Peruvayal News

Peruvayal News

മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം

മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം 

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്  യൂത്ത് ലീഗ് എ.ഇ.ഒ ഓഫീസിലേക്ക്  മാർച് നടത്തി.സിവിൽ സ്റ്റേഷൻ ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


 മുക്കം നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സകൂളിൽ ഹയർ സെക്കണ്ടറി പരീക്ഷ വിദ്യാർത്ഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം കണ്ടെത്തിയ സാഹചര്യത്തിൽ പ്രസ്തുത വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ  മുക്കം എ.ഇ.ഒ ഓഫീസിലേക്ക് നടത്തിയ യുവജന മാർച്ച് അധികാരികൾക്ക് താക്കീതായി .പരീക്ഷ സംവിധാനത്തെ അട്ടിമറിച്ചത് ഗുരുതരമായ കൃത്യവിലോപമായി കാണണം ഇത് സർക്കാറിന്റെയും  ഡിപ്പാർട്ട്മെൻറിയും പിടിപ്പുകേടാണ് പോലീസും ഡിപ്പാർട്ട്മെൻറും നടത്തുന്ന അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി മാത്രമാവുമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂർ പറഞ്ഞു സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാത്ത സർക്കാർ നിലപാട് സംശയകരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു പ്രസിഡന്റ് കെ.പി.സുനീർ അദ്ധ്യക്ഷനായി സി.കെ കാസിം സലാം തേക്കുംകുറ്റി ,എം.ടി. സൈദ് ഫസൽ ,വി .പി .എ ജലീൽ ,റാഫി മുണ്ടുപാറ ,നിസാം കാരശ്ശേരി ,നാസർ തേക്കും തോട്ടം ,ഷരീഫ് അക്കരപറമ്പിൽ ,ഫസൽ കൊടിയത്തൂർ ,ഇ.കെ.ഷിയാസ്,  സംസാരിച്ചു റഊഫ് കൊളക്കാടൻ ഷരീഫ് വെണ്ണക്കോട് , ,നൗഫൽ പുതുക്കുടി,കെ.വി നവാസ് ,സാദിഖലി കൂമ്പാറ ,നസീർ തടപറമ്പ് ,അറഫി കാട്ടിപരുത്തി, പി.പി.എസ് ഷിഹാബ് മാർച്ചിന് നേതൃത്വം നൽകി.

Don't Miss
© all rights reserved and made with by pkv24live