മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
ആരോഗ്യ ജാഗ്രത
പാചക തൊഴിലാളികൾക്ക് സ്ക്രീനിങ് ക്യാമ്പ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വിതരണം, ബോധവൽക്കരണ ക്ലാസ് നടത്തി.
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ ജാഗ്രത കർമ്മ പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾ, അംഗൻവാടി ഹെൽപ്പർമാർ, കല്യാണ-സൽക്കര പാചക തൊഴിലാളികൾ, വീടുകളിൽ നിന്നും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയുന്നവർ തുടങ്ങിയവർക്കുള്ള മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
ആരോഗ്യ ജാഗ്രത
പാചക തൊഴിലാളികൾക്ക് സ്ക്രീനിങ് ക്യാമ്പ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് വിതരണം, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി.
കുടിവെള്ളം വിതരണം ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർ നിർബന്ധമായും, വിളയിലുള്ള മുതുവല്ലൂർ പി എച്ച് സി യിൽ രജിസ്റ്റർ ചെയ്ത് നിർദേശങ്ങൾ പാലിച്ച് മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ എന്ന് കർശന നിർദേശം ആരോഗ്യ വകുപ്പും പഞ്ചായത്തും നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ പരിപാടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ് അദ്ധ്യക്ഷത വഹിച്ചു.
വിളയിൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സ്വാബിർ ക്യാമ്പിന് നേതൃത്വം നൽകി
സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബാബുരാജ്.പി.കെ, ഷഹര്ബാനൂ.സി, മെമ്പർമാരായ ഷാഹിദ, കുമാരൻ, രശ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്, ഗഫൂർ ആരോഗ്യ പ്രവർത്തകരായ ശ്രീമതി, കേസരി ദേവി, ജാനകി, രമ്യ,അബ്ദുസലാം തുടങ്ങിയവർ പങ്കെടുത്തു.
