Peruvayal News

Peruvayal News

വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ മര്‍ദ്ദിച്ച 4പേര്‍ അറസ്റ്റിൽ

വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ മര്‍ദ്ദിച്ച 4പേര്‍ അറസ്റ്റിൽ



ആറ്റിങ്ങല്‍: വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം, സൂര്യാടെക് എന്ന വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ പോലീസിന്റെ പിടിയിലായി . കീഴാറ്റിങ്ങല്‍ മുള്ളിയന്‍കാവ് തോപ്പുവിളവീട്ടില്‍ അരുണ്‍ എസ്.കുറുപ്പ് (34), രാമച്ചംവിള മുല്ലശ്ശേരിവിളവീട്ടില്‍ രാജേഷ് (31), രാമച്ചംവിള മുല്ലശ്ശേരിവിളവീട്ടില്‍ സജു(31), കീഴാറ്റിങ്ങല്‍ ശാസ്താംവിള കോട്ടവിളവീട്ടില്‍ നന്ദു (25) എന്നിവരാണ് പിടിയിലായത്.


കൂടാതെ സൂര്യാടെക്കിലെ ജീവനക്കാരനായ പൂവമ്ബാറ വിളയില്‍ ദേവീക്ഷേത്രത്തിനുസമീപം വിളയില്‍വീട്ടില്‍ അജയിയെയാ(21)ണ് പ്രതികള്‍ മര്‍ദിച്ചത് . പ്രതികള്‍ സ്ഥാപനത്തിനുമുന്നില്‍നിന്ന് അസഭ്യം വിളിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.



സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ആറ്റിങ്ങല്‍ പോലീസ് പിടികൂടുകയായിരുന്നു.

Don't Miss
© all rights reserved and made with by pkv24live