ശ്രീലങ്കയിലെ സെന്റ് ആന്റണീസ് ദേവാലയം വീണ്ടും തുറന്നുകൊടുത്തു.
കൊളംബോ: ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കൊളംബോ കൊച്ചിക്കാട സെന്റ് ആന്റണീസ് ദേവാലയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു ഇന്നലെ നടന്ന ദേവാലയത്തിന്റെ കൂദാശാകര്‍മം കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നിര്‍വഹിച്ചു. ശ്രീലങ്കന്‍ നാവിക സേനയാണ് 185വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നിര്‍വഹിച്ചത്. കഴിഞ്ഞ ദിവസം ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ പള്ളി സന്ദർശിക്കുകയും തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
ഇസ്ളാമിക് സ്റ്റേറ്റ് (ഐ എസ്) തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു 250-ല്‍ അധികം പേരാണ് ഈസ്റ്റര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലുമാണ് ചാവേര്‍ ആക്രമണം നടന്നത്.
