Peruvayal News

Peruvayal News

ഡിപ്ലോമക്കാര്‍ക്ക് അവസരം: നാവികസേനയില്‍ 172 ചാര്‍ജ്മാന്‍ ഒഴിവുകള്‍

ഡിപ്ലോമക്കാര്‍ക്ക് അവസരം: നാവികസേനയില്‍ 172 ചാര്‍ജ്മാന്‍ ഒഴിവുകള്‍




ഇന്ത്യൻ നേവിയിൽ ചാർജ്മാൻ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാർക്കാണ് അവസരം. മെക്കാനിക് വിഭാഗത്തിൽ 103 ഒഴിവും അമ്യൂണിഷൻ ആൻഡ് എക്സ്പ്ലൊസീവ് വിഭാഗത്തിൽ 69 ഒഴിവുമാണുള്ളത്.




വിജ്ഞാപനം: incetcm-navy.onlineregistrationform.org/assets/advertisement.pdf


ഒഴിവുകൾ: മെക്കാനിക്-ജനറൽ 41, എസ്.സി. 18, എസ്.ടി. 6, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10, അമ്യൂണിഷൻ ആൻഡ് എക്സ്പ്ലൊസീവ്-ജനറൽ 25, എസ്.സി. 13, എസ്.ടി. 7, ഒ.ബി.സി. 18, ഇ.ഡബ്ല്യു.എസ്. 6 എന്നിങ്ങനെയാണ് അവസരം. ഭിന്നശേഷിക്കാർക്കും സംവരണമുണ്ട്.


യോഗ്യത:

ചാർജ്മാൻ (മെക്കാനിക്)- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ലോമ, രണ്ടുവർഷത്തെ പരിചയം.

ചാർജ്മാൻ (അമ്യൂണിഷൻ ആൻഡ് എക്സ്പ്ലൊസീവ്)- കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പരിചയം.


പ്രായം:30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമപ്രകാരമുള്ള ഇളവുണ്ട്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.


അപേക്ഷാ ഫീസ്: 205 രൂപ (വനിതകൾക്കും എസ്.സി., എസ്.ടി., ഭിന്നശേഷിവിഭാഗക്കാർക്കും വിമുക്തഭടർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.




തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്. 100 മാർക്കിനുള്ളതാണ് പരീക്ഷ. ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്/ലോജിക്കൽ റീസണിങ്, ജനറൽ ഇംഗ്ലീഷ്, അപ്ലൈഡ് സയൻസ് ആൻഡ് സ്പെഷ്യലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ചോദ്യങ്ങൾ.


സിലബസിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാതീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കും.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.joinindiannavy.gov.in, https://www.indiannavy.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ഇതിലെ മാർഗനിർദേശങ്ങൾക്കനുസരിച്ച് www.joinindianavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.

അവസാന തീയതി: മേയ് 26.

Don't Miss
© all rights reserved and made with by pkv24live