പുതുക്കിയ റേഷൻകാർഡ് മാർച്ച് 13 നകം കൈപ്പറ്റണം
സംസ്ഥാനത്ത് റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ റേഷൻകാർഡ് ഇതുവരെ കൈപ്പറ്റാത്ത കാർഡുടമകളുടെ വിവരം സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.civilsupplieskerala.gov.in) ജില്ല തിരിച്ച് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിലെ പട്ടിക പ്രസിദ്ധീകരിച്ചു.
പട്ടികയിൽ ഉൾപ്പെട്ട കാർഡുടമകൾ മാർച്ച് 13 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസ്/ സിറ്റി റേഷനിംഗ് ഓഫീസുകളിൽ എത്തി ഇതുവരെ വാങ്ങാത്തതിനുള്ള കാരണം കാണിച്ച് അപേക്ഷ നൽകി കാർഡുകൾ കൈപ്പറ്റണം.
അല്ലെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ കാർഡുകൾ റദ്ദുചെയ്യും. ഇപ്രകാരം റദ്ദാക്കിയ കാർഡുകളിൽപ്പെട്ടവർ പിന്നീട് പുതിയ കാർഡിന് അപേക്ഷ നൽകിയാൽ അവരിൽ നിന്നും പഴയ കാർഡ് അച്ചടിക്കു ചെലവായ തുക പിഴയായി ഈടാക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
