Peruvayal News

Peruvayal News

തളിപ്പറമ്പ് സ്വദേശി ദമാമില്‍ നിര്യാതനായി

തളിപ്പറമ്പ് സ്വദേശി ദമാമില്‍ നിര്യാതനായി 

 

 ദമാം : ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാമില്‍ മലയാളി യുവാവ് മരിച്ചു.                 കണ്ണൂർ തളിപ്പറമ്പ് മഴൂർ സ്വദേശി മാലിക്കന്‍റകത്ത് നിസാർ (34) ആണ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചത്.


ദമാം 91 ലെ ശ്രിമ്പി ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു . ശ്രീകണ്ഠപുരം സ്വദേശി സുനൈജ ആണ് ഭാര്യ.           മൂന്നും ഒന്നും വയസ്സുള്ള ആൺകുട്ടികളുണ്ട് . നടപടികൾ പൂർത്തിയാക്കുന്നതിന് കബീർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കെ എം സി സി ഭാരവാഹികൾ രംഗത്തുണ്ട്.

Don't Miss
© all rights reserved and made with by pkv24live