പുണെ: ഐ.എസ്.എല്ലില്‍ ആദ്യ ജയം സ്വന്തമാക്കി പുണെ എഫ്.സി. ജംഷേദ്പുര്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പൂണെയുടെ ജയം .അഞ്ചാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിലൂടെ പുണെയാണ് ആദ്യം ലീഡ് നേടിയത്. പത്താം മിനിറ്റില്‍ തന്നെ ജംഷേദ്പുര്‍ കണക്കുതീര്‍ത്തു. ഏതാനും പുണെ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് കാര്‍ലോസ് കാല്‍വോ കൊടുത്ത ക്രോസ് സുമീത് പാസ്സിയാണ് വലയിലെത്തിച്ച് സമനില നേടിയത്. ഒന്നാം പകുതിക്ക് ഇരു ടീമുകളും തുല്ല്യരായാണ് പിരിഞ്ഞത്.എണ്‍പത്തിയാറാം മിനിറ്റില്‍ മാറ്റ് മില്‍സാണ് പുണെയെ വീണ്ടും മുന്നിലെത്തിച്ചത്.
പകരക്കാരന്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് എടുത്ത കോര്‍ണര്‍ മനോഹരമായി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു. എട്ട് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി പൂണെ എട്ടാമതും, എട്ട് കളികളില്‍ നിന്ന് 11 പോയിന്റുമായി ജംഷദ്പൂര്‍ നാലാമതുമാണ്.
