വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
ആലപ്പുഴ: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ കൊലപ്പെടുത്തിയ സുഹൃത്തായ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസ് (33) മരിച്ചു. സൗമ്യയെ തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ് അജാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അജാസിന് ഡയാലിസിസ് ആരംഭിച്ചിരുന്നു. . 60 ശതമാനത്തോളം പൊള്ളലേറ്റ അജാസ് തീവ്രപരിചAJASരണ ഐസൊലേഷൻ വാർഡിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.അതേസമയം സൗമ്യയുടെ സംസ്കാരം നാളെ രാവിലെ 10ന് ശേഷം വീട്ടുവളപ്പിൽ നടക്കും.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഊപ്പൻതറ വീട്ടിൽ എത്തിക്കും.