Peruvayal News

Peruvayal News

എൻ.റ്റി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

എൻ.റ്റി.എസ് പരീക്ഷയ്ക്ക് അപേക്ഷ  ക്ഷണിച്ചു




നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പിന്റെ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി (www.scert.kerala.gov.in) സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 0471-2346113, 0471-2516354.
എൻ.റ്റി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, ആധാർ കാർഡ്, അംഗ പരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി), ഒ.ബി.സി- നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.വി.എസ് ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ (ആവശ്യമുള്ള പക്ഷം) അപ്‌ലോഡ് ചെയ്യണം.
Don't Miss
© all rights reserved and made with by pkv24live