്തിമ ഉണിക്കൂർ തിരഞ്ഞെടുക്കപ്പെട്ടത്.

കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് കുറ്റിക്കാട്ടൂർ ഡിവിഷൻ 2022-23വാർഷിക പദ്ധതിയായ എടക്കുനി കുറ്റ്യാൽതോട് ഹാൻഡ്‌ഗ്രിൽ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. പി. മാധവൻ നിർവഹിച്ചു.

വാർഡ് മെമ്പർ സലിം. എം. പി സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ മെമ്പർ
 കെ. പി. അശ്വതി. അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ ശ്രീ. പൊതാത്ത് അഹമ്മദ് ഹാജി, എം. ടി. മാമുക്കോയ,അസീസ്, സുരേന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. വാർഡ് വികസനസമിതി അംഗം ഉസ്മാൻ ഈയക്കുനി നന്ദി പറഞ്ഞു.5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

© all rights reserved and made with by pkv24live