ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കുന്നമംഗലം നിയോജക മണ്ഡലം സമ്മേളനം നവംബർ 24ന് ശനി 2മണിക് പുവ്വാട്പറമ്പ് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു.
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കുന്നമംഗലം നിയോജക മണ്ഡലം സമ്മേളനം നവംബർ 24ന് ശനി 2മണിക് പുവ്വാട്പറമ്പ് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു. നിയോജക മണ്ഡലത്തിലെ പ്രളയകെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായ വിതരണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും മണ്ഡലത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ നടത്തണമെന്നും മാമ്പുഴ തോടിന്റെ ഇരു വശങ്ങളിലുള്ള കയ്യേറ്റങ്ങൾ തിരിച്ചു പിടിച് ഭിത്തികെട്ടി സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസഥാന സെക്രട്ടറിയേറ്റ് മെമ്പർ മനോജ് ശങ്കരനെല്ലോർ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കായക്കൽ അഷ്‌റഫ് അധ്യക്ഷം വഹിച്ചു. ബഷീർ പുവ്വാട്ടുപറമ്ബ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറിയായി എം.സുകുമാരനെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി നിധീഷ് പെരുവയൽ, പുത്തൻപറമ്പ് ഉമ്മർ എന്നിവർ അടങ്ങുന്ന പതിനഞ്ചു അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. രാമദാസ് കൂട്ടംബൂര്, കെപി ബാലഗോപാലൻ, അമ്പാളി അഷ്‌റഫ്, ശ്രീജിത് മാവൂർ, സഫിയ ടി കെ, അസ്‌കർ കെപി, ശാക്കിർ കെവി, റുബീന തുടങ്ങിയവർ സംസാരിച്ചു. യാസർ അറഫാത് നന്ദി പറഞ്ഞു.
