സിൻസിയർ പെരുമണ്ണ ജേതാക്കൾ
പെരുമണ്ണ:
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഫുട്‌ബോൾ ടൂർണമെന്റിൽ സിൻസിയർ പെരുമണ്ണ ജേതാക്കളായി.മുപ്പത്തിരണ്ടു ടീമുകൾ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ന്യൂസോക്കർ അറത്തിൽപറമ്പിനെ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് സിൻസിയർ പെരുമണ്ണ ജേതാക്കളായത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് വിജയികൾക്കുള്ള ട്രോഫികൾ നൽകി.