മുക്കം ബ്ലഡ് ബാങ്ക് സൊസൈറ്റി ഇനിമുതൽ "മലബാർ ബ്ലഡ് ബാങ്ക് സൊസൈറ്റി
രക്തം ആവശ്യം വരുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വരുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് രക്തദാതാക്കളെ കിട്ടാനുള്ള ബുദ്ധിമുട്ട് നമുക്കോരോരുത്തർക്കും അറിയാവുന്നതാണല്ലോ...
രോഗികൾക്ക് രക്തം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ രക്തദാന സംഘടകളുടെയും കൂടെ ഞങ്ങളും കഴിവിന്റെ പരമാവധി ശ്രമിക്കാം...
മുക്കം ബ്ലഡ് ബാങ്ക് സൊസൈറ്റി എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന രക്തദാന സംഘടന അതിന്റെ പ്രവർത്തന മേഖല കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് രക്തം ആവശ്യം വരുന്ന രോഗികൾക്ക് രക്തദാതാക്കളെ എത്തിക്കുന്നതിന്റെ ഭാഗമായി മുക്കം ബ്ലഡ് ബാങ്ക് സൊസൈറ്റി എന്ന പേരിൽ മാറ്റം വരുത്തി മലബാർ ബ്ലഡ് ബാങ്ക് സൊസൈറ്റി എന്ന പേരിൽ പ്രവർത്തനം തുടരുന്നു....
ഇതിന്റെ ഭാഗമായി മലബാർ ബ്ലഡ് ബാങ്ക് സൊസൈറ്റി യുടെ ലോഗോ പ്രകാശനം ഇന്ന് രാവിലെ കേരള ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ച വിവരം എല്ലാ രക്തദാതാക്കളെയും കോർഡിനേറ്റേർസിനെയും സന്തോഷപൂർവം അറിയിക്കുന്നു
നാളിതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളോടും തുടർന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് നല്ലൊരു മാറ്റത്തിനായി നമുക്കൊരുമിച്ചു മുന്നേറാം
