Showing posts with label Latest News Education. Show all posts
Showing posts with label Latest News Education. Show all posts

തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ഡി.സി.എ കോഴ്‌സ് പരിശീലനം:

No comments
തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ഡി.സി.എ കോഴ്‌സ് പരിശീലനം:


കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ അംഗങ്ങളുടെ മക്കൾക്ക് ലാൽ ബഹദൂർ ശാസ്ത്രി സാങ്കേതിക കാര്യാലയത്തിന്റെ തിരുവനന്തപുരം സെന്ററിൽ ഒരു വർഷ ഡി.സി.എ കോഴ്‌സിന് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 പേർക്ക് പ്രവേശനം നൽകുന്ന കോഴ്‌സിലേക്ക് പ്രീഡിഗ്രി/ പ്ലസ്ടു/  വൊക്കേഷണൽ ഹയർ സെക്കൻഡറി/ ഡിപ്ലോമ എന്നിവയിലേതെങ്കിലും പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശാദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 5000 രൂപയ്ക്കു മുകളിൽ വരുമാനമുള്ള തൊഴിലാളികളുടെ മക്കൾക്ക് ആകെ ഫീസിന്റെ 50 ശതമാനവും 5000 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് 75 ശതമാനവും ഫീസിളവ് ലഭിക്കും. പട്ടികജാതി/ പട്ടികവർഗ തൊഴിലാളികളുടെ മക്കൾക്ക് 100 ശതമാനം ഫീസിളവും കൂടാതെ 10 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോം 10 രൂപയ്ക്ക് നേരിട്ടും 15 രൂപയ്ക്ക് മണിയോർഡർ മുഖേനയും ജില്ലാ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നിന്നും ആഗസ്റ്റ് 16 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 16ന് വൈകിട്ട് അഞ്ചുവരെ അതത് ജില്ലാ ലേബർ വെൽഫയർ കാര്യാലങ്ങളിൽ സ്വീകരിക്കും. ഫോൺ: 0471-2463769.

ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയിനിംഗ് അവസരം: 17ന് ഇന്റർവ്യൂ:

No comments
ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയിനിംഗ് അവസരം: 17ന് ഇന്റർവ്യൂ:


സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നിക്കൽ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി കളമശ്ശേരി, സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ആഗസ്റ്റ് 17ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 9.30 മുതൽ അഞ്ചുവരെയാണ് ഇന്റർവ്യൂ. ഏകദേശം 1000 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
സൂപ്പർവൈസറി ഡെവലപ്പമെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇന്റർവ്യൂവിനു സൗകര്യം ഒരുക്കിയിട്ടുള്ളത്. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പന്റ്. ട്രെയിനിംഗിന് ശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽപരിചയമായി പരിഗണിച്ചിട്ടുള്ളതാണ്. കൂടാതെ ട്രെയിനിംഗിന് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്തു പല സ്ഥാപനങ്ങളും സ്ഥിരം ജോലിയ്ക്കും അവസരമൊരുക്കും. സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും മൂന്നു കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്നു കോപ്പികളും സഹിതം ആഗസ്റ്റ് 17ന് രാവിലെ 9.30 മണിയ്ക്ക് തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം. സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തിയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോമും രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗ നിർദേശങ്ങളും www.sdcentre.org ൽ ലഭ്യമാണ്. ഇന്റർവ്യൂ ദിവസം രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്റർ നൽകുന്ന രജിസ്‌ട്രേഷൻ കാർഡോ ഇ-മെയിൽ പ്രിന്റോ ഇന്റർവ്യൂവിന് വരുമ്പോൾ നിർബന്ധമായും കൊണ്ടുവരണം. ബോർഡ് ഓഫ് അപ്രന്റീസ് ട്രെയിനിംഗിന്റെ നാഷണൽ വെബ്‌പോർട്ടൽ www.mhrdnats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാലും പരിഗണിക്കും.
പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

No comments
ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.


സംസ്ഥാന എൻ.എസ്.എസ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഗ്രാന്റ്-ഇൻ-എയ്ഡ് തുകയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് ഓഡിറ്റ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ, സംസ്ഥാന എൻ.എസ്.എസ്. സെൽ, നാലാംനില, വികാസ്ഭവൻ, വികാസ്ഭവൻ പി.ഒ. എന്ന വിലാസത്തിൽ ആഗസ്റ്റ് 20 ന് മുൻപ് നൽകണം. വിവരങ്ങൾക്ക് ് ഓഫീസുമായി ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് രണ്ടാംവാരം ആരംഭിക്കുന്നു.

No comments
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് രണ്ടാംവാരം ആരംഭിക്കുന്നു.


കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് രണ്ടാംവാരം ആരംഭിക്കുന്നു. ഡി.ഇ ആന്റ് ഒ.എ, ഡി.സി.എ, ഐ.ഡി.സി.എച്ച്.എം.എൻ, ഇന്റർനെറ്റ് ആന്റ് വെബ് ടെക്‌നോളജി(എസ്.എസ്.എൽ.സി ജയവും മുകളിലും) ഡി.സി.എ(എസ്) (പ്ലസ്ടു ജയവും മുകളിലും), ടാലി(പ്ലസ്ടു കൊമേഴ്‌സ് ജയവും മുകളിലും), പി.ജി.ഡി.സി.എ (ഡിഗ്രി ജയവും മുകളിലും) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍:

No comments
കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍:



സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, എടപ്പാള്‍ എന്നീ നോളഡ്ജ് സെന്ററുകളില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ & സേഫ്റ്റി, പ്രൊഫഷണല്‍് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് & സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിംഗ് വിത്ത ്ഇഗാഡ്ജറ്റ്‌സ് ടെക്‌നോളജി,  വിവിധ അനിമേഷന്‍, ഐ. ടി, പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യമായ  കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവയിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്.   ഫോണ്‍: 04933225133, 0494 2697188, : 04942685919

ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതം; കേരളം കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണം - എസ്.ഐ.ഒ

No comments
ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതം; കേരളം കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണം - എസ്.ഐ.ഒ


കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മീഷന്‍ തയ്യാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എസ്.ഐ.ഒ. എന്‍.ഡി.എ ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച രേഖ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടുതല്‍ കേന്ദ്രീകരിക്കുന്നതും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വലത്പക്ഷ രാഷ്ട്രീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ അവഗണിക്കുന്നതും ഫെഡറലിസം പോലെയുള്ള ഭരണഘടനാ സംവിധാനത്തെ തകര്‍ക്കുന്നതുമാണ് കരട് രേഖയിലെ പല നിര്‍ദേശങ്ങളും. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം പ്രവേശന ക്ഷമത, തുല്യത, നീതി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഇവയെ പരിഗണിക്കാതെ ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യത്തിലേക്ക് മടങ്ങുക, ഗുണമേന്മ ഉറപ്പാക്കുക എന്നിവ മാത്രം ലക്ഷ്യമാക്കി തയ്യാറാക്കിയ രേഖ അപ്രായോഗികമാണ്. കരട് രേഖയിലുടനീളം ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം ഉറപ്പുവരുത്തുന്നതിനായി പരാമര്‍ശിക്കപ്പെടുന്ന മാതൃകകള്‍ വൈദിക വിദ്യാഭ്യാസ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്. 

രാഷ്ട്രത്തിന്റെ ഭാഷാ വൈവിധ്യങ്ങളെ പരിഗണിക്കാതെ സംസ്‌കൃതം, ഹിന്ദി ഭാഷകളെ മറ്റു ഭാഷാ സമൂഹങ്ങള്‍ക്ക് മേല്‍ കരട് രേഖ അടിച്ചേല്‍പ്പിക്കുന്നതായി കാണാം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29(1), 350 എ, 350 ബി എന്നിവ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃ ഭാഷയും ഇംഗ്ലീഷും, മതപരമോ സാംസ്‌കാരികമോ ആയ മൂന്നാം ഭാഷയും പഠിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കണം. അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും മതപരമോ സാംസ്‌കാരികമോ ആയ പ്രാധാന്യമുള്ള ഭാഷകള്‍ പഠിപ്പികുക എന്ന വ്യവസ്ഥ പാലിക്കേണ്ടതിന് പകരം സംസ്‌കൃതം പോലുള്ള ഭാഷകളുടെ പഠനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അപകടകരമാണ്. നിര്‍ദ്ദിഷ്ട കേന്ദ്രീകൃത ബോഡികളായ ആര്‍.എസ.്എ, എന്‍.ടി.എ, എന്‍.ആര്‍.എഫ് മുതലായവ ഒരു കമാന്‍ഡിനു കീഴില്‍ കൊണ്ട് വരുകയാണ് കരട് വിദ്യാഭ്യാസ രേഖ. ഇന്ത്യന്‍ യൂണിയന്റെ ഫെഡറല്‍ ഘടനയ്ക്ക് എതിരാണിത്. ഒരൊറ്റ കമാന്‍ഡിന് കീഴിലുള്ള അത്തരം കേന്ദ്രീകൃത സംഘടനകള്‍ ഭരണകക്ഷികളുടെ രാഷ്ട്രീയ നേട്ടത്തിന് അനിവാര്യമായും ഇരയാകും. ഭരണഘടനയുടെ 42 ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ തുല്യ ഉത്തരവാദത്തില്‍ വരുന്ന കണ്‍കറണ്ട് ലിസ്റ്റില്‍ ആണെന്ന ഭരണഘടനാ മാനദണ്ഡമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. പഠന-സിലബസ് രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ എന്‍.സി.ആര്‍.ടി യുടെ പുസ്തകവും ഉള്ളടക്കങ്ങളും പിന്‍പറ്റണമെന്ന നിര്‍ദേശവും സിലബസുകളുടെ കേന്ദ്രീകരണത്തിനും നിക്ഷിപ്ത രാഷ്ട്രീയവത്കരണത്തിനും സാധ്യത നല്‍കുന്നതാണ്. 

പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് കരട് രേഖ സമര്‍പ്പിച്ചിരിക്കുന്നത്. സിലബസ്-പാഠപുസ്തകം-മൂല്യനിര്‍ണ്ണയം തുടങ്ങിയവക്കുള്ള സ്വകാര്യ കരാറുകള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ കമ്പോള വത്കരണം തുടങ്ങിയവ തുല്യത, ഗുണമേന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് അവഗണിച്ച് കൊണ്ട്് പരിഗണിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തിലെ കാര്യക്ഷമതയെക്കുറിച്ച് വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച രേഖ ഈ മേഖലയിലെ തുല്യത ഉറപ്പ് വരുത്തുന്ന സംവരണം പോലുള്ള വിഷയങ്ങളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10% മുസ്ലീങ്ങള്‍ക്കും 5% മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സംവരണം നല്‍കാനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് എച്ച്.ഇ.ഐകള്‍ എന്നിവയിലേക്കും സംവരണം വ്യാപിപ്പിക്കാനും പുതിയ വിദ്യാഭ്യാസ നയത്തിന് കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരട് രേഖ പരാമര്‍ശിക്കുന്നില്ല. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിലനില്‍ക്കുന്ന സ്ഥാപനലല്‍കൃത വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് പാര്‍ലമെന്റ് രോഹിത് ആക്റ്റ് എന്ന പേരില്‍ ഒരു നിയമനിര്‍മ്മാണം നടത്തണം. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുകയും മനഃപൂര്‍വമായ കുറ്റമായി കണക്കാക്കുകയും ചെയ്യാന്‍ ഉള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാകണം പുതിയ വിദ്യാഭ്യാസ രേഖ. വ്യത്യസ്ത ജാതി മത ഭാഷാ സംസ്‌കരങ്ങളെ ഉള്‍ക്കൊള്ളുന്ന, പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന, തുല്യതയും പ്രവേശന ക്ഷമതയും ഗുണമേന്മയും ഒരേ പോലെ പരിഗണിക്കുന്ന, വികേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ നയ രേഖയിലേക്ക് വികസിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ട കരട് രേഖയില്‍ അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. അതിനായി കേരളത്തിലെ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാറിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. എസ്.ഐ.ഒ ആവശ്യപ്പെട്ടു. 

കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന പത്ര സമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ ക്യാമ്പസ് സെക്രട്ടറി ശബീര്‍ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സഈദ് ടി.കെ എന്നിവര്‍ പങ്കെടുത്തു.

എസ്.സി പ്രൊമോട്ടർ നിയമനം അപേക്ഷ ക്ഷണിച്ചു

No comments
എസ്.സി പ്രൊമോട്ടർ നിയമനം അപേക്ഷ ക്ഷണിച്ചു

          
പട്ടികജാതി വികസന വകുപ്പിൽ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്/ മുനിസിപ്പൽ/ കോർപ്പറേഷൻ തലത്തിൽ എസ്.സി പ്രൊമാട്ടർ നിയമനത്തിന് പട്ടികജാതി യുവതീ- യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രിൽ ഒന്നു മുതൽ ഒരു വർഷ കാലത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.  അപേക്ഷകർ ബിരുദധാരികളോ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുളളവരോ ആയിരിക്കണം.  കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജില്ലാ തലത്തിൽ 20 ശതമാനം ഒഴിവുകൾ പ്ലസ്ടു യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ സാമൂഹ്യപ്രവർത്തന പരിചയം നേടുകയും ചെയ്തിട്ടുളളവർക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ജനുവരി ഒന്നിന് മുമ്പ് 40 വയസായവർ അപേക്ഷിക്കേണ്ടതില്ല. 
നിശ്ചിത മാതൃകയിലുളള അപേക്ഷ ആഗസ്റ്റ് 30ന് മുമ്പ്  ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം.

ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ: പട്ടികവിഭാഗക്കാർക്ക് അപേക്ഷിക്കാം:

No comments
ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി ഡിപ്ലോമ: പട്ടികവിഭാഗക്കാർക്ക് അപേക്ഷിക്കാം:


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കു വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം.  പ്ലസ്ടുവിനു ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എഎൻഎം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷകർ 2019 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരുമായിരിക്കണം.  എഎൻഎം പാസായവർക്ക് പ്രായപരിധി ബാധകമല്ല.  അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ട്രിമിറ്റി) സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷാഫോമും പ്രോസ്‌പെക്ട www.dme.kerala.gov.in  നിന്നും ഡൗൺലോഡ് ചെയ്യാം.  അപേക്ഷാഫീസായ 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ട്രഷറി ചെലാൻ സമർപ്പിക്കണം.  (ഫോട്ടോകോപ്പി സ്വീകരിക്കില്ല)  പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചെലാൻ, എസ്.എസ്.എൽ.സി, പ്ലസ്ടു/ തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 21ന് മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കണം.  കൂടുതൽ വിവരങ്ങൾ  www.dme.kerala.gov.in ലും ജിഎൻഎം 2019 പ്രോസ്‌പെക്ടസിലും ലഭ്യമാണ്.  ഫോൺ: 0471-2528575.

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ) ശ്രീമതി.ജെസ്സി ജോസഫ് 31 വർഷക്കാലത്തെ സേവനം പൂർത്തിയാക്കി 30.06.2019 ന് സർവീസിൽ നിന്നും വിരമിച്ചു

No comments
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ) ശ്രീമതി.ജെസ്സി ജോസഫ് 31 വർഷക്കാലത്തെ സേവനം പൂർത്തിയാക്കി 30.06.2019 ന് സർവീസിൽ നിന്നും വിരമിച്ചു. 



തിടനാട് ഗവ.വി.എച്ച്.എസ്.എസിൽ 13.02.1988 ന് മലയാളം ഹൈസ്കൂൾ അദ്ധ്യാപികയായി സർവീസിൽ പ്രവേശിച്ചു. 1989 ജൂലൈ മാസം AEO/HM ട്രെയിനി ആയി നേരിട്ടുള്ള നിയമനം ലഭിച്ചു. ഈരാറ്റുപേട്ട ഗവ.ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, ഈരാറ്റുപേട്ട എ.ഇ.ഒ ഓഫീസ് എന്നിവിടങ്ങളിൽ മൂന്ന് വർഷത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷം 1992 ജൂലൈ മാസം അമരാവതി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രിൻസിപ്പാൾ ആയി നിയമനം. പിന്നീട് തൊടുപുഴ ഗവ.ഹയർ സെക്കൻററി സ്കൂൾ പ്രധാനാധ്യാപികയായി സ്ഥലം മാറ്റം. 2002 ൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. 2008 ൽ വിദ്യാഭ്യാസ ഉപഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച് ഡയറക്ടറേറ്റിൽ നിയമനം.  മൂന്നര മാസത്തിന് ശേഷം എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി സ്ഥലം മാറ്റം. 2009 ൽ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ആയി നിയമിക്കപ്പെട്ടു.  2010 ൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറായി. 2011 ൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥലം മാറ്റം. 2011 ൽ തന്നെ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ചു. 2015 ൽ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസിൽ നിയമിക്കപ്പെട്ടു. 2016 മുതൽ അഡീഷണൽ ഡയറക്ടർ (ജനറൽ) തസ്തികയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സേവനമനുഷ്ഠിച്ച് വരവേ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. ഇതിനിടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്റെ സി.ഇ.ഒ, മഹിളാ സമാഖ്യ സൊസൈറ്റിയുടെ ഡയറക്ടർ ഇൻ ചാർജ് എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു. മൂന്ന് മാസത്തിൽ അധികം കാലം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചാർജും വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ 31 വർഷക്കാലം പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനും വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും മാതൃകാപരമായ പങ്ക് വഹിച്ച ശ്രീമതി.ജെസ്സി ജോസഫിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
Don't Miss
© all rights reserved and made with by pkv24live