SSLC പരീക്ഷയിൽ തോറ്റ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
സ്വാതിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കി : എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിന്റെ വിഷമത്തിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് ഏലപ്പാറ ചിന്നാർ സ്വദേശിനി സ്വാതിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷഫലം അറിഞ്ഞത് മുതൽ വിഷമത്തിലായിരുന്ന കുട്ടി, മാതാപിതാക്കൾ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ സമയത്ത് ജീവനൊടുക്കുകയായിരുന്നു. സ്വാതിയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. 98.11 ആ.യിരുന്നു ആകെ വിജയശതമാനം.
