വലിച്ചെറിഞ്ഞ് കളയരുത്, നാരങ്ങാനീരിനെക്കാള്‍ ഗുണങ്ങളുണ്ട് നാരങ്ങാത്തൊലിയിൽ
നാരങ്ങയില്‍ നിന്ന് ജ്യൂസ് എടുത്തതിന് ശേഷം നാരങ്ങയുടെ തൊലി കളയുകയാണ് നമ്മുടെ പതിവ്. എന്നാല്‍ നാരങ്ങാ നീരിനേക്കാള്‍ ഗുണങ്ങള്‍ നാരങ്ങാ തൊലിയിലുണ്ട്.
വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍ എന്നിവയുടെ കലവറയാണ് നാരങ്ങാത്തൊലി. മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷിയും ഇതിനുണ്ട്. നാരങ്ങാത്തൊലിയില്‍ കൂടിയ അളവില്‍ വിറ്റാമിന്‍ സിയും കാത്സ്യവും ഉള്ളതിനാല്‍ എല്ലുകളെ ബലപ്പെടുത്തും.
നാരങ്ങയിലെ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും വായ ശുചിത്വം, ദന്തപരിപാലനം എന്നിവയ്ക്ക് ഫലപ്രദമാണ്. വായനാറ്റം, മോണ പഴുപ്പ്, എന്നിവയ്‌ക്കും പരിഹാരമാണ്. ഇതിലുള്ള പെക്ടിന്‍ ശരീരഭാരം കുറയ്‌ക്കും.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ പോളിഫെനോള്‍ ഫ്‌ളേവനോയിഡുകള്‍ ഇതിലുണ്ട്.
ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കും.
ചര്‍മകാന്തി, മുടിയുടെ ആരോഗ്യം എന്നിവ ഉറപ്പുവരുത്തുന്നു നാരങ്ങയുടെ തൊലി. അലര്‍ജി ഉള്‍പ്പടെ പലതരം ചര്‍മ്മരോഗങ്ങളെ സുഖപ്പെടുത്താനുള്ള അത്ഭുതശേഷിയും ഇതിനുണ്ട്. ദഹന പ്രക്രിയ ത്വരിതപ്പെടുത്തി ദഹനേന്ദ്രിയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്തധമനികളെ ബലപ്പെടുത്തും
