Peruvayal News

Peruvayal News

ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരുടെ 24 മണിക്കൂർ സമരം

ഇന്ന് രാജ്യമെമ്പാടുമുള്ള ഡോക്ടർമാരുടെ 24 മണിക്കൂർ സമരം



പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്കു പിന്തുണയേകി തിങ്കളാഴ്ച രാജ്യമെമ്പാടുമുള്ള ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും.


രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ആഹ്വാനം ചെയ്ത പണിമുടക്ക്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ല. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ആശുപത്രികൾക്കുംനേരെയുണ്ടാകുന്ന അക്രമം നേരിടാൻ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാണ് ഐ.എം.എ.യുടെ ആവശ്യം.


സംസ്ഥാനത്തെ ഡോക്ടർമാരും സമരത്തിൽ പങ്കാളികളാവും. കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ രാവിലെ പത്തുവരെ ഒ.പി. ബഹിഷ്കരിക്കും. കെ.ജി.എസ്.ഡി.എ.യുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഡോക്ടർമാർ ഒ.പി.യിൽനിന്നു വിട്ടുനിൽക്കും.

Don't Miss
© all rights reserved and made with by pkv24live