Peruvayal News

Peruvayal News

ഹജ്ജ് മെഹ്‌റം സീറ്റില്‍ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

ഹജ്ജ് മെഹ്‌റം സീറ്റില്‍ ഒഴിവ്:  ഇപ്പോൾ അപേക്ഷിക്കാം


മെഹ്‌റം സീറ്റില്‍ 2019 വർഷത്തേക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകളില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷകൾ  ക്ഷണിച്ചു.  മെയ്‌ 6-വരെയാണ് അപേക്ഷ നല്‍കാന്‍ അവസരം.


സ്ത്രീ അപേക്ഷ നല്‍കാതിരിക്കുകയും മെഹ്‌റമായ പുരുഷന് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീയില്‍ നിന്ന് പ്രത്യേകം അപേക്ഷ സ്വീകരിച്ച് അവസരം നല്‍കുന്നതാണ് മെഹ്‌റം സീറ്റ്. രാജ്യത്താകെ 500 സീറ്റുകളാണ് മെഹ്‌റം ക്വാട്ടയില്‍ മാറ്റിവെച്ചിട്ടുള്ളത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാകും അവസരം നല്‍കുക. 


താഴെ പറയുന്ന നിബന്ധനകൾക്ക്  വിധേയമായി മെഹ്റം അപേക്ഷ സ്വീകരിക്കുന്നതാണ്.


1) അപേക്ഷകയായ സ്ത്രീ ജീവിതത്തിൽ ഒരിക്കലും ഹജ് കമ്മിറ്റി മുഖാന്തിരമോ, പ്രൈവറ്റായോ, മറ്റു ഏതെങ്കിലും രീതിയിലോ ഹജ് ചെയ്തവരാകരുത്.


2) അപേക്ഷ   www.haj committee.

gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ്   സമർപ്പി ക്കേണ്ടത്. 


3 ) അപേക്ഷകരുടെ പാസ്പോർട്ടിന്റെ കാലാവധി 31-1-2020 വരെയുണ്ടായിരിക്കണം.


4) അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച ശേഷം ആയതിന്റെ ഹാർഡ് കോപ്പി എടുത്ത് ഫോട്ടോ ഒട്ടിച്ച്  മെഹ്റവുമായി ബന്ധം തെളിയിക്കുന്ന രേഖ, പാസ്പോർട്ട് കോപ്പി,    അനുബന്ധ രേഖകൾ സഹിതം  06-05-2019 ന് മുമ്പായി കരിപ്പൂർ ഹജ് ഹൗസിൽ സമർപ്പിക്കേണ്ടതാണ്.


5) ഒരു കവറിൽ പരമാവധി 5 പേരെ മാത്രമെ അനുവദിക്കുകയുള്ളൂവെന്നതിനാൽ നിലവിൽ 5 അപേക്ഷകരുള്ള കവർ നമ്പറുകാരിൽ നിന്നും മെഹ്റം ക്വാട്ടയിലേക്ക് അപേക്ഷ സ്വീകരിക്കില്ല.


അപേക്ഷ അയക്കേണ്ട അഡ്രസ് :

The  Executive Officer,

Kerala State Haj Committee,

Haj House,Calicut Airport,P.O.

Mallapuram(dist)

Pin  673647


വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.


ജസിൽ തോട്ടത്തിക്കുളം 

സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ 

ഫോൺ - 9446607973

Don't Miss
© all rights reserved and made with by pkv24live