ജാതീയ പീഡനം ദലിത് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
സവർണരായ സീനിയർ വിദ്യാർത്ഥികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നത് പതിവായിരുന്നു.
മുംബൈ: ജാതീയ പീഡനം ദലിത് മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലെ ടോപിവാല നാഷണൽ മെഡിക്കൽ കോളേജിലാണ് സംഭവം. രണ്ടാം വർഷ ഗൈനക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ പായൽ തദ്‌വിയാണ് ആത്മഹത്യ ചെയ്തത്. സവർണരായ സീനിയർ വിദ്യാർത്ഥികൾ സംവരണ സീറ്റിൽ അഡ്മിഷൻ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നത് പതിവായിരുന്നു. അധിക്ഷേപങ്ങൾ സഹിക്കാൻ കഴിയാതെയാണ് പായൽ മെയ് 22 ന് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു. കോളേജ് അധികൃതരോട് മകൾക്ക് നേരെയുള്ള പീഡനത്തെ കുറിച്ച് പരാതി നൽകിയിരുന്നെങ്കിലും സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
