Peruvayal News

Peruvayal News

ജവഹർ അണ്ടർ 13 ഫുട്‍ബോൾ - കെ .എഫ് .ടി .സി കാലിക്കറ്റ് ജേതാക്കൾ

ജവഹർ അണ്ടർ 13 ഫുട്‍ബോൾ   - കെ .എഫ് .ടി .സി  കാലിക്കറ്റ്  ജേതാക്കൾ

മാവൂർ.ജവഹർ  മാവൂർ സംഘടിപ്പിച്ച അണ്ടർ 13 ഇലവൻസ് ഫുട്‍ബോൾ ടൂർണമെന്റിൽ കെ .എഫ് .ടി .സി  കാലിക്കറ്റ്  ജേതാക്കളായി .ഫൈനലിൽ ക്രസന്റ്  വെള്ളിമാട് കുന്നിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.പണ്ട്രണ്ടു ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ രണ്ടു  ദിവസങ്ങളിലായി ഡേ നൈറ്റായാണ് നടന്നത്. 


ടൂർണമെന്റിലെ  മികച്ച കളിക്കാരനായി കെ .എഫ് .ടി .സി  കാലിക്കറ്റിന്റെ അബൂ സാലിഹും ,ഗോൾകീപ്പറായി കെ .എഫ് .ടി .സിയുടെതന്നെ മുഹമ്മദ്‌ സിനാനും . ബെസ്ററ് സ്റ്റോപ്പറായി ക്രസന്റിന്റെ ഋഷികേശും ടോപ് സ്‌കോററായി ക്രസന്റിന്റെതന്നെ ദീപുവും തെരഞ്ഞെടുക്കപ്പെട്ടു.മത്സരങ്ങൾ കേരളാ സ്പോർട്സ് കൗൺസിൽ അംഗം ടി.എം  .അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫികൾ അബൂസുൽത്താൻ സൗദിഅറേബ്യ എം .ഡി .അഷ്‌റഫ്  പൂത്തോട്ടത്തിൽ വിതരണം ചെയ്തു.ജവഹർ  പ്രസിഡന്റ് കെ .ടി .അഹമ്മദ് കുട്ടി അദ്ധ്യക്ഷത  വഹിച്ചു.ടി .എം .ഷമീർ ബാബു,അഫ്‌സൽ കെ.ടി,അഡ്വ :ഷമീം പാക്‌സാൻ , മുഹമ്മദ് ഷമീം എം ,റാഷിദ്  പാറമ്മൽ,ഹമീദ് പി എം .തുടങ്ങിയവർ പ്രസംഗിച്ചു .


പടം 1 .ജവഹർ അണ്ടർ 13 വിജയികളായ കെ .എഫ് .ടി .സി  കാലിക്കറ്റിന് അബൂസുൽത്താൻ  എം .ഡി .അഷ്‌റഫ്  പൂത്തോട്ടത്തിൽ ട്രോഫി വിതരണം ചെയ്യുന്നു.


2 .ജവഹർ അണ്ടർ 13 വിജയികളായ കെ .എഫ് .ടി .സി  കാലിക്കറ്റ്  ട്രോഫിയുമായി

Don't Miss
© all rights reserved and made with by pkv24live