Showing posts with label Peruvayal News. Show all posts
Showing posts with label Peruvayal News. Show all posts

വ്യാപാരി വ്യവസായി സമിതി മാവൂർ യൂനിറ്റ് സമ്മേളനം ജില്ലാ കമ്മറ്റിയംഗം വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു

No comments
വ്യാപാരികളെ സംരക്ഷിക്കണം

 വികസത്തിന്റെഭാഗമായി കുടയൊഴിപ്പിയ്ക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസയും, അർഹമായ സാമ്പത്തിക സഹായവും നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി മാവൂർ യൂനിറ്റ് സമ്മേളനം ആവിശ്യപ്പെട്ടു.
   മാവൂർ AK G ഭവനിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗം വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു..
യൂനിറ്റ് പ്രസിഡണ്ട് വി.ആർ ജി അദ്ധ്യക്ഷനായി.
പെരുവയൽ ഏരിയാ സെക്രട്ടറി മുരളീധരൻ മംഗലോളി, ഹമിദ് . കെ. കരിമ്പാല ഇടങ്ങിയവർ പ്രസംഗിച്ചു.
  മാവൂർ യൂനിറ്റ് സെകട്ടറി ന്യാസ് മുണ്ടോളി സ്വാഗതവും അശോക് കുമാർ , നന്ദിയും പറഞ്ഞു

ലഹരിക്കെതിരെ ഗോളടിച്ച് ജവഹർ മാവൂർ.

No comments
ലഹരിക്കെതിരെ ഗോളടിച്ച് ജവഹർ മാവൂർ. 

മാവൂർ.
കേരളാ സ്പോർട്സ് കൗൺസിലിൻ്റെ  ആഭിമുഖ്യത്തിൽ നടന്നുവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായും  ഖത്തർ ഫുട്ബോൾ ലോകകപ്പിൻ്റെ വരവേൽക്കാനുമായി 
ജവഹർ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ 
"വൺ മില്യൺ ഗോൾ " സംഘടിപ്പിച്ചു.മാവൂർ ടൗണിൽ വെച്ച് നടന്ന പരിപാടിയിൽ പ്രായഭേദമന്യേ  നിരവധി പേർ പങ്കെടുത്തു.
പി.ടി.എ റഹീം എം.എൽ.എ ആദ്യ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജവഹർ ക്ലബ്ബ് മുഖ്യരക്ഷാധികാരി കെ ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, എം.പി മോഹൻദാസ്, ശുഭാഷൈലേന്ദ്രൻ, രജിത എൻ, മാവൂർ ജി എം യു പി സ്കൂൾ പ്രധാന അധ്യാപകൻ എം ടി മുഹമ്മദ്, ക്രസൻറ് പബ്ലിക് സ്കൂൾ എച്ച് എം മുഹമ്മദ് വെണ്ണക്കാട്, ക്ലബ്ബ് രക്ഷാധികാരി ഓനാക്കിൽ ആലി, എം.ധർമ്മജൻ, ലത്തീഫ് പാലക്കോളിൽ ,സാദത്ത് പഴമ്പള്ളി,അഡ്വ: ഷമീം പക്സാൻ എന്നിവർ സംസാരിച്ചു.
പി എം ഹമീദ് സ്വാഗതവും കെ.ടി.ഷമീർ ബാബു നന്ദിയും പറഞ്ഞു

ഫുട്ബോൾ മാമാങ്കത്തിൽ കൈത്താങ്ങായി ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ.

No comments
ഫുട്ബോൾ മാമാങ്കത്തിൽ കൈത്താങ്ങായി  ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ.

ലോകകപ്പ് ഫുട്ബാൾ മാമാങ്ക ത്തോടനുബന്ധിച്ച് മാവൂരിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബാൾ നൽകി അവരെ ചേർത്തുപിടിച്ച് അവരുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകി  ജി എച്ച് എസ് എസ് മാവൂർ വിദ്യാർത്ഥികൾ . ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് പ്രവർത്തനം.സീനിയർ അസിസ്റ്റന്റ് അബ്ദുൽ വഹാബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ശ്രീലത ടീച്ചർ ഫുട്ബോൾ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കൈമാറി. ബഡ്സ് പ്രധാനാധ്യാപിക സരസ്വതി ടീച്ചറും, കുട്ടികളും ചേർന്ന് ഫുട്ബോൾ ഏറ്റു വാങ്ങി. അധ്യാപകരായ ശ്രീ അബ്ബാസ്, ഷാഹിദുൽ ഹഖ്, മുൻസീർ, കെ കെ റംലത്ത്, ജാക്സൺ, വിനോദ്, ശരത് ലാൽ  എന്നിവർ നേതൃത്വം നൽകി.

പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ, അഭിലാഷ് പൂവാട്ടുപറമ്പ് ജേതാക്കൾ

No comments
പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ, അഭിലാഷ് പൂവാട്ടുപറമ്പ് ജേതാക്കൾ
 പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ അഭിലാഷ് പൂവാട്ടുപറമ്പ ജേതാക്കളായി. ഫൈനലിൽ യംഗ് സ്റ്റാർ പെരുവയലിനെ തോൽപ്പിച്ചാണ് അഭിലാഷ് ജേതാക്കളായത്.
സിംഗിൾസിൽ ഷാമിലും ഡബിൾസിൽ ഷാമിൽ & അഭിജയ് എന്നിവരാണ് അഭിലാഷിന് വേണ്ടി മൽസരിച്ചത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ആവേശകരമായ വെഡ്രൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

No comments
പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ
ആവേശകരമായ വെഡ്രൻസ് ടൂർണമെന്റിന് സമാപനം

പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായി നടത്തപ്പെട്ട വെഡ്‌ട്രൻസ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് പെരുവയൽ സോക്കർ ടറഫ് ഫുട്ബോൾ ഗ്രൗണ്ടിൽ സമാപനമായി.
പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് സമാപന ചടങ്ങ് കളിക്കാരുമായി പരിചയപ്പെട്ടു കൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ പത്തോളം ടീമുകൾ പേരുകൾ നൽകിയിരുന്നു.
പഴയകാല ഫുട്ബോൾ താരങ്ങളെ ഗ്രൗണ്ടിൽ ഇറക്കിക്കൊണ്ട് ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ ലഹരിയിലാക്കി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു.
ഗ്രാമപഞ്ചായത്തിലെ  ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ, എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവന, പതിമൂന്നാം വാർഡ് മെമ്പർ കരിപ്പാൽ അബ്ദുറഹിമാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് രാത്രി 7 മണിക്ക് തുടങ്ങുകയും 12 മണിയോടുകൂടി സമാപന കുറിക്കുകയും ചെയ്തു.
ഫൈനൽ മത്സരത്തിൽ
ലെജൻസ് വെള്ളിപറമ്പ് ജേതാക്കളുമായി.

ചെറൂപ്പ ആശുപത്രിയിൽ ആരംഭിക്കാനിരുന്ന ഡയാലിസിസ് സെൻ്റർ അട്ടിമറിച്ച് കോൺഫ്രൻസ് ഹാൾ ആക്കി മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും ആർഎംപിയും ധർണ്ണ നടത്തി.

No comments
ഡയാലിസിസ്
 സെൻ്റർ അട്ടിമറിച്ച് കോൺഫ്രൻസ് ഹാൾ ആക്കി ഉദ്ഘാടനം:
 പ്രതിഷേധിച്ച് യുഡിഎഫും ആർഎംപിയും ധർണ്ണ നടത്തി: കൈമലർത്തി എം.എൽ.എ


മാവൂർ:
  ചെറൂപ്പ ആശുപത്രിയിൽ ആരംഭിക്കാനിരുന്ന ഡയാലിസിസ് സെൻ്റർ അട്ടിമറിച്ച് കോൺഫ്രൻസ് ഹാൾ ആക്കി മാറ്റിയ നടപടിയിൽ  പ്രതിഷേധിച്ച് യുഡിഎഫും ആർഎംപിയും ധർണ്ണ നടത്തി. വർഷങ്ങൾക്കു മുമ്പ്  ചെറൂപ്പയിൽ
ഡയാലിസിസ് സെന്ററിന് വേണ്ടി ഉദ്ഘാടനം ചെയ്യപ്പെട്ട കെട്ടിടമാണ് ഇപ്പോൾ അട്ടിമറിയിലൂടെ കോൺഫ്രൻസ് ഹാൾ ആക്കി മാറ്റി  എം.എൽ.എ  ഉദ്ഘാടനം ചെയ്ത്. കോൺഫ്രൻസ് ഹാൾ ഉദ്ഘാടനത്തിന് സ്ഥലം എംഎൽഎ പിടിഎ റഹീം എത്തിയപ്പോൾ തന്നെ പ്രതിഷേധക്കാരും ആശുപത്രി കോമ്പൗണ്ടിൽ രംഗപ്രവേശം ചെയ്തിതിരുന്നു.  
എം എൽ എ പിടിഎ റഹീം, പ്രിൻസിപ്പൽ, എ എം  ഒ എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ്
ഇപ്പോൾ ഡയാലിസിസ് സെൻ്റർ അട്ടിമറിച്ചതെന്ന്  പ്രതിഷേധത്തിൽ പങ്കെടുത്ത 
 നേതാക്കൾ കുറ്റപ്പെടുത്തി. എംഎൽഎയുടെ
 ഉദ്ഘാടനം ഒരു വശത്ത് നടത്തുമ്പോൾ  മറുവശത്ത് നടന്ന പ്രതിഷേധം നിയന്ത്രിക്കാൻ ശക്തമായ പോലീസ് സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

ആശുപത്രി കോമ്പൗണ്ടിൽ നടന്ന പ്രതിഷേധ ധർണ്ണ
ഡി.സി.സി.സെക്രട്ടറി ദിനേശ് പെരുമണ്ണ ധർണ്ണ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നിയോജക മണ്ടലം സെക്രട്ടറി എൻ.പി.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രജ്ഞിത്ത്, വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ.ഖാദർ ,ഒ.പി.അബ്ദുസ്സമദ്, ഹബീബ് ചെറൂപ്പ, സി.മുനീറത്ത് ടീച്ചർ എന്നിവർ സംസാരിച്ചു.യു.ഡി.എഫ് കൺവീനർ വി.എസ്.രജ്ഞിത്ത് സ്വഗതവും ജോയൻറ് കൺവീനർ ടി.ഉമ്മർ നന്ദിയും പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.അപ്പു കുഞ്ഞൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത സത്യൻ, മൈമൂന കടുക്കാഞ്ചേരി ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ഉണിക്കൂർ, എം.പി.അബ്ദുൽ കരീം, എ. എം. ശ്രീജ, യു.ഡി.എഫ്, ആർ.എം.പി.ഐ.നേതാക്കളായ കെ.ആലി ഹസ്സൻ, ടി.പി.ഉണ്ണികുട്ടി, വി.കെ.റസാഖ്, എ.കെ.മുഹമ്മദലി, കെ.പി.രാജശേഖരൻ, ഒ.ചന്ദ്രംഗദൻ, ടി.കെ.അബ്ദുല്ലക്കോയ, പി.അരവിന്ദൻ ,കാമ്പുറത്ത് മുഹമ്മദ്, പി.ടി.റസാഖ്, പി.പരീക്കുട്ടി, വി.എ.ലത്തീഫ് ,കെ.എം.അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.

അതേസമയം
 നടത്തിപ്പിലുള്ള പ്രയാസം കൊണ്ടാണ്  ഡയാലിസിസ് സെൻറർ യാഥാർത്ഥ്യമാക്കാൻ കഴിയാത്തതെന്ന് എം.എൽ.എ  നിസ്സഹായത
യോടെ കൈമലർത്തുകയും
കുറ്റം മുഴുവൻ ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മറ്റിയുടെ തലയിൽ കെട്ടിവെക്കാനുമാണ് എം എൽ എ കോൺഫ്രൻസ് ഹാൾ
ഉദ്ഘാടന പ്രസംഗത്തിൽ ഉടനീളം ശ്രമിച്ചത്.

  നൂറുകണക്കിന് രോഗികളോടുള്ള വെല്ലുവിളിയാണ് ഡയാലിസിസ് സെൻ്റർ
അട്ടിമറിയെന്നും സമരക്കാർ കുറ്റപ്പെടുത്തി.
54 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച
കോൺഫറൻസ് ഹാളിലെ പഴയ ഫർണിച്ചറുകളും പൂർത്തിയാക്കാത്ത പ്ലംബിംഗ് വർക്കുകളെ ചൊല്ലിയും വിവാദങ്ങൾ കൊടുക്കുന്നുണ്ട്.





എ ഐ സി മെമ്മറീസ് എൽ, എസ്, എസ്, യു എസ്, എസ് വിജയികളെ അനുമോദിച്ചു,

No comments
എ ഐ സി മെമ്മറീസ് എൽ, എസ്, എസ്, യു എസ്, എസ് വിജയികളെ അനുമോദിച്ചു,
     ഈ വർഷത്തെ (2022) എൽ എസ് എസ്, യു,എസ്, എസ് പരീക്ഷകളിൽ വിജയം വരിച്ച പാഴൂർ അൻസാറുൽ ഇസ്‌ലാം കോളേജ് 1994-96 പ്രീ-ഡിഗ്രി ബാച്ച്  കൂട്ടായ്മയയിലെ (എ, ഐ, സി മെമ്മറീസ് ) അംഗങ്ങളുടെ മക്കളായ റഷാദ് അയ്മൻ, അജ് വാദ് അയ്മൻ, ഫാത്തിമ ശഹ്‌ന, എന്നി വിദ്യാർത്ഥികളെ അനുമോദിച്ചു
        എ ഐ സി അംഗങ്ങളായ റഫീഖ് കുറ്റിക്കടവ്,ഉമൈബാനു, ഫർഹത്ത് റഹ്മാൻ തുടങ്ങിയവർ  വിജയികളുടെ വീടുകളിലെത്തി എ ഐ സി യുടെ മൊമെന്റോയും മറ്റു പാരിദോഷികങ്ങളും നല്കി അവരെ അനുമോദിക്കുകയായിരുന്നു

എം.സി.എച്ച് യൂണിറ്റ് ചെറൂപ്പ കോണ്‍ഫറന്‍സ് ഹാള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

No comments
എം.സി.എച്ച് യൂണിറ്റ് ചെറൂപ്പ കോണ്‍ഫറന്‍സ് ഹാള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം  ചെയ്തു

ചെറൂപ്പ എം.സി.എച്ച് യൂണിറ്റില്‍ നിര്‍മ്മിച്ച കോണ്‍ഫറന്‍സ് ഹാളിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച  54 ലക്ഷം രൂപ ചെലവിലാണ് കെട്ടിടത്തിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.വി ഗോപി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, മാവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ഉണ്ണികൃഷ്ണന്‍, സി നന്ദിനി, എച്ച്.എം.സി പ്രതിനിധി ടി മുഹമ്മദലി, ഇ.എൻ പ്രേമനാഥന്‍ സംസാരിച്ചു.  എം.സി.എച്ച് യൂണിറ്റ് അഡ്മിനിസ്ട്രേഷന്‍ ഇന്‍ ചാര്‍ജ് ഡോ. ബിജു ജോര്‍ജ്ജ്  സ്വാഗതവും സിവില്‍ സര്‍ജന്‍ ഡോ. എം മോഹന്‍ നന്ദിയും പറഞ്ഞു.

ഒളവണ്ണ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

No comments
ഒളവണ്ണ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ഒളവണ്ണ നാഗതുംപാടത്തു നടന്ന പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് ആദ്യക്ഷത വഹിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി ആലി ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. തുടർന്ന് നടത്തിയ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പിന് ജെ എച് ഐ യെ കൂടാതെ ആശപ്രവർത്തകരായ ഷീബ പി പി, പ്രസന്ന കെ, പങ്കജാക്ഷി എൻ എന്നിവർ നേതൃത്വം നൽകി

പെരുമണ്ണ ഓട്ടോറിക്ഷ തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്

No comments
പെരുമണ്ണ ഓട്ടോറിക്ഷ തൊഴിലാളികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ്


പെരുമണ്ണ : 
പെരുമണ്ണ ബസ്സ്റ്റാൻഡിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സും ആധാർ കാർഡ് എടിഎം കാർഡ്, മൊബൈൽ ഫോൺ എന്നിവ ഉടമസ്ഥന് തിരികെ ഏല്പിച്ചു. പെരുമണ്ണ ഒട്ടോ സ്റ്റാൻഡിൽ സിഐടിയു യൂണിയൻ തെഴിലാളികളായ സതീഷ് കുമാർ ,സാമി സി കെ , പി മഹേഷ്, നാസർ എന്നിവർക്കാണ് കളഞ്ഞ് കിട്ടിയത്. അതിഥി തൊഴിലാളിയായ മെഹദ് സാബ് എന്ന ഉടമസ്ഥനെ കണ്ടെത്തി പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്തിന്റെയും , വൈസ് പ്രസിഡന്റ് സി. ഉഷയുടെയും സാനിധ്യത്തിൽ ഉടമസ്ഥന് വസ്തുക്കള്‍ കൈമാറി.

തുടർച്ചയായി രണ്ടാം തവണയും പന്നിക്കോട് എയുപി സ്കൂൾ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

No comments
തുടർച്ചയായി രണ്ടാം തവണയും പന്നിക്കോട് എയുപി സ്കൂൾ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

തുടർച്ചയായി രണ്ടാം തവണയും പന്നിക്കോട് എ.യു.പി സ്കൂൾ
മുക്കം ഉപജില്ലാ കലാമേളയിൽ UP വിഭാഗം അറബിക് കലോൽസവത്തിൽ രണ്ടാം തവണയും  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പന്നിക്കോട് എ യു പി സ്കൂൾ മൽസരിച്ച 13 ഇനത്തിലും A ഗ്രോഡ് നേടിയാണ് ചാമ്പ്യൻഷിപ്പിന് അർഹത നേടിയത്

അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.

No comments
അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.

പെരുവയൽ: 
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമ പഞ്ചായത്ത് വാർഡ് 10 ൽ താമസിക്കുന്ന അത്തിക്കോട്ടുമ്മൽ എൻ.കെ സുബൈർ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു.
പള്ളിത്താഴം മദ്രസയിൽ നടന്ന യോഗത്തിൽ സി.എം സദാശിവൻ അധ്യക്ഷത വഹിച്ചു.


  ഇരു വൃക്കകളും തകരാറിലായ സുബൈർ വിദേശത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു..

വൃക്ക രോഗം പിടിപെട്ടതിന് ശേഷവും വർഷങ്ങളോളം വിദേശത്ത് ഡ്രൈവർ ജോലി ചെയ്ത് കൊണ്ടാണ് സുബൈർ ചികിത്സ തുടർന്നത് .
എന്നാൽ കിഡ്നി മാറ്റിവെക്കണമെന്ന 
ഡോക്ടർമാരുടെ നിർദ്ധേശ പ്രകാരമാണ് സുബൈർ നാട്ടിലെത്തിയത് .
 വൃക്ക മാറ്റിവെക്കുന്നതിന് 40 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത് .
മൂന്ന് പെൺകുട്ടികളുടെ പിതാവ് കൂടിയായ ഇദ്ധേഹത്തിന് ഈ ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്,,
നിത്യ ചെലവിന് പോലും വരുമാന മാർഗമില്ലാത്ത
സുബൈറിൻ്റെ ജീവൻ രക്ഷിക്കുന്നതിന് നാട്ടുകാർ ജനകീയ ചികിത്സ കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ് .

എം.കെ രാഘവൻ എം.പി ,പി.ടി.എ റഹീം എം.എൽ എ  ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി എന്നിവർ മുഖ്യ രക്ഷാധികാരികളും 
ജില്ലാ പഞ്ചായത്ത് മെംബർ സുധ കംപ്ലത്ത് ,
ബ്ലോക്ക് പഞ്ചായത്ത് മെംബർ നെരോത്ത് അബൂബക്കർ ,വാർഡ് മെംബർമാരായ സുബിത തോട്ടാഞ്ചേരി ,രേഷ്മ തെക്കേടത്ത് എന്നിവർ കമ്മറ്റിയുടെ രക്ഷാധികാരികളുമാണ് .



സി.എം സദാശിവൻ,,, (ചെയർമാൻ)
 
പി.മുഹമ്മദ് കോയ,, (കൺവീനർ)

സന്തോഷ് കുമാർ പുത്തലത്ത് (ട്രഷറർ)

വൈസ് ചെയർമാൻമാരായി വി.എം അഹമ്മദ് ,രാഘവൻ കുവിൽ, സി.പി കോയ ,ഫൈസൽ കയനിക്കൽ ,ഷഫീഖ് കെ യും ജോയിൻ്റ് കൺവീനർമാരായി ലത്തീഫ് തയ്യിൽ ,ദിപിൻ ഒഞ്ഞപ്പുറത്ത് ,ഓ എം റഷീദ് ,വി.എം കുഞ്ഞിമുഹമ്മദ് ,ഇല്യാസ് കെ.വി എന്നിവരെയും തെരഞ്ഞെടുത്തു.

ഫെഡറൽ ബേങ്ക് പുതിയറ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് 

Account number
13060100250009
IFSC code FDRL0001306
Federal bank
Puthiyara branch
UMNAYYA
G pay...8714575537

ജലജീവൻമിഷന്റെ ഭാഗമായി ജലസംരക്ഷണ യാത്രയ്ക്ക് അറത്തിൽ പറമ്പ് സ്കൂളിൽ സ്വീകരണം നൽകി

No comments
ജലജീവൻമിഷന്റെ ഭാഗമായി ജലസംരക്ഷണ യാത്രയ്ക്ക് അറത്തിൽ പറമ്പ് സ്കൂളിൽ സ്വീകരണം നൽകി

ജലജീവൻമിഷന്റെ ഭാഗമായി ജലസംരക്ഷണ യാത്രയ്ക്ക് അറത്തിൽ പറമ്പ് സ്കൂളിൽസ്വീകരണം നൽകി. പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീർ കെ കെ ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം പി .പി ഷീജ ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജലജീവൻ ഉദ്യോഗസ്ഥർ സംബന്ധിച്ചു. പരിപാടിയിൽ വിനോദ് നരനാടിന്റെ കീറ്റിഷോ അവതരിപ്പിച്ചു . വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഐ സൽമാൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി

മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു

No comments
കുട്ടികളിൽ കൃഷിയറിവ് പകർന്ന് ഹോർഹെയും ക്രസന്റും .

മാവൂർ: വിദ്യാർത്ഥികളിൽ കൃഷിയറിവ് പകരാനും കാർഷിക സംസ്കാരം വളർത്താനും ഹോർഹെ ഓർഗാനിക് ഫാർമേഴ്സ് സ്റ്റോറും മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളും കൈ കോർകോർത്തു.
ഹോർഹെയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്  ക്രസന്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ പരിപാടികൾ  സംഘടിപ്പിച്ചത്  .സമാപന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടരി പി.എം. അഹമ്മദ് കുട്ടി 
അധ്യക്ഷനായി.
കൃഷിത്തോട്ടം അവാർഡ് ജേതാവ് ജെസ്സി കൊളക്കാടൻ ബോധവത്കരണ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം കൃഷി ഓഫീസർ ദർശന ദിലീപ് നിർവ്വഹിച്ചു.
 ഹോർഹെ സ്റ്റോർ മാനേജർ ആന്റ് ഡയരക്ടർ എ.എം. ഷബാന,ദേശീയ ഹരിത സേന ജില്ല കോ- ഓർഡിനേറ്റർ കെ.പി.യു. അലി, മജീദ് കൂളിമാട്, വാർഡ് മെമ്പർ എം. പി കരീം, സ്കൂൾ പ്രധാനധ്യാപകൻ മുഹമ്മദ് വെണ്ണക്കോട്, മാനേജർ എൻ പി അഹമ്മദ്, പി.ടി.എ.പ്രസിഡണ്ട് പി.എം.എ.ഹമീദ്, അധ്യാപകരായ മിനി, വിധു , ഹോർഹെ നരിക്കുനി സ്റ്റോർ മാനേജർ സുബില എസ് ബി എന്നിവർ സംസാരിച്ചു.

പത്ര വാർത്ത മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ബാല ചിത്ര രചന മത്സരം

No comments
പത്ര വാർത്ത 
മലർവാടി ബാലസംഘം  സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ബാല ചിത്ര രചന  മത്സരത്തിന്റെ  ഭാഗമായി ചാത്തമംഗലം, മാവൂർ പഞ്ചായത്തിലെ കുട്ടികൾക്കായി ചാത്തമംഗലം A U P സ്കൂളിൽ നടന്ന മത്സരത്തിൽ LKG മുതൽ പത്താം ക്ലാസ് വരെയുള്ള  177 കുട്ടികൾ പങ്കെടുത്തു. ക്രയോൺ കളറിങ് മുതൽ ജലച്ചായം വരെയുള്ള  അഞ്ചു കാറ്റഗറിയിൽ ആയിട്ടാണ് മത്സരങ്ങൾ നടന്നത്.  " ആൽഫ യുഗത്തിലെ കുട്ടികൾ " എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി പേരെന്റ്റിംഗ് ക്ലാസും  സമാന്തരമായി സംഘടിപ്പിച്ചു. ഓരോ കാറ്റഗറിയിൽ നിന്നും ഏറ്റവും നല്ല മൂന്ന് ചിത്രങ്ങൾക്കാണ് സമ്മാനം നൽകുന്നത്. മത്സര വിജയികളുടെ ലിസ്റ്റ് താഴെ നൽകുന്നു.  
കാറ്റഗറി ഒന്ന് : ഫിസ ഫാത്തിമ ഇഖ്‌റ പ്രീ സ്കൂൾ കുറ്റികടവ് , ആരവ് മാവൂർ, ദിൽന മെഹ്‌റിന് പ്രതീക്ഷ സ്കൂൾ ചിറ്റാരി പിലാക്കൽ 
കാറ്റഗറി രണ്ട് : ദ്യുതി ആർ സ്പ്രിങ് വാലി എൻ ഐ ടി , ഷാരോൺ ശൈലേഷ് എ എൽ പി ചൂലൂർ, കെൻസ സുഹൈൽ എം ഇ എസ് രാജ കളന്തോട് 
കാറ്റഗറി മൂന്ന് : അർണവ്  എസ് ശ്രീകാന്ത് ജി എൽ പി ചാത്തമംഗലം, ഇൻഷാ ജമാൽ എൻ കെ ജി എം യു പി എസ് കൊടിയത്തൂർ , അൻഷാ സാലിഹ് വിരിപ്പാട് യു പി എസ് ചെറൂപ്പ 
കാറ്റഗറി നാല് : ശിവ ഗംഗ പി എ യു പി എസ് ചാത്തമംഗലം, മാനസ് എം എ യു പി എസ് കൂഴക്കൂട്, ദീക്ഷിത് രാജ് വെള്ളന്നൂർ.
കാറ്റഗറി അഞ്ച് : ഗൗരി എസ് ബിജു ആർ ഇ സി ജി എച് എസ് ചാത്തമംഗലം, ദേവാനന്ദ് എം ആർ ഇ സി ജി എച് എസ് ചാത്തമംഗലം, ആദർശ് കെ പി ജി എച് എസ് മാവൂർ.

സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതായി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

No comments
സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതായി മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 27-11-21ലെ യോഗത്തിൽ ഏഴാം വാർഡ് മെമ്പർ കെ.എം. അപ്പു കുഞ്ഞൻ അവതരിപ്പിക്കുകയും എം.പി. കരീം പിന്താങ്ങുകയും ചെയ്ത് ഭരണസമിതി പാസാക്കിയ പ്രമേയം അസാധു ആക്കിയും ഭരണസമിതിയിലെ അംഗങ്ങൾക്ക് 15 ദിവസത്തെ നിർബന്ധിത പരിശീലനം വിധിച്ചു കൊണ്ടും ഇറക്കിയ സർക്കാർ ഉത്തരവ് ഹൈകോടതി സ്​റ്റേ ചെയ്തതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15-06-22 തിച്ചതിയിലെ തദ്ദേശസ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ വിധിക്ക് 30-08-22 ന് ഹൈക്കോടതി മൂന്ന് മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ ഈ ഹൈക്കോടതി വിധിയെപ്പോലും മാനിക്കാതെ സർക്കാർ ഈ വിഷയത്തിൽ രാഷ്ട്രീയ പ്രേരിതമായി അതിവേഗത്തിൽ ഹോബുഡ്സ്മാൻ ഉത്തരവ് ശരിവെക്കുകയും പ്രമേയം റദ്ദ് ചെയ്യുകയും അംഗങ്ങൾക്ക് നിർബന്ധിത പരിശീലനം നിർദേശിച്ചും 22-10-22 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും അധികാരങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന സർക്കാർ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽപ്പെട്ട പൊതുമുതൽ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യനിർവഹണം നടത്തിയ പോലീസിനെയും ,പഞ്ചായത്ത് അധികാരികളെയും തടസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തെ മുൻ നിർത്തി ഭരണ സമിതി ഭൂരിപക്ഷ അഭിപ്രായ പ്രകാരം പാസ്സാക്കിയ പ്രമേയം റദ്ദ് ചെയ്യാനും കൃത്യനിർവ്വഹണത്തിന് മുന്നിട്ടിറങ്ങിയ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണ സമിതി അംഗങ്ങളെ ശിക്ഷിക്കാനും സർക്കാർ അമിതമായി തിടുക്കം കാണിക്കുകയുമായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന മേൽ വിഷയത്തിൽ സർക്കാർ തിടുക്കപ്പെട്ട് ഉത്തരവിറക്കിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രസിഡന്റ് ആരോപിച്ചു. സർക്കാറിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി മേൽ ഉത്തരവ് 14-11-22ന് സ്റ്റേ ചെയ്യുകയുമായിരുന്നു. ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ , ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഗ്രാമ പഞ്ചായത്തിന്റെ കടമയാണെന്നും ഇത് നിറവേറ്റുക മാത്രമാണ് പ്രമേയത്തിലൂടെ ചെയ്തത് എന്നും, ഈ വിഷയത്തിൽ നിയമപരമായ എല്ലാ സാധ്യ തകളും ഉപയോഗിച്ച് കൊണ്ട് മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ടി. രഞ്ജിത്തിനോടൊപ്പം വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ടി.ടി. ഖാദർ, അംഗം പി. ഉമ്മർ മാസ്റ്റർ എന്നിവരും പങ്കെടുത്തു.

കൊളാട്ടിൽ മാധവൻ മാസ്റ്റർ അനുസ്മരണം പെരുമണ്ണയിൽ വച്ച് നടന്നു

No comments
കൊളാട്ടിൽ മാധവൻ മാസ്റ്റർ അനുസ്മരണം പെരുമണ്ണയിൽ വച്ച് നടന്നു . 
അനുസ്മരണ പൊതുയോഗം കെ കെ ദിനേശൻ ജീല്ലാ സെക്രട്ടേറിയറ്റ് അംഗം ഉദ്ഘാടനം ചെയ്തു ജില്ല സെക്രട്ടറി PK പ്രേമ മനാഥ് . c ഉഷ, ഷാജി പുത്തലത്ത് ശ്യാംകുമാർ . അബി ജേഷ്. എന്നിവർ സംസാരിച്ചു LC സെകട്ടറി EK സുബ്രഹ്മണ്യൻ സ്വാഗതവും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live