Peruvayal News

Peruvayal News

രോഗത്തോടാണ് നമ്മൾ അകലം പാലിക്കേണ്ടത്. ഒ.എം നൗഷാദ്


രോഗത്തോടാണ് നമ്മൾ അകലം പാലിക്കേണ്ടത്.

രോഗത്തോടാണ് നാം അകലം പാലിക്കേണ്ടത്  രോഗികളോട് ഒരു തരത്തിലുള്ള വിവേചനവും പാടില്ല  എന്ന കോവിഡുമായി  ബന്ധപ്പെട്ട സർക്കാറിന്റെ പരസ്യം മലയാളികൾ നിത്യവും ഫോണിലും പരസ്യങ്ങളിലും കേട്ട് കേട്ട്  മനഃപാഠമാക്കിയിരിക്കയാണ്.
ഇതിൽ രോഗികളോട് വിവേചനം പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ട്. രോഗിയാവുകയോ രോഗം കൊണ്ട് മരണപ്പെടുകയോ ചെയ്യുന്നത് വലിയ അപരാധമായി നമുക്ക് പറയാൻ സാധ്യമല്ല. അതൊരു വിധിയാണ്. നാളെ ആർക്കും വന്നെത്താവുന്ന വിധി.എന്നാൽ മാവൂരിലെ സിപിഎം ന്റെ  ചില ലോക്കൽ നേതാക്കൾ സർക്കാരിന്റെ ഈ സന്ദേശം പോലും അംഗീകരിക്കാൻ മനസ്സ് കാണിച്ചില്ല എന്നാണ് അവരുടെ പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും ബോധ്യമാവുന്നത്.  

പള്ളിയോളിലെ ഒരു സ്ത്രീയെയും,പാറമ്മലിലെ ഒരു കുട്ടിയെയും,കൽപള്ളിയിലെ കുടുംബത്തെയും  പരാമർശിച്ചു മാവൂരിൽ കോവിഡ് സമൂഹ വ്യാപനം ഉണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പ്രചരണം തീർത്തും ദുഖകരമാണ്. അതിലേറെ പ്രയാസം കൽപള്ളിയിൽ മരണപ്പെട്ട സഹോദരിയുടെ ഖബറടക്കവുമായി ബന്ധപ്പെട്ട് ലോക്കൽ സെക്രട്ടറി പറഞ്ഞ കാര്യങ്ങളാണ്. 
ഖബറടക്കത്തെയും   രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിച്ച സിപിഎം നേതാക്കളുടെ വൃത്തികേട്ട മനസ്സാണ് കോവിഡിനേക്കാൾ ഭയാനകം. എല്ലാ പ്രയാസങ്ങൾക്കിടയിലും സമൂഹവ്യാപനം ഇല്ലാതിരിക്കാൻ മുൻലരുതലെടുത്ത കൽപ്പള്ളിയിലെ കുടുംബത്തോട് നാം കടപ്പെട്ടിരിക്കുന്നു.. ഇനിയും അവരെ കുത്തി നോവിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. 

മാവൂരിൽ രോഗവ്യാപനം എന്ന ലോക്കൽ നേതാക്കളുടെ കള്ളപ്രചരണമാണ്  മാവൂരിനെ കണ്ടയ്‌മെന്റ്സോണാക്കാൻ കാരണമായത് എന്ന് ആരെങ്കിലും  സംശയിച്ചാൽ കുറ്റം പറയാൻ ഒക്കുമോ..? എത്ര സാധാരണക്കാരാണ് ഇത് കൊണ്ട്  പ്രയാസപ്പെട്ടതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..!? എത്ര പേരുടെ ഉപജീവനമാണ് വഴി മുട്ടിയത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.?പ്രയാസമനുഭവിച്ചതിൽ  എല്ലാ പാർട്ടിക്കാരായ ആളുകളും ഉണ്ട് എന്നോർക്കണം. മാവൂരിൽ രോഗം വ്യാപിപ്പിച്ചു എന്ന് നിങ്ങൾ കുറ്റപ്പെടുത്തിയ പള്ളിയോളിലെ സ്ത്രീ, പാറമ്മലിലെ അഞ്ച് വയസ്സുകാരനായ കുട്ടി,പരിസരത്ത് താമസിക്കുന്ന മുപ്പത്തെട്ടോളം ആളുകൾ,  കൽപള്ളിയിലെ കുടുംബം എന്നിവരുടെയെല്ലാം കോവിഡ്  പരിശോധന ഫലമൊക്കെ  നെഗറ്റീവ് ആണെന്ന് സഖാക്കൾ അറിഞ്ഞു കാണുമല്ലോ.. 
നിങ്ങൾ അപമാനിച്ചത് ഈ കുടുംബത്തെ മാത്രമല്ല... 
മാവൂരിലെ മുഴുവൻ ജനങ്ങളെയുമാണ്.

രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരിക്കണം.. പ്രതിപക്ഷത്താവുമ്പോൾ ക്രിയാത്മകമായി വിമർശിച്ചു കൊണ്ടേയിരിക്കണം.. 
പക്ഷെ മറ്റുള്ളവരുടെ മനസ്സ് മുറിപ്പെടുത്തുന്ന അപവാദങ്ങളാവരുതെന്ന് സിപിഎം നേതാക്കളെ   ഓർമ്മപ്പെടുത്തുന്നു.  

ഇനിയെങ്കിലും മാവൂരിനെ കണ്ടൈയ്‌മെന്റ് സോണിൽ നിന്ന് പിൻവലിപ്പിക്കാനുള്ള ഒരു പ്രചരണം കൂടി നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

📝ഒ.എം നൗഷാദ്
Don't Miss
© all rights reserved and made with by pkv24live