Peruvayal News

Peruvayal News

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തായ്‌വാന്റെ സഹകരണത്തോടെ ഓക്‌സജന്‍ ജനറേറ്റര്‍ നല്‍കി.

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തായ്‌വാന്റെ സഹകരണത്തോടെ ഓക്‌സജന്‍ ജനറേറ്റര്‍ നല്‍കി.


ഓക്‌സജന്‍ ജനറേറ്റര്‍ നല്‍കി.
ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ തായ്‌വാന്റെ സഹകരണത്തോടെ ജെ.സി.ഐ ഇന്തൃ നല്‍കുന്ന 40 ഓക്‌സിജന്‍ ജനറേറ്ററിന്റെ മേഖല തലത്തിലുള്ള ആദൃ വിതരണം ഫറോക്ക് താലൂക്ക് ആശുപത്രിക്ക് നല്‍കി കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ജെ.സി.ഐ മേഖല അധൃക്ഷന്‍ ഡോ.സുഷാന്ത്. സി അദ്ധൃക്ഷത വഹിച്ചു. രജീഷ് നായര്‍.പി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.ലാലു ജോണ്‍സ് നന്ദിയും പറഞ്ഞു, മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.സി. അബ്ദുല്‍ റസാക്ക്,  കൗൺസിലർ കെ.വി. അഷറഫ് , ജെസി ഐ   മുൻ പ്രസിഡൻ്റ് മാരായ  ഫാസില്‍.ടി, ഫിറോസ് കെ.വി, എന്നിവര്‍ സംസാരിച്ചു.
ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ജെ.സി.ഐ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും, കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് പ്രരിശ്രമിക്കണമെന്നും മന്ത്രി ഉത്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Don't Miss
© all rights reserved and made with by pkv24live