ഡൽഹി സ്കൂളിൽ തീപിടിത്തം; രണ്ടു കുട്ടികളും അധ്യാപികയും മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ഫരീദാബാദിൽ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ അധ്യാപികയും രണ്ടു കുട്ടികളും മരിച്ചു. ഫരീദാബാദ് ദുബുവാ കോളനിയിലുള്ള സ്കൂളിലാണ് സംഭവം. വേനൽ അവധിയായതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലായിരുന്നു.
യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്താന്‍ വൈകിയതായും ആരോപണമുണ്ട്. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടനില തരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.