Peruvayal News

Peruvayal News

വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കില്ല

വിന്‍ഡോസ് ഫോണുകളില്‍  വാട്ട്‌സ്ആപ്പ് ലഭിക്കില്ല

ലോസ് ഏഞ്ചല്‍സ്- വാട്‌സ് ആപ്പ് ഇനി മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കില്ല. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും ഈ വര്‍ഷം അവസാനത്തോടെ വാട്ട്‌സ്ആപ്പ് സേവനം പിന്‍വലിക്കും എന്നാണ് പ്രഖ്യാപനം. 2019 ഡിസംബര്‍ 31 വരെ മാത്രമേ ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ.

നേരത്തെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്‌സ് ആപ്പ് സേവനം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാട്ട്‌സ്ആപ്പിന്റെ ബ്ലോഗ് പോസ്റ്റിലാണ് വിന്‍ഡോസ് ഫോണുകളെ കൈവിടുന്ന കാര്യം വാട്‌സ് ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലെ സേവനവും വാട്‌സ് ആപ്പ് പിന്‍വലിക്കും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്‌സ് ആപ്പ് ലഭിക്കില്ല.  വാട്‌സ് ആപ്പ് പഴയെ ഫോണുകളെ കൈവിടാന്‍ കാരണം പഴയ മോഡലുകള്‍ക്ക് വേണ്ടിയുള്ള പതിപ്പുകള്‍ നിലനിര്‍ത്താനുള്ള ചിലവും അപ്‌ഡേഷന്റെ കാലതാമസവും വാട്‌സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതിനാലുമാണ്.

Don't Miss
© all rights reserved and made with by pkv24live