ഇന്ധന വില അടിക്കടി കുറയുന്നു; ഡീസല്‍ വില 68ല്‍ എത്തി
തിരുവനന്തപുരം: ഇന്ധനവിലയിലെ അടിക്കടിയുള്ള കുറവ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നലെ 23 പൈസയും ഡീസല്‍ വിലയില്‍ 26 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ 69 പൈസയാണ്. ഡീസലിന് 68.23 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.99 രൂപയും ഡീസലിന് 69 രൂപ 55 പൈസയുമാണ്. കോഴിക്കോട് ജില്ലയില്‍ പെട്രോളിന് 73.01 രൂപയും ഡീസലിന് 68.55 രൂപയുമാണ്.