പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു.

No comments
പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു. അറത്തിൽ പറമ്പ സ്കൂളിൽ വച്ച് നടന്ന   രൂപി കരണ് യോഗം ഒൻപതാം വാർഡ് മെമ്പർ  c, ഉഷ നേതൃത്ത്വം നൽകി  വയോജന ക്ലബ് സെക്രട്ടറിയായി  ചോലയിൽ വിശ്വനേയും, പ്രസിഡണ്ടായി മേലെ കരിമ്പനക്കണ്ടി ബാലനെയും തിരഞ്ഞെടുത്തു.

ജില്ലാ കലോത്സവത്തിൽ അറബിക് ഉപന്യാസ മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

No comments
ജില്ലാ കലോത്സവത്തിൽ അറബിക് ഉപന്യാസ മത്സരത്തിൽ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

കോഴിക്കോട്:
കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം അറബിക് ഉപന്യാസ മത്സരത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. വടകര ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
സ്കൂളിലെ തന്നെ അറബിക് അധ്യാപികയായ സി ടി ഫാത്തിമ ടീച്ചറാണ് പരിശീലനം നൽകിയത്

കലോത്സവ വിജയികളെ അനുമോദിച്ചു

No comments
കലോത്സവ വിജയികളെ അനുമോദിച്ചു

കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ലാ കലാ കായികമേളകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പഠനത്തോടൊപ്പം തന്നെ കലയും കായികവും വിദ്യാർഥികൾക്ക് പകർന്നു നൽകുവാനും ഒരുപാട് യുവ പ്രതിഭകളെ കണ്ടെത്തുവാനും ഇത്തരം മേളയിലൂടെ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദിന്റെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, കെ പി സാജിദ്, ടി കെ ഫൈസൽ, കെ സീന,  ഇ വഹീദ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എറണാകുളത്ത് വച്ച് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ
 കെപിസിനാൻ മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു.

അമ്പിലോളിയിൽ നടന്ന ലഹരി വിരുദ്ധ സംഗമം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു

No comments
ലഹരി വിരുദ്ധ സംഗമം  നടത്തി

പെരുമണ്ണ : 
അമ്പിലോളിയിൽ നടന്ന ലഹരി വിരുദ്ധ സംഗമം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പതിനാറാം വാർഡ് മെമ്പർ സമീറ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാവ്  കെ ടി മൂസ, കോൺഗ്രസ്സ് നേതാവ് എംപി പുരുഷു, ഐ എന്‍ എല്‍ നേതാവ് ശിഹാബ്,ബിജെപി നേതാവ് പ്രദീപ്, വാർഡ് വികസന സമിതി ചെയർമാൻ ഹബീബ് പേരിശ്ശേരി , യൂത്ത് കോൺഗ്രസ് നേതാവ് ഷാനവാസ്‌, സിപിഐഎം നേതാവ് വിനു, അരമ്പച്ചാലിൽ രാധാകൃഷ്ണൻ മാസ്റ്റർ വിവിധ ക്ലബ്‌ ഭാരവാഹികൾ പ്രദേശ വാസികൾ, അമ്മമാർ, കുട്ടികൾ തുടങ്ങിയവർ  പങ്കെടുത്തു. എക്സ്സൈസ് ഓഫീസർ റഷീദ് ക്ലാസെടുത്തു.

ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.

No comments
ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.
പ്രോഗ്രാമിൽ ശ്രീജിത്ത് മാവൂർ സ്വാഗതം പറഞ്ഞു .
മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ടി അധ്യക്ഷതവഹിച്ചു .
പ്രശസ്ത കലാസാഹിത്യപ്രതിഭ ബന്ന ചേന്ദമംഗലൂർ സ്റ്റേജ് കർട്ടൻ സ്കൂളിന് കൈമാറി ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ കർട്ടൻ ഏറ്റുവാങ്ങി .
തുടർന്ന് മാവൂർ ഹൈസ്കൂളിനെ കായികരംഗത്ത് സംസ്ഥാനതലം വരെ ഉയർത്തിയ ബൈജു മാസ്റ്റർക്ക് ഓർമ്മച്ചെപ്പ് 98 ബാച്ചിന്റെ സ്നേഹാദരവ് ബന്ന ചേന്നമംഗല്ലൂർ കൈമാറി  .വഹാബ് മാസ്റ്റർ,ലേഖ ടീച്ചർ, വിനോദ് മാസ്റ്റർ,  ,സരിത ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.
 പ്രോഗ്രാം കമ്മിറ്റി അംഗം അബ്ദുള്ള നന്ദി പറഞ്ഞു.

മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

No comments
2022 ഡിസം 15 - 24 ന് നടക്കുന്ന കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കുന്ദമംഗലത്ത്  കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കാർഷികവികസന പദ്ധതിയായ കൃഷിപാഠം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം

No comments
ജിഎച്ച്എസ്എസ് മാവൂർ

 ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കാർഷികവികസന പദ്ധതിയായ കൃഷിപാഠം   പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജിഎച്ച്എസ്എസ് മാവൂർ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ് മിസ്ട്രെസ് ടീച്ചർ സ്വാഗതവും  പ്രിൻസിപ്പൽ മിനി ടീച്ചർ അധ്യക്ഷതയും വഹിച്ചു.
മാവൂർ കൃഷി ഓഫീസർ Dr. ദർശന ദിലീപ് പദ്ധതി വിശദീകരിച്ചു.സീനിയർ അസിസ്റ്റന്റ് അബ്ദുൾ വഹാബ്, എഡ്യൂക്കേർ കോർഡിനേറ്റർ അബ്ദുൾ സലാം, SRG കൺവീനർ ലേഖ, കൃഷി പാഠം കോർഡിനേറ്റർ അനിഷ , ഗൗരിശങ്കർ എന്നിവർ പങ്കെടുത്തു. കൃഷിപാഠം ലീഡർ കുമാരി അനാമിക നന്ദി അറിയിച്ചു..

ജലജീവന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി

No comments
ജലജീവന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ 
തീരുമാനമായി

കുന്ദമംഗലം മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പി.ടി.എ റഹീം എം.എല്‍.എ മാവൂര്‍ ഗ്രാമപഞ്ചായത്ത്  ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടേയും യോഗത്തിലാണ് ഇക്കാര്യത്തിലുള്ള ധാരണയുണ്ടായത്.
പ്രവൃത്തികള്‍ നടന്നുവരുന്ന പൊതുമരാമത്ത് റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി നടത്തുന്നതിന് മുന്‍ഗണന നല്‍കാനും ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ എട്ട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തയ്യാറാക്കിയ പദ്ധതി ടാങ്കിന് സ്ഥലം ഏറ്റെടുക്കല്‍ നടപടി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികളുടെ പ്രവൃത്തികള്‍ നടത്തുന്നതില്‍ നിലവിലുള്ള തടസങ്ങള്‍ നീക്കുന്നതിനും സ്ഥലം സംബന്ധിച്ച ആശയകുഴപ്പങ്ങളുള്ള ഭാഗങ്ങള്‍  റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധിച്ച് സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ജലജീവന്‍, കെ.ഡബ്ല്യു.എ, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ  യോഗം വിളിച്ചു ചേര്‍ക്കുന്നതിനും അതാത് പ്രദേശങ്ങളിലെ  വിഷയങ്ങള്‍ പരിഹരിക്കുന്നതിനും മറ്റുതരത്തിലുള്ള തടസ്സങ്ങള്‍ കണ്ടെത്തുന്നപക്ഷം അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി രഞ്ജിത്, ഓളിക്കല്‍ ഗഫൂര്‍, എം.കെ സുഹറാബി, ഷാജി പുത്തലത്ത്, പി ശാരുതി, കെ.ഡബ്ല്യു.എ, ജലജീവന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, റവന്യൂ, എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കെ എം സി ടി കോളേജ് ഓഫ് ആർക്കിടെക്ചർ കളൻതോട് പുതിയ ബാച്ചിനു നൽികിയ സ്വീകരണം പത്മശ്രീ കെ. കെ. മുഹമ്മദ് തിരിതെളിയിച്ചു ഉദ്‌ഘാടനം ചെയ്തു

No comments
പുതിയ ബാച്ചിന് സ്വീകരണം നൽകി 

കട്ടാങ്ങൽ: 
കളൻതോട് കെ എം സി ടി  കോളേജ് ഓഫ് ആർക്കിടെക്ചർ കോളേജിൽ പുതിയ 2022 ബാച്ച് ആർക്കിറ്റെക്ച്ചർ വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്തിന്റെ ഭാഗമായി ഇനാഗ്വറൽ സെറിമണി നടത്തി. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ  ചെയർമാൻ ഡോ: കെ. മൊയ്‌തു അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കെ. കെ. മുഹമ്മദ് ( മുൻ റീജിയണൽ ഡയറക്ടർ , ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ ) പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രൊഫസർ കെ. കെ.  ബാബു (മുൻ പ്രൊഫസർ ജി ഇ സി  തൃശൂർ )  മുഖ്യതിഥിയായി.



കുടിയിറക്കല്‍ ഭീഷണി; വെൽഫെയർ പാർട്ടി സംരക്ഷണ സമിതി രൂപീകരിച്ചു

No comments
കുടിയിറക്കല്‍ ഭീഷണി; വെൽഫെയർ പാർട്ടി സംരക്ഷണ സമിതി രൂപീകരിച്ചു

വെള്ളിപറമ്പ്: 
വെള്ളിപറമ്പ് ആറാം മൈലിൽ പൂവംപറമ്പത് മീത്തലിൽ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന, 8 കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. 60 വര്‍ഷത്തിലധികമായി  പ്രദേശത്ത് കെട്ടിട നികുതിയടച്ച് ജീവിക്കുന്നവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. പ്രസ്തുത സ്ഥലത്ത് കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനാൽ, ഈ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകണമെന്നാണ് അധികൃതർ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.  വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് എ പി വേലായുധൻ്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു. ഭൂമിയുടെ അവകാശം നേടിയെടുക്കാനുള്ള സമരത്തിന് സർവ്വ പിന്തുണയും അറിയിച്ചു. യോഗത്തിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഇ പി അൻവർ സാദത്ത്, ട്രഷറർ ടി പി ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങളം, പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് വെള്ളിപറമ്പ്, സെക്രട്ടറി സമദ് നെല്ലിക്കോട് എന്നിവർ സംസാരിച്ചു. ബക്കർ വെള്ളിപറമ്പ് സ്വാഗതവും ഷൈലജ പി നന്ദിയും പറഞ്ഞു. പ്രദേശത്ത് സംരക്ഷണ സമിതി രൂപീകരിച്ചു.
രക്ഷാധികാരി: എ പി വേലായുധൻ
ചെയർമാൻ: അഷ്റഫ് വെള്ളിപറമ്പ്
കൺവീനർ: ഷൈലജ പിഎം
കമ്മിറ്റിയംഗങ്ങൾ: സുബ്രമണ്യൻ, പ്രകാശൻ, കല്യാണി, നാരായണി, മാളു, അശ്വിൻ, ഷൈജു, ദിലീപ്.
Don't Miss
© all rights reserved and made with by pkv24live