അരുവികളും പുഴകളും ഒഴുകിക്കൊണ്ടിരിക്കുന്ന, പച്ചപ്പട്ടണിഞ്ഞു നിൽക്കുന്ന പ്രകൃതിരമണീയമായ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ആർത്തുല്ലസിച്ച് നടന്നിരുന്ന നമ്മുടെ കുട്ടിക്കാലത്തെ ഹൃദ്യമായ അനുഭവങ്ങൾ പ്രവാസ ലോകത്തെ നമ്മുടെ മക്കൾക്ക് ഇന്ന് കേവലം മുത്തശ്ശിക്കഥകൾ മാത്രമായി മാറിയിരിക്കുന്നു.
പ്രവാസത്തിന്റെ ഈ ഊഷരതയിലും നന്മയുള്ള കൂട്ടായ്മയും, നർമ്മവും വർണ്ണവുമുള്ള ഓർമ്മകളും നൽകി മനസ്സിനും ശരീരത്തിനും ഉല്ലാസം നൽകാൻ നാമൊന്നിച്ചൊരുമിച്ച് കൂടുകയാണ്. പരസ്പരം പരിചയപ്പെടാനും, ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കുവാനും, കളിച്ചും ചിരിച്ചും ആസ്വദിക്കുവാനും സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റ൪ ജുബൈൽ അവസരം ഒരുക്കുന്നു.
നവംബർ 16, വെള്ളിയാഴ്ച രാവിലെ മുതൽ രാത്രി വരെ ജുബൈൽ ദമ്മാം ഹൈവേയിലെ ത്വയ്യിബ ഇസ്തിറാഹയിൽ .....
നിങ്ങളുടെ സീറ്റ് മുൻകൂട്ടി രെജിസ്റ്റർ ചെയ്ത് ഉറപ്പ് വരുത്തുക.....
Contact :
Mr. Abdul Aziz. P. V
☎ 0507965739
☎ 0507261895
