ആക്ട്സ് ഡ്രൈവര്‍ കെ.എം മന്‍സൂറിനെ ആദരിച്ചു
കഴിഞ്ഞദിവസം തൃശൂരിലെ മനക്കൊടിയില്‍ ഗതാഗത കുരുക്കില്‍പ്പെട്ട ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ബസ്സ് ഡ്രൈവറോട് തന്‍റെ ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയുണ്ടെന്നും, അവരെ ആശുപത്രില്‍ എത്തിക്കാന്‍ വഴിയൊരുക്കണമെന്നും യാചിച്ച് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ വാടാനപ്പള്ളി ബ്രാഞ്ചിലെ ആക്ട്സ് ഡ്രൈവര്‍ കെ.എം മന്‍സൂറിന് തളിക്കുളം ആയിഷ് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ സ്നേഹാദരവ് നല്‍കി. ആയിഷ് ക്ളിനിക്കിന്‍റെ നേതൃത്വത്തില്‍ തളിക്കുളത്ത് നടന്ന സൗജന്യ അക്വുപംങ്ചര്‍ മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് ആയിഷ് ഗ്രൂപ്പിന് വേണ്ടി തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത പൊന്നാട നല്‍കി ആദരിച്ചത്.
ഏതൊരു ജോലിയേയും ആത്മാര്‍ത്ഥതയോടെ സമീപിക്കുന്നവര്‍ ജീവിതം വിജയം നേടുമെന്നും ആക്ട് ഉള്‍പ്പെടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്വന്തം ജീവന്‍പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കാണിക്കുന്ന നിസ്വാര്‍ത്ഥ സേവനങ്ങളെ അര്‍ഹിക്കുന്ന പരിഗണനനയോടെ നോക്കികാണണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കെ.എ ഹാറൂണ്‍റഷീദ്, പി.എസ് സുല്‍ഫിക്കര്‍, സന്ധ്യ രാമകൃഷ്ണന്‍, ടി.എല്‍ സന്തോഷ്, ഡോക്ടര്‍ ഫൈസല്‍ റൂമി കണ്ണൂര്‍, ഷെക്കീല്‍ കണ്ണൂര്‍, ഗഫൂര്‍ തളിക്കുളം, കെ.എ മുരളീധരന്‍, നാസര്‍ മുഹമ്മദ്, മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു.
