എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻറെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

No comments
എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻറെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

കോഴിക്കോട്:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. കോഴിക്കോട് സിറ്റിയിലെ വിവിധ സ്കൂളുകളിലായി സന്ദർശനം നടത്തുകയും അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും അതിനുള്ള പരിഹാരം മാർഗങ്ങൾ കണ്ടെത്തുവാനും സാധിച്ചു.
മെമ്പർഷിപ്പ് ക്യാമ്പയിൻ തുടർന്നുകൊണ്ടിരിക്കുകയാണ്.
തുടർന്നുള്ള ദിവസങ്ങളിലായി ജില്ലയിൽ തന്നെ വിവിധ സ്കൂളുകളിൽ കേന്ദ്രീകരിച്ചുകൊണ്ട് സന്ദർശനം നടത്തുമെന്ന് എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആന്റണി ജെയിംസ് അറിയിച്ചു.

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു മാവൂർ പഞ്ചായത്ത് കുടുംബസംഗമം സംഘടിപ്പിച്ചു

No comments
മാവൂർ: സി.ഐ.ടി.യു  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു മാവൂർ പഞ്ചായത്ത് കുടുംബസംഗമം സംഘടിപ്പിച്ചു. മാവൂർ സി.ഐ.ടി.യു ഗ്രൗണ്ടിൽ നടന്ന സംഗമം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.  സംഘാടക സമിതി ചെയർമാൻ ഇ.എൻ. പ്രേമനാഥൻ  അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെയും നേതാക്കളെയും ആദരിച്ചു. കെ.എം. കുഞ്ഞവറാൻ, വി. രവീന്ദ്രൻ, എം. ധർമജൻ, എന്നിവർ സംസാരിച്ചു. വി.എം. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.

മാവൂർ പാടത്ത് വിളഞ്ഞ നെൽകൃഷിക്ക് ആഘോഷപൂർവ്വം കൊയ്ത്തുത്സവം

No comments
മാവൂർ: മാവൂർ പാടത്ത് വിളഞ്ഞ നെൽകൃഷിക്ക് ആഘോഷപൂർവ്വം കൊയ്ത്തുത്സവം. ഒരേക്കർ സ്ഥലത്ത് വിളയിച്ച മട്ടത്രിവേണി ഇനത്തിൽപ്പെട്ട നെല്ലിൻറെ കൊയ്ത്തുത്സവമാണ് ആഘോഷപൂർവ്വം നടന്നത്. കമ്പളത്ത് വിജയൻ, മതിലകത്ത് പറമ്പിൽ വേലായുധൻ എന്നിവരാണ് കൃഷി ഇറക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ, കൃഷി ഓഫീസർ ഡോ. ദർശന ദിലീപ്, എൻ.എ. മരക്കാർ ബാവ, ഗിരീഷ് കമ്പളത്ത്, തോൾക്കുഴി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

പെരുമണ്ണ വെള്ളായിക്കോട് മേത്തൽ മുഹമ്മദിന്റെ ഭാര്യ കുഴിൽ തൊടി ഉണ്യായിശുമ്മ (74) നിര്യാതയായി.

No comments
പെരുമണ്ണ വെള്ളായിക്കോട് മേത്തൽ മുഹമ്മദിന്റെ ഭാര്യ കുഴിൽ തൊടി ഉണ്യായിശുമ്മ (74) നിര്യാതയായി.
മയ്യത്ത് നിസ്കാരം :- ഇന്ന് (29-11-22 ചൊവ്വ)ഉച്ചക്ക്  12  മണിക്ക്  പുതിയപറമ്പ് ജുമാ മസ്ജിദിൽ

ഖത്തർ വേൾഡ് കപ്പിനോടൊപ്പം പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡും

No comments
ഖത്തർ വേൾഡ് കപ്പിനോടൊപ്പം പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡും

പെരുവയൽ:
ഖത്തർ വേൾഡ് കപ്പിനോടനുബന്ധിച്ച് പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥാപിച്ച ബിഗ് സ്ക്രീൻ ശ്രദ്ധേയമാകുന്നു.
വാർഡ് മെമ്പർ ഉനൈസ് അരീക്കലിന്റെ നേതൃത്വത്തിലാണ് ഇവിടെ ബിഗ് സ്ക്രീൻ സ്ഥാപിച്ചിട്ടുള്ളത്.
എല്ലാ കളിയും യഥാസമയം തന്നെ ലൈവ് ആയി കാണാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുകയാണ്.

കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്തിൽ സി.യു.സി. സംഗമം സംഘടിപ്പിച്ചു.

No comments
സി.യു.സി. സംഗമം സംഘടിപ്പിച്ചു.
കുറ്റിക്കാട്ടൂർ :
 കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്തിൽ കുറ്റിക്കാട്ടൂർ വ്യാഭാര ഭവനിൽ   സംഘടിപ്പിച്ച സി.യു.സി. സംഗമം ഡി.സി.സി. ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്   ഉദ്ഘാടനം ചെയ്തു .മണ്ഡലം  പ്രസിഡണ്ട് അനീഷ് പാലാട്ട്  അധ്യക്ഷത വഹിച്ചു . ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ് പടനിലം. മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. മെമ്പർ സി.എം.സദാശിവൻ, രാധ ഹരിദാസ്,മധുര പറമ്പത്ത് മോഹനൻ ,സുധാകരൻ കൊളക്കാടത്ത്, മോഹൻദാസ് എടവല കണ്ടി, അനീഷ് കുമാർ. കെ.പി. പ്രസീദ് കുമാർ.എം. ജിനീഷ് വി.എം.എന്നിവർ സംസാരിച്ചു.

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്:വോയിസ് നോട്ടുകളും ഇനി സ്റ്റാറ്റസാക്കാം

No comments
പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്:
വോയിസ് നോട്ടുകളും ഇനി സ്റ്റാറ്റസാക്കാം
വാട്സ്ആപ്പ് യൂസർമാരുടെ ഇഷ്ട ഫീച്ചറാണ് 'സ്റ്റാറ്റസ്'. നിലവിൽ ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാനുള്ള ഓപ്ഷനുകളുണ്ട്. എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ശബ്ദ സന്ദേശങ്ങളും സ്റ്റാറ്റസ് ആയി വെക്കാനാകുള്ള ഫീച്ചർ കൊണ്ടുവരികയാണ് വാട്സ്ആപ്പ്. പ്രമുഖ വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WaBetaInfo ആണ് പുതിയ സവിശേഷതയെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. അതേസമയം, ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാൻ സാധിക്കുകയുള്ളൂ. അതിനായി പ്രൈവസി സെറ്റിങ്സിനുള്ളിൽ വെച്ച് കോൺടാക്ടുകൾ തെരഞ്ഞെടുക്കാം. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റിലേക്ക് പങ്കിടുന്ന വോയ്‌സ് നോട്ടുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പുതിയ അപ്ഡേറ്റ് പരീക്ഷണ സ്വഭാവത്തില്‍ വാട്സ്ആപ്പിന്റെ ഐ.ഒ.എസ് ബീറ്റ വേര്‍ഷനില്‍ പ്രവര്‍ത്തനത്തിലാണ്. ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഇപ്പോൾ ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. വരും ദിവസങ്ങളിൽ യൂസർമാർക്ക് ഈ ഫീച്ചർ അപ്ഡേറ്റുകളിലൂടെ ലഭിച്ചേക്കും.

അതെ സമയം വാട്ട്സ് ആപ്പിന്‍റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ഫോണ്‍ കാള്‍ ബട്ടണ്‍ സംവിധാനം ഉടനെ എത്തിയേക്കും. നിലവിൽ വാട്സ്ആപ്പ് ഡെസ്ക്ടോപ്പിന്റെ ബീറ്റാ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് കംപ്യൂട്ടറിൽ നിന്നും വാട്സ്ആപ്പ് കോളുകൾ ചെയ്യാനുള്ള സൗകര്യമാണ് അതിലൂടെ നൽകുന്നത്.

ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസപദ്ധതിയായ 'കൃഷിപാഠം' സ്കൂൾതല ഉദ്ഘാടനം

No comments
കൃഷിപാഠം സ്കൂൾതല ഉദ്ഘാടനം

പെരുമണ്ണ : 
ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസപദ്ധതിയായ 'കൃഷിപാഠം' സ്കൂൾതല ഉദ്ഘാടനം പെരുമണ്ണ ഇ.എം.എസ്. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്തംഗം രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ. പ്രസിഡൻറ് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷനായി. കെ.കെ. ഷമീർ, സന്ധ്യ, എൻ. ഷൈമള, എ. രാധാകൃ ഷ്ണൻ, സാമി മോട്ടമ്മൽ, കെ. സു ഗതകുമാരി, ദൃശ്യ എന്നിവർ സംസാരിച്ചു.

രജിസ്‌ട്രേഷന്‍ സേവനങ്ങൾ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്: മന്ത്രി വി. എൻ വാസവൻ.

No comments
രജിസ്‌ട്രേഷന്‍ സേവനങ്ങൾ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്: 
മന്ത്രി വി. എൻ വാസവൻ.
വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ. ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ഇടപാടുകാര്‍ക്ക് അനുകൂലവും ആശ്വാസകരവുമായ പശ്ചാത്തല സൗകര്യമൊരുക്കുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. മുന്‍ ആധാരങ്ങള്‍ നഷ്ടപ്പെടാതെ ഏതു നിമിഷവും ലഭ്യമാവുന്ന രീതിയില്‍ ഡിജിറ്റലൈസ് ചെയ്യുന്നത് തുടരുകയാണ്.  ചിലയിടങ്ങളിൽ നേരിടുന്ന സെര്‍വര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പുതിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങൾ ഉറപ്പാക്കി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. 
സംസ്ഥാന ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്നതില്‍  വലിയ സ്ഥാനമുള്ള വകുപ്പാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. കഴിഞ്ഞ വര്‍ഷം 4200 കോടി രൂപയാണ് നേടിയത് മുന്‍ വര്‍ഷത്തേക്കാള്‍ 1200 കോടി രൂപയുടെ അധിക വര്‍ദ്ധനവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.  
കേരള സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 1.05 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ചാത്തമംഗലം വില്ലേജില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള 44 സെന്റ് സ്ഥലത്ത്  416.63 സ്‌ക്വയര്‍ മീറ്റര്‍ അളവിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സി.സി
റീജിയണൽ മാനേജർ നീനാ സൂസൻ പുന്നൻ റിപ്പോർട്ട് അവതരിപ്പിച്ചു.
 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വൈസ് പ്രസിഡന്റ് എം.സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മുക്കം മുഹമ്മദ്, സുധ കമ്പളത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ശിവദാസൻ നായർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ അജീഷ്, പി ഷൈപു, ചൂലൂർ നാരായണൻ, ഖാലിദ് കിളിമുണ്ട, ടി വേലായുധൻ, ടി ചക്രായുധൻ, രാജൻ മാമ്പറ്റച്ചാലിൽ, എ.പി ഭക്തോത്തമൻ, കെ അബ്ദുറഹിമാൻ ഹാജി, സി.കെ ഷമീം, ഇ സുരേന്ദ്രൻ സംസാരിച്ചു. ഉത്തരമേഖല രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ. സി മധു സ്വാഗതവും ജില്ലാ രജിസ്ട്രാർ കെ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.

No comments
സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ ലൈബ്രറി ക്ക് ഖാദിമുൽ ഇസ്‌ലാം സംഘo വൈസ് പ്രസിഡന്റ്‌ ഇ. മോയിൻ മാസ്റ്റർ സംഭാവന നൽകയ അലമാര വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ബാസിം ഏറ്റുവാങ്ങി.സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു.
പി സി അബ്ദുറഹിമാൻ മാസ്റ്റർ,കാരാട്ട് മുഹമ്മദ് മാസ്റ്റർ, കെ ടി ഹബീബുറഹ്‌മാൻ, മുഹമ്മദ് ഗുൽഫാറാസ്, 
സുബൈദ എ പി, തസ്‌നി ബാനു കെ സി, ഖൈറുന്നിസ. കെ, നിഹ്‌ല. പി എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live