Showing posts with label Mavoor News. Show all posts
Showing posts with label Mavoor News. Show all posts

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന : കള്ളൻത്തോട് ഭാഗത്ത് നിന്നും 400 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

No comments

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന : കള്ളൻത്തോട് ഭാഗത്ത് നിന്നും 400  ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യുറോയും സംയുക്തമായി നടത്തിയ റെയ്ഡിൽ കോഴിക്കോട് പൂളക്കോട് അംശം ഏരിമല ദേശത്തു പടിഞ്ഞാറേ തൊടികയിൽ മലയിൽ വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച 400  ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.എക്സൈസ് ഇൻസ്‌പെക്ടർ ജിജോ ജെയിംസ് ന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചി ലിലാണ് വ്യാജവാറ്റ് നിർമാണ ത്തിനുള്ള ശ്രമം ഇല്ലാതാ ക്കിയത്.പരിശോധനാ സംഘത്തിൽ എക്സൈസ്  ഐ.ബി ഇൻസ്പെക്ടർ   സുധാകരൻ, പ്രിവന്റീവ് ഓഫീസർ മാരായ  ബിജുമോൻ ടി.പി, യു.പി  മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു.ടി, ബിനീഷ് കുമാർ.എ.എം, അജിത്ത്.പി,അഖിൽ.പി,എന്നിവർ പങ്കെടുത്തു.

രോഗത്തോടാണ് നമ്മൾ അകലം പാലിക്കേണ്ടത്. ഒ.എം നൗഷാദ്

No comments

രോഗത്തോടാണ് നമ്മൾ അകലം പാലിക്കേണ്ടത്.

രോഗത്തോടാണ് നാം അകലം പാലിക്കേണ്ടത്  രോഗികളോട് ഒരു തരത്തിലുള്ള വിവേചനവും പാടില്ല  എന്ന കോവിഡുമായി  ബന്ധപ്പെട്ട സർക്കാറിന്റെ പരസ്യം മലയാളികൾ നിത്യവും ഫോണിലും പരസ്യങ്ങളിലും കേട്ട് കേട്ട്  മനഃപാഠമാക്കിയിരിക്കയാണ്.
ഇതിൽ രോഗികളോട് വിവേചനം പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ട്. രോഗിയാവുകയോ രോഗം കൊണ്ട് മരണപ്പെടുകയോ ചെയ്യുന്നത് വലിയ അപരാധമായി നമുക്ക് പറയാൻ സാധ്യമല്ല. അതൊരു വിധിയാണ്. നാളെ ആർക്കും വന്നെത്താവുന്ന വിധി.എന്നാൽ മാവൂരിലെ സിപിഎം ന്റെ  ചില ലോക്കൽ നേതാക്കൾ സർക്കാരിന്റെ ഈ സന്ദേശം പോലും അംഗീകരിക്കാൻ മനസ്സ് കാണിച്ചില്ല എന്നാണ് അവരുടെ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും ബോധ്യമാവുന്നത്.  

പള്ളിയോളിലെ ഒരു സ്ത്രീയെയും,പാറമ്മലിലെ ഒരു കുട്ടിയെയും,കൽപള്ളിയിലെ കുടുംബത്തെയും  പരാമർശിച്ചു മാവൂരിൽ കോവിഡ് സമൂഹ വ്യാപനം ഉണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പ്രചരണം തീർത്തും ദുഖകരമാണ്. അതിലേറെ പ്രയാസം കൽപള്ളിയിൽ മരണപ്പെട്ട സഹോദരിയുടെ ഖബറടക്കവുമായി ബന്ധപ്പെട്ട് ലോക്കൽ സെക്രട്ടറി പറഞ്ഞ കാര്യങ്ങളാണ്. 
ഖബറടക്കത്തെയും   രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിച്ച സിപിഎം നേതാക്കളുടെ വൃത്തികേട്ട മനസ്സാണ് കോവിഡിനേക്കാൾ ഭയാനകം. എല്ലാ പ്രയാസങ്ങൾക്കിടയിലും സമൂഹവ്യാപനം ഇല്ലാതിരിക്കാൻ മുൻലരുതലെടുത്ത കൽപ്പള്ളിയിലെ കുടുംബത്തോട് നാം കടപ്പെട്ടിരിക്കുന്നു.. ഇനിയും അവരെ കുത്തി നോവിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. 

മാവൂരിൽ രോഗവ്യാപനം എന്ന ലോക്കൽ നേതാക്കളുടെ കള്ളപ്രചരണമാണ്  മാവൂരിനെ കണ്ടയ്‌മെന്റ്സോണാക്കാൻ കാരണമായത് എന്ന് ആരെങ്കിലും  സംശയിച്ചാൽ കുറ്റം പറയാൻ ഒക്കുമോ..? എത്ര സാധാരണക്കാരാണ് ഇത് കൊണ്ട്  പ്രയാസപ്പെട്ടതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..!? എത്ര പേരുടെ ഉപജീവനമാണ് വഴി മുട്ടിയത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.?പ്രയാസമനുഭവിച്ചതിൽ  എല്ലാ പാർട്ടിക്കാരായ ആളുകളും ഉണ്ട് എന്നോർക്കണം. മാവൂരിൽ രോഗം വ്യാപിപ്പിച്ചു എന്ന് നിങ്ങൾ കുറ്റപ്പെടുത്തിയ പള്ളിയോളിലെ സ്ത്രീ, പാറമ്മലിലെ അഞ്ച് വയസ്സുകാരനായ കുട്ടി,പരിസരത്ത് താമസിക്കുന്ന മുപ്പത്തെട്ടോളം ആളുകൾ,  കൽപള്ളിയിലെ കുടുംബം എന്നിവരുടെയെല്ലാം കോവിഡ്  പരിശോധന ഫലമൊക്കെ  നെഗറ്റീവ് ആണെന്ന് സഖാക്കൾ അറിഞ്ഞു കാണുമല്ലോ.. 
നിങ്ങൾ അപമാനിച്ചത് ഈ കുടുംബത്തെ മാത്രമല്ല... 
മാവൂരിലെ മുഴുവൻ ജനങ്ങളെയുമാണ്.

രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരിക്കണം.. പ്രതിപക്ഷത്താവുമ്പോൾ ക്രിയാത്മകമായി വിമർശിച്ചു കൊണ്ടേയിരിക്കണം.. 
പക്ഷെ മറ്റുള്ളവരുടെ മനസ്സ് മുറിപ്പെടുത്തുന്ന അപവാദങ്ങളാവരുതെന്ന് സിപിഎം നേതാക്കളെ   ഓർമ്മപ്പെടുത്തുന്നു.  

ഇനിയെങ്കിലും മാവൂരിനെ കണ്ടൈയ്‌മെന്റ് സോണിൽ നിന്ന് പിൻവലിപ്പിക്കാനുള്ള ഒരു പ്രചരണം കൂടി നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

📝ഒ.എം നൗഷാദ്

തിരക്കൊഴിഞ്ഞ് മാവൂർ അങ്ങാടി.മാവൂർ.നാരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ് മാവൂർ അങ്ങാടി

No comments

തിരക്കൊഴിഞ്ഞ് മാവൂർ അങ്ങാടി.
മാവൂർ.നാരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ് മാവൂർ അങ്ങാടി. 
രാവിലെ മസാലക്കടകളിലും മത്സ്യ മാംസ മാർക്കറ്റുകളിലും തിരക്ക് അനുഭവപ്പെട്ടെങ്കിലും പന്ത്രണ്ട് മണിയോടെ അങ്ങാടി വിജനമായി. 98 ശതമാനം ബസ്സുകളും സർവ്വീസ് നിർത്തിവെച്ചു. ജ്വല്ലറികളും ടെക്സ്റ്റയിൽസുകളും അടഞ്ഞുകിടന്നു. 
എ ടി എമ്മുകളിൽ പണമില്ലാത്തത് കാരണം ബാങ്കുകളിൽ തിരക്കനുഭവപ്പെട്ടു. പള്ളികളിൽ നിസ്ക്കാരത്തിന് വിലക്കുള്ളതിനാൽ പലരും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല. പോലീസിന്റെ ശക്തമായ പെട്രോളിംഗും ജനം വീട്ടിൽ തന്നെയിരിക്കാൻ കാരണമായി. കഴിഞ്ഞ ദിവസം മാവൂർ, പാറമ്മൽ, കൽപ്പള്ളി, തെങ്ങിലക്കടവ്, ചെറൂപ്പ എന്നിവടങ്ങളിൽ കൂട്ടം കൂടിയിരുന്ന പലർക്കും പോലീസിന്റെ അടിയേൽക്കേണ്ടി വന്നു.പല വാഹനങ്ങളും കസ്റ്റടിയിലെടുത്തിരുന്നു.
എന്നാൽ കഴിഞ്ഞ 28 വർഷത്തിലാദ്യമായി ഇന്നലെ അടഞ്ഞു കിടന്ന മാവൂർ പാറമ്മൽ അങ്ങാടിയിലെ എല്ലാ കടകളും ഇന്ന്  തുറന്നു പ്രവർത്തിച്ചു.

കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തിനിടയിൽ ആദ്യമായാണ് ഇവിടെ കടകൾ അടഞ്ഞുകിടക്കുന്നത്.

No comments

പാറമ്മൽ അങ്ങാടിയും  നിശ്ചലമായി
മാവൂർ.പാറമ്മൽ അങ്ങാടി ഇന്ന് വിജനമാണ്. 

കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തിനിടയിൽ ആദ്യമായാണ് ഇവിടെ കടകൾ അടഞ്ഞുകിടക്കുന്നത്. ഹർത്താലായാലും പൊതുപണിമുടക്കായാലും ഇവിടുത്തെ കച്ചവടക്കാരും നാട്ടുകാരും അതുമായി സഹകരിക്കാറില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കാരും അതിനെ ചോദ്യം ചെയ്യാറുമില്ല.ഹർത്താൽ ദിവസങ്ങളിൽ ദൂരെ ദിക്കിൽ നിന്നും ധാരാളം ആളുകൾ ഇവിടെ പലചരക്ക് സാധനങ്ങളും ഇറച്ചിയും മറ്റും വാങ്ങാനായി വരാറുണ്ട്. ഇന്നലെ അർദ്ധരാത്രി വരെ തുറന്ന കടകൾ ഇനി നാളയെ തുറന്നു പ്രവർത്തിക്കൂ. 
ജനങ്ങളുടെ ആഗ്രത്തിനൊപ്പമുള്ള ഈ നാട് ലോകത്തിന്  തന്നെ ഭീഷണിയായ കൊറോണയെന്ന മഹാമാരിയെ തുരത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ചിരിക്കുകയാണ്‌. ഏത് പ്രതിസന്ധിയിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഈ നാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

മാവൂരിൽ മാർച്ച്​ 31 വരെ പള്ളികളിലെ നമസ്​കാരത്തിന്​ നിയന്ത്രണം

No comments
മാവൂരിൽ മാർച്ച്​ 31 വരെ പള്ളികളിലെ നമസ്​കാരത്തിന്​ നിയന്ത്രണം
മാവൂർ: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ഈ മാസം 31 വരെ മാവൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പള്ളികളിലും നമസ്​കാ​രം നിർത്തിവെക്കാൻ ഗ്രാമ പഞ്ചായത്ത്​ പ്രസിഡൻറ്​ സി. മുനീറത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന പള്ളി കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ മഹല്ല്​ കമ്മിറ്റി ഭാരവാഹികൾക്ക്​ പുറമെ ഗ്രാമ പഞ്ചായത്ത്​ ക്ഷേമ കാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ​ കെ. ഉസ്​മാൻ, മെംബർ യു.എ. ഗഫൂർ, ഹെൽത്ത്​ ഇൻസ്പെക്​ടർ ടി. അബ്​ദുൽ മജീദ്​, ഹെൽത്ത്​ സൂപ്പർ വൈസർ പി.പി. മുരളീധരൻ, മാവൂർ എസ്​.ഐ വി. മുഹമ്മദ്​ അഷ്​റഫ്, എ.എസ്​.ഐ എ.പി. അബ്ബാസ്​​, ഗ്രാമ പഞ്ചായത്ത്​ അസി. സെക്രട്ടറി സി.എം. സിദ്ദീഖ് കുട്ടി, ജൂനിയർ സൂപ്രണ്ട്​ കെ.കെ. സാവിത്രി എന്നിവരും പ​ങ്കെടുത്തു.

കൽപ്പള്ളി മേഖല പൗരത്വ സംരക്ഷണ സമിതി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

No comments
ഡൽഹിയിൽ സംഘ പരിവാർ അഴിച്ചുവിട്ട കലാപത്തിനെതിരെ കൽപ്പള്ളി മേഖല പൗരത്വ സംരക്ഷണ സമിതി പ്രതിഷേധ റാലി സംഘടിപ്പിച്ചു. 

 ജാതി മത കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രദേശത്തെ മുഴുവൻ ആളുകളും കൽപ്പള്ളി അങ്ങാടി മുതൽ പാറമ്മൽ അങ്ങാടി വരെ റാലിയിൽ അണിനിരന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി , അഷ്റഫ് റഹ്മാനി, അസീസ് സഖാഫി, ചെയർമാൻ എടവലത്ത് രാധാകൃഷണൻ, കൺവീനർ  എം.ടി സലീം, കെ. പോക്കുട്ടി ഹാജി, വായോളി അഹമ്മദ് കുട്ടി ഹാജി, കെ.വി അഹമ്മദ് കുട്ടി ഹാജി, തോട്ടത്തിൽ അബ്ദൂറഹിമാൻ ഹാജി, വേലാട്ടിൽ അബ്ദുറഹിമാൻ ഹാജി എന്നിവർ നേതൃത്വം നൽകി.

ഡേ നൈറ്റ് ക്യാമ്പിന് തുടക്കമായി

No comments

ഡേ നൈറ്റ് ക്യാമ്പിന് തുടക്കമായി

മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എക്സലൻസ് 2020 പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഡേ നൈറ്റ് ക്യാമ്പിന് തുടക്കമായി. 122 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ സുരേഷ് അദ്യക്ഷത വഹിച്ചു. കൺവീനർ എൻ.കെ. ബൈജു പദ്ധതി വിശദീകരിച്ചു.  മണി മേച്ചേരിക്കുന്ന്, ബാബു കെ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ടി എം ശൈലജാ ദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ടി കുഞ്ഞിമൊയ്തീൻ കുട്ടി നന്ദിയും പറഞ്ഞു.

മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ സ്വാന്തനം പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി ആദരിച്ചു

No comments
വനിതാ ദിനം ആചരിച്ചു .

മാവൂർ: ക്രസന്റ് പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാവൂർ സാന്ത്വനം പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി ആചരിച്ചു.

 സ്കൂൾ മാനേജർ എം പി അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു, സ്ത്രീകൾ സമൂഹത്തിൽ ആദരിക്കപ്പെടേണ്ട വരാണന്നും സമൂഹത്തിലെ സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ചും സംസാരിച്ചു. 
സ്റ്റാഫ് സെക്രട്ടറി  മിനി അധ്യക്ഷതവഹിച്ചു. അബ്ദുൽകരീം, മൈമൂന കടുക്കാഞ്ചേരി, ഉസ്മാൻ ,അലി ഓനാക്കിൽ ,വിധു ,ശബ്ന, ബിസ്സി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതവും ഫാത്തിമ നന്ദിയും പറഞ്ഞു.

മാർച്ച്‌ 8 ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മാവൂർ പോലീസ് സ്റ്റേഷൻ വനിതകൾക്കായി സ്റ്റേഷൻ സന്ദർശനവും ബോധവൽക്കരണ ക്ലാസ്സും നടത്തി.

No comments
മാർച്ച്‌ 8 ലോക വനിതാ ദിനത്തോട് അനുബന്ധിച്ച്   മാവൂർ പോലീസ് സ്റ്റേഷൻ വനിതകൾക്കായി  സ്റ്റേഷൻ സന്ദർശനവും ബോധവൽക്കരണ ക്ലാസ്സും നടത്തി. 
 പരിപാടിയുടെ സ്വാഗതം പ്രസംഗം നടത്തിയത് ജനമൈത്രി ബീറ്റ്‌ ഓഫീസർ ശ്രീമതി വിനീതയും  അധ്യക്ഷ പദവി അലങ്കരിച്ചത് കേരളത്തിലെ ആദ്യ വനിത സബ്ബ്‌ ഇൻസ്‌പെക്ടർ ബാച്ചിലെ അംഗമായ ശ്രീമതി അതുല്യയും പരിപാടി ഉദ്ഘാടനം ചെയ്‍തത് വാർഡ് മെമ്പർ ആയ മൈമൂന കടുക്കാഞ്ചേരി ആണ്.
 പരിപാടിയിൽ മുഖ്യപ്രഭാഷണവും സ്ത്രീകൾക്ക് സ്‌ത്രീ സുരക്ഷ സംബന്ധിച്ചുള്ള നിയമത്തെപ്പറ്റിയുള്ള ക്ലാസ്സ് നടത്തിയത് മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയ ശ്രീ അശോകൻ സർ ആണ്. 
സ്റ്റേഷനിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെയും സംവിധാനത്തെയും കുറിച്ച് വിശദീകരിച്ചത്  ശ്രീ മുഹമ്മദ് അഷ്‌റഫ്, സബ്ബ്‌ ഇൻസ്‌പെക്ടർ ആണ്.  ആശംസകൾ അറിയിച്ചത് റെസിഡൻസ് അംഗമായ റീന ശ്രീനിവാസനും പരിപാടിയിൽ സ്ത്രീകൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തത് മാവൂർ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് ആണ്.  പരിപാടിയുടെ നന്ദി പറഞ്ഞത് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീമതി ബീന ആണ്. ചടങ്ങിൽ സ്റ്റേഷനിലെ അസിറ്റന്റ് സബ്ബ്‌ ഇൻസ്‌പെക്ടർ മാരായ ശ്രീ ബാബുരാജ് സർ, ശ്രീ അനിൽകുമാർ സർ എന്നിവർ സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live