സ്കൂട്ടറിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ വെച്ചുണ്ടായ വാഹന അപകട ത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു, താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ റഫീഖ് S/o മുഹമ്മദ് (പച്ചക്കറി വിതരണം ), തച്ചംപൊയിൽ കച്ചിലക്കാലയിൽ ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്, റഫീഖിന്റെ പരിക്ക് സാരമാണ്. റഫീഖിനെ കോഴിക്കോട് MIMS ആശുപത്രിയിലും, ഷരീഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ വെച്ച് ഇവർ ഓടിച്ച സ്കൂട്ടറിൽ എതിരെ തെറ്റായ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, രാത്രി 12 ഓടെയായിരുന്നു അപകടം
