ഏഴ് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകും!
ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങാത്തവരിൽ ഹൃദ്രോഗത്തിന് കാരണമാകുന്നവിധത്തിൽ മൈക്രോആർഎൻഎ അളവ് കുറവാണെന്ന് പഠനം
ഉറക്കക്കുറവ് ഗുരുതരമായ ഹൃദ്രോഗത്തിന് കാരണമാകുന്നതായി പുതിയ പഠന റിപ്പോർട്ട്. ദിവസം കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാത്തവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ജേർണൽ ഓഫ് എക്സ്പെരിമെന്‍റൽ ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദ്രോഗം മൂലമാണ്. അതുകൊണ്ടുതന്നെ സ്ഥരിമായ ഉറക്കമില്ലായ്മ മരണത്തിലേക്ക്
വഴിതെളിക്കുമെന്നാണ് പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങാത്തവരിൽ ഹൃദ്രോഗത്തിന് കാരണമാകുന്നവിധത്തിൽ മൈക്രോആർഎൻഎ അളവ് കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കാർഡിയോ വാസ്കുലാർ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഹൃദ്രോഗമില്ലാത്തതും ഉറക്കക്കുറവുള്ളതുമായ മധ്യവയസ്ക്കരെയാണ് പഠനവിധേയമാക്കിയത്. സ്ഥിരമായ ഉറക്കക്കുറവ് ആറുമാസത്തിനകം ഹൃദ്രോഗത്തിലേക്ക് എത്തിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. പ്രൊഫസർ ജാമി ഹിജ്മാൻസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
