ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികളുടെ കാർ അപകടത്തിൽപ്പെട്ടു; നാല് കണ്ണൂർ സ്വദേശികൾ മരിച്ചു
കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറും ടാങ്കർ ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കൂഞ്ഞുപറമ്പ് പൂക്കോടുകുന്നപ്പടി സ്വദേശികളായ ജയദീപ്(31), ഭാര്യ ജ്ഞാനതീർഥ(28), സുഹൃത്ത് കിരൺ(32), ഭാര്യ ജിൻസി(27) എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ മാണ്ഡ്യ മധൂർ വെച്ചാണ് അപകടം.
