കോവിഡ് കാലത്തെ ലോക്ക് ഡൗൺ പശ്ചാത്തലം:സിറ്റി സബ്ജില്ല ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

No comments
കോവിഡ് കാലത്തെ ലോക്ക് ഡൗൺ പശ്ചാത്തലം:
സിറ്റി സബ്ജില്ല ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ല കലോത്സവത്തിൽ കോവിഡ് കാലത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ പി ഫജീനയാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്

കോളശ്ശേരി മഖാം ആണ്ട് നേർച്ചക്ക് തുടക്കമായി

No comments
കോളശ്ശേരി മഖാം ആണ്ട് നേർച്ചക്ക് തുടക്കമായി 

പെരുമണ്ണ :
പെരുമണ്ണ കോളശ്ശേരി സയ്യിദ് അലവി കോയ തങ്ങളുടെ 38 ആം ആണ്ട് നേർച്ചക്ക് തുടക്കമായി.
കോളശ്ശേരി സാദാത്തീങ്ങൾ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി ഈ മാസം 26 ന് സമാപിക്കും.
ഇന്നലെ നടന്ന മതപ്രഭാഷണ പരിപാടി എ എം മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഹുസൈൻ ബാഖവി ഉദ്ഘാടനം ചെയ്തു.
നിസാർ ദാരിമി മേപ്പയൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് 
 പി എ കെ ആറ്റക്കോയ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ, കണിയാംപറ്റ ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന പ്രഭാഷണത്തിന് ആബിദ് ഹുദവി തച്ചണ്ണയും നാളെ അബ്ദുൽ റഷീദ് സഖാഫി ഏലംകുളവും വ്യാഴാഴ്ച കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയും പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകുന്നേരം 7.30 ന്ന് നടക്കുന്ന ദിക്റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് മഷ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് നേതൃത്വം നൽകും. യു കെ അബ്ദുൽ മജീദ് മുസ്ലിയാർ, ഇബ്രാഹിം സഖാഫി താത്തൂർ  പ്രഭാഷണം നടത്തും .
ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന ഖത്തം ദുആ സംഗമത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. അലവി സഖാഫി കായലം ഉദ്ബോധന പ്രഭാഷണം നടത്തും. ബുർദ മജ്ലിസിന് അമീർ അലി ചാപ്പനങ്ങാടിയും നേതൃത്വം നൽകും.

സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ;ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

No comments
സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ;
ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിൽ തീരുമാനം.

ഒന്നു മുതൽ പത്തുവരെ ക്ലാസുകൾക്ക് ഡിസംബർ 14 മുതൽ 22 വരെയായിരിക്കും പരീക്ഷ. ഡിസംബർ 12 മുതൽ 22 വരെയായിരിക്കും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ.

23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും. മാർച്ച് 13 മുതൽ 30വരെ നടത്താൻ നിശ്ചയിച്ച എസ്.എസ്.എൽ.സി പരീക്ഷ റമദാൻ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാറിന്‍റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, സർക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക:ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി

No comments
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, സർക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ധർണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട്‌ എൻ.എം.ഹുസ്സയിൻ അന്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടരി  റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. എൻ.പി.ഹംസ മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, ടി.ടി. മൊയ്തീൻ കോയ , ഇ.സി. ബഷീർ മാസ്റ്റർ, എൻ.പി. ഹമീദ് മാസ്റ്റർ, പി.ടി.എ.റഹിമാൻ, മുംതാസ് ഹമീദ്, എം.കെ. നദീറ, സി.ബി.ശ്രീധരൻ , റഊഫ് മലയമ്മ എന്നിവർ സംഗിച്ചു.

മടവൂർ ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗ്ഗലയം

No comments
മടവൂർ ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗ്ഗലയം


മടവൂർ: 
ഇരുന്നൂറോളം സർഗ്ഗ പ്രതിഭകൾ മാറ്റുരച്ച എസ്.കെ.എസ്.എസ്.എഫ് മടവൂർ ക്ലസ്റ്റർ സർഗ്ഗലയം എൻ.പി റഈസ്‌ നഗറിൽ  മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ  അടുക്കത്ത് ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡണ്ട് ടി.കെ  അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൈസൽ ഫൈസി മടവൂർ, അഫ്സൽ ഫൈസി, റാസിഖ് വളപ്പിൽ, സി.വി.എ റഹ്‌മാൻ, അൻവർ ചക്കാലക്കൽ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ശരീഫ് മാസ്റ്റർ സ്വാഗതവും ഡാനിഷ് ടി.കെ നന്ദിയും പറഞ്ഞു

മടവൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം..ഫുട്ബോളിൽ സോൾജിയേസ് ആർട്സ് & സ്പോർട്സ് ക്ലബ് ജേതാക്കൾ

No comments
മടവൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം..
ഫുട്ബോളിൽ സോൾജിയേസ് ആർട്സ് & സ്പോർട്സ് ക്ലബ് ജേതാക്കൾ




മടവൂർ:  
മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എക്സ്ട്രീംഎഫ് സി പള്ളിത്താഴത്തിനെ പരാജയപ്പെടുത്തി സോൾജിയേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആരാമ്പ്രം ജേതാക്കളായി കൊട്ടക്കാവ് വയൽ ക്രസന്റ് മിനി സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെൻറ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി താഴാട്ട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ബുഷ്റ പുളോട്ടുമ്മൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബ്ന അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജുറൈജ് പുല്ലാളൂർ, വാസുദേവൻ, ബാബു അങ്കത്തായി ,ഷക്കീല ബഷീർ ,കേരളോത്സവം ജനറൽകൺവീനർ സലീം മുട്ടാഞ്ചേരി, ടി ഹമീദ് മടവൂർ ,സലാം കൊട്ടക്കാവയിൽ , ജംഷീർ എ.പി,  വാഴയിൽ ഹംസ, നാസർ കെ.കെ,കെ.ടി അബ്ദുൽ അസീസ്, മോയിൻ കുട്ടി, എൻ.കെ കാദർ കുട്ടി, സിയാദ്,
എ.പി അബു കൊട്ടക്കാവയൽ, അസ്ഹർ കോട്ടക്കാവയൽ, അൻവർ ചക്കാലക്കൽ, അഡ്വ. അബ്ദുറഹിമാൻ, അനീസ് മടവൂർ എന്നിവർ സംബന്ധിച്ചു എ.പി യൂസഫലി സ്വാഗതവും മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.




പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പി.ജി.എം സോക്കര്‍ ലവേഴ്സ് പെരിങ്ങൊളത്തിന് ഓവറോള്‍ കിരീടം

No comments
പെരുവയല്‍ കേരളോത്സവം ; 
പി.ജി.എം ജേതാക്കൾ

പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പി.ജി.എം സോക്കര്‍ ലവേഴ്സ് പെരിങ്ങൊളത്തിന് ഓവറോള്‍ കിരീടം. 135 പോയിന്‍റ് നേടിയാണ് പി.ജി.എം ഓന്നാമതെത്തിയത്. 101 പോയിന്‍റുമായി  ചെറുകുളത്തൂര്‍ കെ.പി.ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല രണ്ടാം സ്ഥാനവും 89 പോയിന്‍റുമായി യുവമൈത്രി പുഞ്ചപ്പാടം മൂന്നാം സ്ഥാനവും നേടി.

കലാവിഭാഗത്തില്‍ 101 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി.ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല ഒന്നാം സ്ഥാനവും  40 പോയിന്‍റുമായി യുവമൈത്രി പുഞ്ചപ്പാടം രണ്ടാം സ്ഥാനവും നേടി. കായിക വിഭാഗത്തില്‍  97 പോയിന്‍റുമായി  പി.ജി.എം സോക്കര്‍ ലവേഴ്സ് ഒന്നാം സ്ഥാനവും 82  പോയിന്‍റുമായി മാസ്ക്ക് മഞ്ഞൊടി രണ്ടാം സ്ഥാനവും നേടി. കളരിപ്പയറ്റില്‍ പുവ്വാട്ട്പറമ്പ് സ്വതന്ത്ര കളരി സംഘം 75 പോയിന്‍റ് നേടി ജേതാക്കളായി.
രണ്ടാഴ്ച നീണ്ടു നിന്ന കേരളോത്സവത്തില്‍ വര്‍ദ്ധിച്ച പങ്കാളിത്തമാണുണ്ടായത്. സമാപന സമ്മേളനത്തില്‍ പ്രസിഡണ്ട് എം.കെ.സുഹറാബി സമ്മാനദാനം നടത്തി. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, സീമ ഹരീഷ്, മെമ്പര്‍മാരായ എം.പ്രസീദ് കുമാര്‍, കരുപ്പാല്‍ അബ്ദുറഹിമാന്‍, പി.സൈദത്ത്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ദിലീപ് സംസാരിച്ചു.

ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ വിവരങ്ങളുമായി വാര്‍ഡ് ഡയരക്ടറി പുറത്തിറങ്ങി

No comments
ഗ്രാമത്തിന്റെ സമഗ്ര വിവരങ്ങളുമായി വേറിട്ട ഡയരക്ടറി

ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ വിവരങ്ങളുമായി വാര്‍ഡ് ഡയരക്ടറി പുറത്തിറങ്ങി. പെരുവയല്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് വാര്‍ഡ് വികസന സമിതി, ഡയരക്ടറി തയ്യാറാക്കിയത്. വാര്‍ഡിലെ മുഴുവന്‍ പേരുടെയും ഫോണ്‍ നമ്പര്‍, രക്ത ഗ്രൂപ്പ്, അയല്‍സഭക കമ്മിറ്റികള്‍, കുടുംബശ്രീ യൂണിറ്റ് വിവരങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍,വിവിധ കമ്മിറ്റികള്‍, പൊതു വിവരങ്ങള്‍, പൊതുനമ്പറുകള്‍ എന്നിവ ഉള്‍പ്പെട്ട ഡയരക്ടറി വീടുകളില്‍ സൂക്ഷിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയത്. വാര്‍ഡിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വിവിധ കമ്മിറ്റികളെ ശാക്തീകരിക്കുന്നതിനും ഡയരക്ടറി സഹായകരമാകുമെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ വ്യക്തമാക്കി. അയല്‍പക്കത്തെ അടുപ്പ് അണയരുത്. ഊട്ടി യാത്ര, വസ്ത്രശേഖരണം, തിരുവോണദിന പൂക്കള മത്സരം, വായനാ മത്സരം തുടങ്ങി നിരവധി വേറിട്ട പരിപാടികള്‍ വാര്‍ഡ് വികസന സമിതി സംഘടിപ്പിച്ചിരുന്നു.

വാര്‍ഡിനെ മുന്‍കാലങ്ങളില്‍ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ സംഗമത്തിലാണ് ഡയരക്ടറി പ്രകാശനം നടത്തിയത്.  ഗ്രാമീണ വികസനത്തിന്‍റെ നേരനുഭവങ്ങള്‍ പങ്കുവെച്ച സംഗമം വേറിട്ട അനുഭവമായി മാറി.
വാര്‍ഡ് മെമ്പര്‍ പി.കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുവ്വാട്ട് മൊയ്തീന്‍ ഹാജി ഡയരക്ടറി പ്രകാശനം നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കേളുക്കുട്ടി മാസ്റ്റര്‍ ഏറ്റു വാങ്ങി. തിരുവോണ ദിനത്തില്‍ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.മൂസ്സ മൗലവി , മുന്‍ മെമ്പര്‍മാരായ വി. ശശിധരന്‍, വി.കെ.മാമു, പി.പി.മുസ്തഫ ഹാജി, കെ.പി.സഫിയ എന്നിവര്‍ സമ്മാനവിതരണം നടത്തി.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.മുരളീധരന്‍ പിള്ള സ്വാഗതവും ഇ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രവാസികൾ പാർശ്വവത്കരിക്കപ്പെടുന്നു - അസ്‌ലം ചെറുവാടി

No comments
പ്രവാസികൾ പാർശ്വവത്കരിക്കപ്പെടുന്നു - അസ്‌ലം ചെറുവാടി

കോഴിക്കോട് : 
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കാത്തത് മൂലം  പ്രവാസികൾ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടി അഭിപ്രായപ്പെട്ടു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ് ഡസ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല പ്രവാസി കുടുംബങ്ങളും അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു.
നിത്യ ജീവിതത്തിനു ബുദ്ധിമുട്ടുന്ന പ്രവാസികളെ സഹായിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ട്.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി. കെ. അബ്ദു റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എഫ്. ഐ. ടി. യു. ജില്ലാ പ്രസിഡന്റ്‌ ചന്ദ്രൻ കല്ലുരുട്ടി, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സലീന ടീച്ചർ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ്‌ കെ. സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ്‌ ആരാമ്പ്രം സ്വാഗതവും, ട്രഷറർ അബ്ദുൾ ഗഫൂർ കിണാശ്ശേരി നന്ദിയും പറഞ്ഞു.

കളൻതോട് ആലും കണ്ടിയിൽ അസ്സയിൻ മുസ്‌ലിയാർ (71) മരണപ്പെട്ടു

No comments
കട്ടാങ്ങൽ: 
ഖുർആൻ പാരായണ രീതി സംസാരശേഷിയില്ലാത്തവരിലേക്ക് പകരുന്നതിന്ന് പുതിയ ആംഗ്യ ഭാഷാലിപിക്ക് തുടക്കം കുറിച്ച റിട്ടയേർഡ് അധ്യാപകനായ കളൻതോട്  ആലും കണ്ടിയിൽ അസ്സയിൻ മുസ്‌ലിയാർ (71) മരണപ്പെട്ടു 
ഭാര്യ: ഖദീജ
മക്കൾ : മുഹമ്മദ് അബ്ദുല്ല
അബ്ദുസലാം
സാജിദ
ആബിദ
മരുമക്കൾ : സുബൈർ അമ്പലക്കണ്ടി
അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ
റംല ഈസ്റ്റ് മലയമ്മ
ബുഷ്റ കാഞിരത്തിങ്ങൽ മയ്യത് നിസ്കാരം ഇന്ന് (22/11/2022) രാവിലെ 10:30 ന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ .

എസ്.ടി.യു. കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കും

No comments
എസ്.ടി.യു. കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കും.
കൊടുവള്ളി :
 കുതിക്കുന്ന വില, കിതക്കുന്ന ജനത എന്ന മുദ്രാവാക്യമുയർത്തി വിലക്കയറ്റത്തിനും തൊഴിലാളി ദ്രോഹനയങ്ങൾക്കുമെതിരെ കോഴിക്കോട് ജില്ലാ എസ്.ടി.യു. കമ്മിറ്റി ഡിസംബർ ഒന്നിനു കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചും കഞ്ഞി വെപ്പ് സമരവും വിജയിപ്പിക്കാൻ കൊടുവള്ളി മണ്ഡലം എ.സ്.ടി.യു കൺവെൻഷൻ തീരുമാനിച്ചു. പ്രചാരണാർത്ഥം ജില്ലയിൽ 28,29,30 തിയ്യതികളിൽ സംസ്ഥാന ജന: സെക്രട്ടറി യു. പോക്കർ നയിക്കുന്ന വാഹന ജാഥക്ക്  മണ്ഡലത്തിൽ വൻ സ്വീകരണമൊരുക്കാനും  കൺവൻഷൻ തീരുമാനിച്ചു.  ജില്ലാ സെക്രട്ടറി പി.സി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് കൂടത്തായി അധ്യക്ഷതവഹിച്ചു , സെക്രട്ടറി സിദ്ധിഖലി മടവൂർ സ്വാഗതം പറഞ്ഞു, കെ.കെ. സലാം, ബുഷ്റ ടീച്ചർ പൂളോട്ടുമ്മൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖലി,  കെ.സുലൈമാൻ, എം.സി. ഇബ്രാഹിം, ഹമീദ് മടവൂർ, കെ.കെ.മജീദ്, അബ്ദുറഹിമാൻ മാസ്റ്റർ, അബൂബക്കർ പന്നൂർ, അഷ്റഫ് മുട്ടാഞ്ചേരി, സി.ടി.സുലൈമാൻ, ഫിറോസ് വെണ്ണക്കോട്, ജമീല ചെമ്പറ്റേരി, പി.വി. ബുഷ്റ ടീച്ചർ, ഹഫ്സത്ത് പുല്ലാളൂർ സംസാരിച്ചു.

മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

No comments
മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

മാവൂർ : 
SSF മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സൗത്ത് അരയങ്കോടിൽ നടന്നു. ഫയാസ് സഅദിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിംജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ നേച്ചായിൽ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു .  ഡിവിഷൻ പ്രസിഡന്റ് അജ്സൽ സഖാഫി, മാവൂർ സർക്കിൾ സെക്രട്ടറി അബ്ദുള്ള മാസ്റ്റർ പാറമ്മൽ, ശുഹൈബ് സഖാഫി പെരുവയൽ  സംസാരിച്ചു.
          2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . കൗൺസിൽ നടപടികള്‍ സയ്യിദ് നസീബ് സഖാഫി നിയന്ത്രിച്ചു. 2022-24 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി ഫയാസ് സഅദി കുതിരാടം, ജനറൽ സെക്രട്ടറിയായി ശഹീദ് സൽമാൻ ഹാഷിമി താത്തൂർ പൊയിൽ, ഫിനാൻസ് സെക്രട്ടറിയായി സഹൽ കൽപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.    സെക്ടറിലെ 8 യൂണിറ്റുകളുടെയും കൗൺസിലുകൾ പൂർത്തീകരിച്ച ശേഷം നടന്ന സെക്ടർ കൗൺസിലിൽ  യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് പങ്കെടുത്തത്. അജ്മൽ താത്തൂർ പൊയിൽ സ്വാഗതവും ശഹീദ് സൽമാൻ ഹാഷിമി നന്ദിയും പറഞ്ഞു .

വിലക്കയറ്റം പിടിച്ച് നിർത്താത്ത കേന്ദ്ര കേരള സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധ സായാഹ്നം

No comments
പ്രതിഷേധ സായാഹ്നം
പെരുവയൽ: 
വിലക്കയറ്റം പിടിച്ച് നിർത്താത്ത കേന്ദ്ര കേരള സർക്കാർ നയങ്ങൾക്കെതിരെ പെരുവയൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രതിഷേധ സംഗമം വെള്ളിപറമ്പിൽ
 ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി രാമൻ ഉദ്ഘാടനം ചെയ്തു.
ടി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ. മൂസ മൗലവി ,എ ടി ബഷീർ ,
മുജീബ് റഹ്മാൻ ഇടക്കണ്ടി , പി.പി.ജാഫർ മാസ്റ്റർ, എൻ.വി കോയ, മുളയത്ത് മുഹമ്മദ് ഹാജി, സി.വി ഉസ്മാൻ ,എം പി.സലിം ,യാസർ പുവ്വാട്ട് പറമ്പ് , ഹാരിസ് പെരിങ്ങൊളം,
പി പി.സുബൈർ, നുഹ്മാൻ കെ.എം
സംസാരിച്ചു.



ജിയ സുഹറക്ക് അറബിക് എസ്സെ റൈറ്റിംഗിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു

No comments
ജിയ സുഹറക്ക് അറബിക് എസ്സെ റൈറ്റിംഗിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു

കോഴിക്കോട്:
കോഴിക്കോട് ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കോഴിക്കോട് സിറ്റി സബ്ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം അറബിക് എസ്സെ റൈറ്റിംഗിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു

സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: വിസ്ഡം സോണൽ കോൺഫറൻസ്

No comments
സാമൂഹിക ഐക്യം കാത്തു സൂക്ഷിക്കുക: 
വിസ്ഡം സോണൽ കോൺഫറൻസ്

മെഡിക്കൽ കോളേജ് :
വിദ്വേഷവും, വെറുപ്പും ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വർത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാനും, വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂർണ്ണമായ പരിശ്രമങ്ങൾ നടത്തണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ  സംഘടിപ്പിച്ച സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

 ധാർമ്മികതയുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിലാണ് സോണൽ കോൺഫറൻസ് സംഘടിപ്പിച്ചത്.

 ബോധപൂർവ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം, പ്രഭാഷണങ്ങളുടെയും, മറ്റും അടർത്തി മാറ്റിയ ഭാഗങ്ങൾ പ്രചരിപ്പിക്കുകയും, ഇതര മതസ്ഥർക്കിടയിൽ വെറുപ്പ് വളർത്തുകയും ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു.

  ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോണൽ കോൺഫറൻസ് ആവശ്യപ്പെട്ടു 
മെഡിക്കൽ കോളേജ് മണ്ഡലം കോൺഫെറൻസ് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹുസൈൻ കാവന്നൂർ ഉത്ഘാടനം ചെയ്തു സംസ്ഥാന സ്റ്റുഡന്റസ് അംഗം അജ്മൽ ജില്ലാ ഭാരവാഹികളായ അഷ്റഫ് കല്ലായി അഷ്‌കർ  (യൂത്ത് )
അസ്‌ലം (സ്റ്റുഡന്റസ് )എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ കെ പി സ്വാഗതം പറഞ്ഞു 
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 
ടി എം ആലി  പ്രസിഡന്റ് 
അബ്ദുറഹിമാൻ കെ പി   സുബൈർ 
വൈസ് പ്രസിഡന്റ് 
ഇബ്രാഹിം കെ വി 
സെക്രട്ടറി 
സൈതലവി എ പി 
സിദ്ദിഖ് പെരുമണ്ണ 
ജാഫർ ഷെരീഫ് എന്നിവർ ജോയിന്റ് സെക്രട്ടറി ടി എം അഹ്‌മദ്‌ ട്രഷറർ 
ഇബ്രാഹിം കെ വി നന്ദി പറഞ്ഞു

കുന്നമംഗലത്തിന് പ്ലയെർസ് എഫ് സിയുടെ ലോകകപ്പ് വിരുന്ന്.....

No comments
കുന്നമംഗലത്തിന് പ്ലയെർസ് എഫ് സിയുടെ ലോകകപ്പ് വിരുന്ന്.
10 വർഷത്തിനടുത്ത് സ്പോർട്സ് മേഖലയിൽ നിറസാനിധ്യമായി പ്രവർത്തിച്ചു വരുന്ന PFC കുന്നമംഗലം ഫുട്ബോൾ ആരാധകർക്കായി ഫാൻസ്‌ വേൾഡ് കപ്പ്, വേൾഡ് കപ്പ് ഫാൻസ്‌ ഷോ, ഫ്രീ ലൈവ് ടീവി സ്ക്രീനിംഗ് എന്നിവ ഒരുക്കിയിരിക്കുന്നു. അതിന്റെ ഭാഗമായി കുറച്ചുകൂടി സൗകര്യം മെച്ചപ്പെടുത്തിയ പുതിയ ഓഫീസ് ഉൽഘടനവും TV സ്വിച് ഓൺ കർമവും നടന്നു. ഉത്ഘാടനം KHSS മാനേജ്മെന്റ് KP വസന്ത രാജ് നിർവഹിച്ചപ്പോൾ സ്വിച്ച് ഓൺ കർമം ചാരിറ്റി പ്രവർത്തകൻ അഡ്വ ഷമീർ കുന്നമംഗലം നിർവഹിച്ചു. സധസ്സിൽ ക്ലബ്‌ ട്രഷറർ റനീഷ് പയമ്പ്ര സ്വാഗതാവും ക്ലബ്‌ പ്രസിഡന്റ്‌ ജാഫർ അധ്യക്ഷതയും CFC യുടെ സാധിക്കലി ഡോൾഫിന്റെ ഉമർ സാന്റോസിന്റെ സാലി എന്നിവർ ആശംസകൾ അറിയിച്ചു. PFC ക്ലബ്‌ സെക്രട്ടറി സൽമാൻ ഫാരിസ്‌ നന്ദിയും പറഞ്ഞു. പൊതു പിരിവോ സ്പോൺസർമാരോ ഇല്ലാതെ PFC യുടെ  പ്രവാസികളും നാട്ടിലെയും മുഴുവൻ മെമ്പർമാരും അവരുടെ കയ്യിൽ ഉള്ള പണം ഉപയോഗിച്ചാണ് കുന്നമംഗലാത്തുകാർക്ക് കളി കാണാൻ അവസരം നൽകുന്നത്. ഫാൻസ്‌ വേൾഡ് കപ്പ് കുന്നമംഗലത്തെ വക്ക വക്ക ടർഫിൽ നവംബർ 19നു നടന്നു അർജന്റീന ചാമ്പ്യന്മാരായി. ഫാൻസ്‌ ഷോ നവംബർ 20 നു കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വൻ ജനാവലിയോടെ ആരംഭിച്ചു. കുന്നമംഗലം അങ്ങാടിയിലൂടെ റോഡ് ശോക്ക് ശേഷം ഒരു മ്യൂസിക് ശോയോട് കൂടി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിന്നും തന്നെ അവസാനിച്ചു. മികച്ച റോഡ് ശോ നടത്തിയ പോർട്ടുഗൽ ഫാൻസിന് ട്രോഫിയും നൽകി. വേൾഡ് കാപ്പിനെ വരവേറ്റിയ വലിയ ഫ്ലെക്സ് കുന്നമംഗലത്ത സ്ഥാപിക്കാനും pfc ക്ക് കഴിഞ്ഞു

ടൗൺ ടീം ഈസ്റ്റ്‌ മലയമ്മ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾക്ക് ബിഗ്സ്‌ക്രീൻ സ്ഥാപിച്ചു.

No comments
ടൗൺ ടീം ഈസ്റ്റ്‌ മലയമ്മ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ  ഫുട്ബോൾ പ്രേമികൾക്ക് ബിഗ്സ്‌ക്രീൻ സ്ഥാപിച്ചു.  
സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി നിർവഹിച്ചു. N.P ഹംസ മാസ്റ്റർ, ഹംസ പാറമ്മൽ സമീപം. ടൗൺ ടീം സിക്രട്ടറി . മുസ്ഥഫ പീടികക്കണ്ടി ടൗൺ ടീം അംഗങ്ങളായ ഫൈസൽ P-T , സഫർഹാസ് , അസീസ് K-t, റസാക്ക് TP , തുടങ്ങിയവർ പങ്കെടുത്തു.

മുജാഹിദ് സംസ്ഥാന സമ്മേളനം സർഗമേള മാങ്കാവ് മണ്ഡലം ജേതാക്കളായി.

No comments
മുജാഹിദ് സംസ്ഥാന സമ്മേളനം സർഗമേള മാങ്കാവ് മണ്ഡലം ജേതാക്കളായി.

നരിക്കുനി: 
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ എം കോഴിക്കോട് സൗത്ത് ജില്ലാ സംഘടിപ്പിച്ച സർഗ്ഗമേളയിൽ മാങ്കാവ് മണ്ഡലം ഓവറോൾ ചാമ്പ്യന്മാരായി. മേളയിൽ രണ്ടാം സ്ഥാനം നരിക്കുനി മണ്ഡലവും, മൂന്നാം സ്ഥാനം ഫറോക്ക് മണ്ഡലവും കരസ്ഥമാക്കി. നരിക്കുനി മലബാർ കാമ്പസിൽ നടന്ന മത്സരത്തിൽ എഴുപത് ഇനങ്ങളിൽ, ആയിരത്തിൽ അധികം പ്രതിഭകൾ   പങ്കെടുത്തു.  എം.കെ രാഘവൻ എം പി സർഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു.   ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷിർ , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.സർജാസ്, അബൂബക്കർ നന്മണ്ട, എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി, വളപ്പിൽ അബ്ദുസ്സലാം, കെ.അബ്ദുൽ ബഷീർ,  സുബൈർ മദനി, കെ.കെ.അഹമ്മദ് കോയ സ്വലാഹി , വി.പി അബ്ദുൽ ഖാദർ, എൻ. അബ്ദുൽ മജീദ്, ശമീം സ്വലാഹി ,ഷാജി മണ്ണിൽ കടവ് എന്നിവർ സംസാരിച്ചു.

.

EM കൂട്ടായിമ പെരുമണ്ണ അറത്തിൽ പറമ്പ് പുതുക്കിടികോട്ടയിൽ നിർമ്മിച്ച വീടിൻറെ താക്കോൽദാനം പെരുമണ്ണ ജാമിയ്യബദരിയ്യ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി നിർവഹിച്ചു

No comments
പെരുമണ്ണ : EM കൂട്ടായിമ പെരുമണ്ണ അറത്തിൽ പറമ്പ് പുതുക്കിടികോട്ടയിൽ അകലത്തിൽ മരണപ്പെട്ട അർഷാദിന്റെ കുടുംബത്തിന് വേണ്ടി നിർമ്മിച്ച വീടിൻറെ താക്കോൽദാനം പെരുമണ്ണ ജാമിയ്യബദരിയ്യ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ, ഇ.എം കൂട്ടായ്മ ചെയർമാൻ എടക്കോട് ഫിറോസ് ,പനച്ചിങ്ങൽ ജുമാഅത്ത് പള്ളി ഖത്തീബ് സൈനുദ്ദീൻ ദാരിമി,ബഷീർ ബാഖവി , സുബൈർ ഫൈസി , അലി ദാരിമി, ബാലൻ കിഴക്കേതൊടി  തുടങ്ങിയവർ സംബന്ധിച്ചു.

വേൾഡ് കപ്പ്‌ പ്രദർശന ബിഗ് സ്ക്രീൻ ഉദ്ഘാടനത്തോടാനുബന്ധിച്ചു അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സാ സഹായ കമ്മറ്റിക്ക് 35000 രൂപ കൈമാറി

No comments
കാസ്ക്ക് കായലത്തിന്റെ നേതൃത്വത്തിൽ വേൾഡ് കപ്പ്‌ പ്രദർശന ബിഗ് സ്ക്രീൻ ഉദ്ഘാടനത്തോടാനുബന്ധിച്ചു അത്തിക്കോട്ടുമ്മൽ സുബൈർ ചികിത്സാ സഹായ കമ്മറ്റിക്ക്  35000 രൂപ കൈമാറി
Don't Miss
© all rights reserved and made with by pkv24live