പ്രി പ്രൈമറി കോഴ്സ് പൂർത്തികരിച്ച 2021 - 2022 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരം നടത്തി

No comments
കല്ലാച്ചി : കോൺവെക്കെഷൻ പരിപാടി സംഘടിപ്പിച്ചു.

  

 പ്രി പ്രൈമറി കോഴ്സ് പൂർത്തികരിച്ച 2021 - 2022 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരം സംഘടിപ്പിച്ചു. 
  ഓൺലൈൻ പഠനത്തിലൂടെ വീട്ടിലിരുന്ന് പഠിച്ച വിദ്യാർത്ഥിനികൾ പരസ്പരം കാണാനുള അവസരം ലഭിച്ചതും പരിപാടി കാരണം നവ്യാനുഭവമായി.
  

ചടങ്ങിൽ നാദാപുരം എസ് ഐ  പ്രശാന്ത് ആർ എൻ മുഖ്യാതിഥി ആയിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ഹസീന ടി എൻ ഹസീന , ഹസീന ബീവി , സാറ സി.കെ, ഉമ്മു കുൽ സു , സഫുറ പി , റഹന, ഫസ്ന വള്ളിയാട് എന്നിവർ സംസാരിച്ചു

പുത്തൂർമഠം കുഴിപ്പള്ളി പൊറ്റമ്മൽ താമസിക്കും പി..ടി. നൂറുദ്ദീൻ (74) നിര്യാതനായി

No comments
പുത്തൂർമഠം കുഴിപ്പള്ളി പൊറ്റമ്മൽ താമസിക്കും പി..ടി. നൂറുദ്ദീൻ (74) നിര്യാതനായി
ഭാര്യ മറിയംബി,മക്കൾ അബ്ദുൽസലാം ( ഓട്ടോ ഡ്രൈവർ)  ഷൗക്കത്തലി (പെയിൻറിംഗ് ) , ,റസിയാബി : മരുമക്കൾ  പി പി.അബ്ബാസ്  (പെരുമണ്ണ,) മൈമൂന ,ഷംന
മയ്യിത്ത് നിസ്കാരം 2.30 മണിക്ക്  പുത്തൂർമഠം ബിലാൽ മസ്ജിദിൽ ഖബറടക്കം 3.30 ന് പനിച്ചിങ്ങൽ ജുമാ മസ്ജിദിൽ

സി.എച്ച് കെയർ മെഡിക്കൽ ക്യാമ്പ്: നിരവധി പേർക്ക് ആശ്വാസമായി

No comments

സി.എച്ച് കെയർ 
മെഡിക്കൽ ക്യാമ്പ്: നിരവധി പേർക്ക് ആശ്വാസമായി 

മുക്കം: 
സി.എച്ച് കെയർ കാരശ്ശേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച  സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി രോഗികൾക്ക് ആശ്വാസമായി  ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും മരുന്ന് വിതരണവും ജീവിത ശൈലീ രോഗ നിർണ്ണയവും നടന്നു 
ക്യാമ്പ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു. സി.എച്ച് കെയർ പ്രസിഡൻ്റ് നിസാം കാരശ്ശേരി അധ്യക്ഷനായി വാർഡ് മെമ്പർ റുഖിയ റഹീം, ഡോ.ടി.പി .റാഷിദ്, കെ.പി.മൻസൂർ, കെ.സി.മുനീഷ്, കൃഷ്ണൻ മോണി, ഷബീർ മാളിയേക്കൽ, സംസാരിച്ചു വി.പി അസീസ്, ഒ ആഷിഖ്, വി.പി.ദിൽഷാദ്, ഇ.കെ ഫാസിൽ, ടി.സി നുജൂം, ആദിൽ മുബാറക്, പി.തമന്ന, റിൻഷ മുനീർ നേതൃത്വം നൽകി

നൗഫല്‍ തിരുവമ്പാടിയെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു.

No comments
നൗഫല്‍ തിരുവമ്പാടിയെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു.

മുക്കം:
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരള ടീമിന് വേണ്ടി ബൂട്ടണിയുകയും കപ്പില്‍ മുത്തമിടാന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്ത നൗഫല്‍ തിരുവമ്പാടിയെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ ഉപഹാരം സമ്മാനിച്ചു. ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, നാസര്‍ പുല്ലൂരാംപാറ, അസീസ് ആലങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു.

സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു.

No comments
സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു.

ചെറുവാടി : 
ചുള്ളിക്കാപറമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ: ഐ.വി ശശാങ്കൻ നഗറിൽ നടന്ന സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സത്താർ കൊളക്കാടൻ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി കെ മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.കെ അബൂബക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് ജില്ലാ എക്സികുട്ടീവ് അംഗം പി.കെ കണ്ണൻ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.എ സെബാസ്റ്റ്യൻ, മണ്ഡലം കമ്മിറ്റി അംഗം കെ.എം അബ്ദുറഹിമാൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഷാജി കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിബീഷ്, പി.കെ രതീഷ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

വി.എ സണ്ണി, അൽഫോൻസാ ബിജു, അസീസ് കുന്നത്ത് എന്നിവരടങ്ങുന്ന പ്രസീഡിയം കമ്മിറ്റി സമ്മേളനം നിയന്ത്രിച്ചു. പഴംപറമ്പിൽ റേഷൻ ഷോപ്പ് അനുവദിക്കുക, റി: സർവേ172ലെ പട്ടയ പ്രശ്നം എത്രയും വേഗം പരിഹരിക്കുക, മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്ന് പണം അപഹരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി വെക്കുക. തുടങ്ങിയ കാര്യങ്ങൾ സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിച്ചു.

ഒൻപത് അംഗ ലോക്കൽ കമ്മിറ്റിയിൽ സെക്രട്ടറിയായി വി.കെ അബൂബക്കറിനെയും അസി: സെക്രട്ടിയായി എം.കെ ഉണ്ണിക്കോയയേയും തിരഞ്ഞെടുത്തു.  സ്വാഗതസംഘം കൺവീനർ അസീസ് കുന്നത്ത് സ്വാഗതവും നൗഷാദ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.

മുദ്ര ചെറൂപ്പയുടെ ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു.

No comments

മുദ്രച്ചെറൂപ്പ  U15 ഫുട്ബോൾ HMCA കോഴിക്കോട് ചാമ്പ്യൻമാരായ്

മുദ്ര ചെറൂപ്പ യുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി under 15 ഫുട്ബാൾ ടൂർണമെൻ്റിൽ HMCA കോഴിക്കോട് വിജയിച്ചു. ഫൈനൽ മത്സരത്തിൽ ജവഹർ മാവൂർ റണ്ണറപ്പായി പെരുവയൽ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് മാവൂർ സർക്കിൽ ഇൻസ്പെക്ടർ വിനോദ് സാർ കീർത്തി പൊൻപറ ഫുഡ് സിറ്റി ചെറൂപ്പ സപോൻസർച്ചെയ്യുന്ന ട്രോഫി നൽകി.റണ്ണേയ്സിനുള്ള റിൻസിത്ത് രാജ് രാരൻപിലാക്കൽ സ്പോൻസർച്ചെയ്യുന്ന ട്രോഫി പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് നൽകി ചടങ്ങിൽ  മാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ  ടി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.കെ ടി അഹമ്മദ് കുട്ടി, എം പി ശ്രീനിവാസൻ , മുദ്ര പ്രസിഡണ്ട് യൂ എ ഗഫൂർ സെക്രട്ടറി സന്ദീപ് ,
ട്രഷറർ സലീം പി അസൈൻ ,അസീസ് ഹുവൈസ് ,നൗഷാദ് ,നിസാം , എന്നിവർ സംബന്ധിച്ചു.




യാത്രയയപ്പും പൂർവവിദ്യാർത്ഥി സംഗമവും നടത്തി

No comments
യാത്രയയപ്പും പൂർവവിദ്യാർത്ഥി സംഗമവും നടത്തി

 കട്ടാങ്ങൽ : പാലക്കാടിയിലെ 109ആം നമ്പർ അങ്കണവാടിയിൽ നിന്നും 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന വർക്കർ ശ്രീമതി സതീദേവി ടീച്ചർ, ശ്രീമതി രാധ എന്നിവർക്ക് അനുമോദനവും യാത്രയയപ്പും പൂർവവിദ്യാർത്ഥി സംഗമവും നടത്തി. ചടങ്ങിൽ വെച്ച് ശ്രീ.ദേവരാജൻ മാസ്റ്ററേയും ആദരിച്ചു. പരിപാടി അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. 

അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ 2021-22 ബാച്ചിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും വൈകീട്ട് 6:30 മുതൽ പൂർവ്വവിദ്യാർഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികളും നടന്നു. 

ശ്രീ കെ.സി ഗംഗാധരൻ സ്വാഗതം പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് മെമ്പർമാരായ പ്രസീന (വാർഡ് 7),
ചന്ദ്രമതി(വാർഡ് 6),
കിഴക്കേ മുതിയേരി പുഷ്പ(വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ). 
ചൂലൂർ നാരായണൻ,
സുന്ദരൻ പാലക്കാടി, അഡ്വ.ചാത്തുക്കുട്ടി, ഗംഗാധരൻ. പി, സുബൈദ, ദിവ്യ, ടി കെ മുരളീധരൻ, അനിൽ കുമാർ, ഗംഗാധരൻ.പി, ഷിജുലാൽ, ബിജു ചൂലൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

വോയിസ് ഓഫ് പെരുമണ്ണയുടെ മെമ്പർമാർ പെരുമണ്ണ എൽപി സ്കൂളിൻറെ മുൻവശത്തുള്ള റോഡും പരിസരവും ശുചീകരണം നടത്തി

No comments
വോയിസ് ഓഫ് പെരുമണ്ണയുടെ മെമ്പർമാർ പെരുമണ്ണ എൽപി സ്കൂളിൻറെ മുൻവശത്തുള്ള റോഡും പരിസരവും ശുചീകരണം നടത്തി
പെരുമണ്ണ എൽപി സ്കൂളിൻറെ മുൻവശത്തുള്ള റോഡും പരിസരവും വോയിസ് ഓഫ് പെരുമണ്ണ യുടെ മെമ്പർമാരായ സലീം ഇപി .ജയ്സൽ .സക്കീർ .ജാസിദ്. നാസർ .റിയാസ്. നൗഷാദ്. ഷമീർ .സലീം. എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു

ഹാരിസിന്റെ ദുരൂഹ മരണം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

No comments
ഹാരിസിന്റെ ദുരൂഹ മരണം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
കെട്ടാങ്ങൽ :2020 മാർച്ചിൽ അബുദാബിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ചാത്തമംഗലം ഈസ്റ്റ്‌ മലയമ്മ ടി. പി. ഹാരിസിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ടി. പി. ഹംസ അധ്യക്ഷത വഹിച്ചു. എൻ. പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി,ടി. പി. അഹമ്മദ് കുട്ടി ഹാജി,മുഹമ്മദ്‌ പൈറ്റൂളി, എൻ. പി. ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, പി. ആലിക്കുഞ്ഞി, പി. ഇബ്രാഹിം കുട്ടി സഖാഫി, ഐ. എം. സിബി സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി എൻ. പി. ഹംസ മാസ്റ്റർ (ചെയർമാൻ )ടി. പി. അഹമ്മദ് കുട്ടി ഹാജി, ടി. പി. ഹംസ, ഐ. എം. സിബി (വൈസ് ചെയർമാൻ )മുഹമ്മദ്‌ പൈറ്റൂളി (കൺവീനർ )മൊയ്തു പീടികക്കണ്ടി, പി. ഇബ്രാഹിം കുട്ടി സഖാഫി, എൻ. പി. ഹമീദ് മാസ്റ്റർ (ജോ. കൺവീനർ)ഷരീഫ് മലയമ്മ (ട്രഷറർ ) എന്നിവരെ തെരെഞ്ഞെടുത്തു.

കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു

No comments
കൊടിയത്തൂരിൽ റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വീടുകളിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കായി റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്തു.ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച്  2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 342 കുടുംബങ്ങൾക്ക് റിംഗ് കമ്പോസ്റ്റുകൾ നൽകിയത്. ഒരു കുടുംബത്തിന് 2 വീതം റിംഗ് കമ്പോസ്റ്റുകളാണ് നൽകിയത്. 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റിന് 2250 രൂപ സബ്സിഡിയായി ലഭിക്കും.250 രൂപ മാത്രം ഗുണഭോക്താവ് അടച്ചാൽ മതി. ഇതിനായി 9 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചത്.
റിംഗ് കമ്പോസ്റ്റിൻ്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ, ടി.കെ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live