Peruvayal News

Peruvayal News

എക്‌സാറ്റ് എടശ്ശേരിക്കടവ്‌ മദ്രസ വിദ്യാർത്ഥി അധ്യാപകരരെ ആദരവ് - സമൂഹ നോമ്പ് തുറ നടത്തി

എക്‌സാറ്റ് എടശ്ശേരിക്കടവ്‌

മദ്രസ വിദ്യാർത്ഥി അധ്യാപകരരെ ആദരവ് - സമൂഹ നോമ്പ് തുറ നടത്തി

സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ എടശ്ശേരിക്കടവ് ഹിമായത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാര്ത്ഥികളെയും,  അധ്യാപകരെയും  എക്‌സാറ്റ് ക്ലബ്‌ ആദരിച്ചു. 

വിജയികൾക്കുള്ള മൊമെന്റോ ബി എസ് കെ തങ്ങൾ നൽകി.  പരിപാടി ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി സഈദ് നിർവഹിച്ചു.  

പള്ളി മദ്രസ കമ്മിറ്റി പ്രസിഡന്റ് ഇ എം അഹമ്മദ്‌ കുട്ടി മൗലവി,  സെക്രട്ടറി ചെറിയാപ്പു ഹാജി,  ട്രെഷറർ അബുദുള്ളകുട്ടി,  ഉസ്താദുമാരായ മുസ്തഫ മുണ്ടുമുഴി,  അബ്ദു ഷുക്കൂർ മാങ്കടവ്,  ക്ലബ്‌ സെക്രട്ടറി ജസൽ ദാദു, പി കെ നൌഷാദ്,  നവാസ് ഷെരീഫ്,  മാറാടി അസീസ് തുടങ്ങിയവർ സംസാരിച്ചു. എടശ്ശേരിക്കടവിലെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.  

300 ഓളം പേർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live