മടവൂർ കുടുംബാരോഗ്യ കേന്ദ്രം വാക്സിനേഷൻ റൂം ശീതീകരിച്ചു നൽകി
മടവൂർ :
മടവൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ റൂമിന്റെ നവീകരണവും ശീതീകരണവും
മടവൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു നൽകി. പഞ്ചായത്തിലെ നിരവധി രോഗികൾക്കും കുട്ടികൾക്കും ആശ്വാസം പകരുന്ന ഈ പദ്ധതി ബേങ്കിന്റെ പൊതുനന്മാ ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് നടപ്പിലാക്കിയത്.
സമർപ്പണം ബേങ്ക് പ്രസിഡണ്ട് ടി വി അബൂബക്കർ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സുജ, ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് ബാബു,ബാങ്ക് സെക്രട്ടറി ടി.കെ ഫൈസൽ, ബേങ്ക് ഡയരക്ടർമാരായ യു.പി അസീസ് മാസ്റ്റർ, പി.ജനാർദ്ദനൻ, ഹഫ്‌സത്ത്, നജ്മുന്നിസ്സ തുടങ്ങിയവർ സംസാരിച്ചു.